പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ രജനി ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. എത്ര ദിവസത്തെ ഷൂട്ടാണ് തിരുവനന്തപുരത്ത് എന്ന് വ്യക്തമല്ല. ചിത്രത്തിലെ വന്‍ താര നിരയെ പരിചയപ്പെടുത്തുകയാണ് കുറച്ച് ദിവസങ്ങളായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രമാണ് ‘തലൈവര്‍ 170’. അനിരുദ്ധ് ആണ് […]Read More
ചലച്ചിത്ര ഗാനരചയിതാവും നാടന്‍പാട്ട് എഴുത്തുകാരനുമായ അറുമുഖന്‍ വെങ്കിടങ്ങ് (65) അന്തരിച്ചു. നടനും ഗായകനുമായിരുന്ന കലാഭവന്‍ മണി ആലപിച്ച മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവായിരുന്ന അദ്ദേഹം 350ഓളം നാടന്‍ പാട്ടുകൾ എഴുതിയിട്ടുണ്ട്. ഇരുനൂറോളം പാട്ടുകളാണ് അറുമുഖൻ കലാഭവന്‍ മണിക്കുവേണ്ടി രചിച്ചത്. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്ക് പോകുമ്പോൾ, പകല് മുഴുവൻ പണിയെടുത്ത്. തുടങ്ങി കലാഭവന്‍ മണി പാടി ഹിറ്റാക്കിയ നിരവധി പാട്ടുകളുടെ രചന നിർവഹിച്ചത് ഇദ്ദേഹമായിരുന്നു. സിനിമക്ക് വേണ്ടിയും പാട്ടുകളെഴുതിയിട്ടുണ്ട്. 1998ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ […]Read More
സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ഏഴാം ദിവസവും കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 42,080 രൂപയാണ് പവന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,260 രൂപയായി. ഒരാഴ്ച കൊണ്ട് 1,880 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. സെപ്റ്റംബർ 22നാണ് സ്വർണത്തിന് അവസാനമായി വിലകൂടിയത്. അന്ന് പവന് 43960 രൂപയായിരുന്നു.Read More
സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. 8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സമയമാറ്റം ഇങ്ങനെ… 1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും2.കൊല്ലം- ചെന്നൈ എഗ്മൂർ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും3.എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് 10.25ന് പുറപ്പെടും4.ഷൊർണ്ണൂർ- കണ്ണൂർ മെമു വൈകിട്ട് 05.00ന് പുറപ്പെടും5.ഷൊർണൂർ- എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും6.എറണാകുളം- ആലപ്പുഴ മെമു […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 621 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനം (80 ലക്ഷം) KR 713201രണ്ടാം സമ്മാനം [5 Lakhs] KU 495426Read More
സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളൊഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അറബിക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയിരിക്കുകയാണ്. മത്സ്യബന്ധത്തിന് വിലക്ക് തുടരുന്നു.Read More
സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിനവും സ്വർണ്ണവില താഴേക്ക്. ഇന്ന് 240 രൂപയാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര വില 1850 ഡോളറിലേക്ക് എത്തി. ആറ് മാസത്തെ ഏറ്റവും വലിയ കുറഞ്ഞ നിരക്കിലാണ് സ്വർണ്ണവില. അഞ്ച് ദിവസംകൊണ്ട് 1280 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 42680 രൂപയാണ്.Read More
ഹാരി പോട്ടര്‍ സീരിസിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ മൈക്കല്‍ ഗാംബോണ്‍ അന്തരിച്ചു. 82 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. മൈക്കല്‍ ഗാംബോണിന്റെ കുടുംബമാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ഹാരി പോട്ടര്‍ സീരീസിലെ അല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെയാണ് മൈക്കല്‍ ഗാംബോണ്‍ ലോകശ്രദ്ധ നേടിയത്. സീരിസിന്റെ മൂന്നാം ഭാഗം മുതലാണ് അദ്ദേഹം ഹാരി പോട്ടറിന്റെ ഭാഗമായത്. ആദ്യ സീരീസുകളില്‍ ഡംബിള്‍ഡോര്‍ വേഷമിട്ട റിച്ചാര്‍ഡ് ഹാരിസ് 2002ല്‍ മരിച്ചതോടെയാണ് മൈക്കിളിന്റെ വരവ്.Read More
ഏഷ്യന്‍ ഗെയിംസില്‍ അശ്വാഭ്യാസം ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇന്ത്യ അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടുന്നത്. ചൈനയ്ക്കാണ് വെള്ളി. ഹോങ്കോങിനാണ് മൂന്നാം സ്ഥാനം. സുദ്പ്തി ഹജേല, ഹൃദയ് വിപുല്‍ ഛദ്ദ, അുഷ് ഗര്‍വാല, ദിവ്യാകൃതി സിങ് എന്നിവരാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യയുടെ സുവര്‍ണ ചരിത്രം എഴുതിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യന്‍ സ്വര്‍ണ നേട്ടം മൂന്നായി. വനിതാ വിഭാഗം സെയിലിങില്‍ ഇന്ത്യയുടെ നേഹ താക്കൂര്‍ രാവിലെ വെള്ളി നേടിയിരുന്നു. നിലവില്‍ മൂന്ന് സ്വര്‍ണവും നാല് […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 382 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനം (75 Lakhs) SR 364446 രണ്ടാം സമ്മാനം (10 Lakhs) SZ 296415Read More