Entertainment

മാമുക്കോയ അന്തരിച്ചു

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. എണ്ണം തടികളളക്കുന്നതിൽ മിടുക്കനായി. […]Read More

Kerala Tourism

കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ തൃശ്ശൂരില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്ത തൃശ്ശൂര്‍ പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ ഹനുമാന്‍ പ്രതിമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്ത കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ ശില്‍പം കാണാനായി നിരവധി പേരാണ് ക്ഷേത്രത്തിലെത്തുന്നത്. പ്രതിമ അനാച്ഛാദനത്തിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു. ധാരാളം പേരാണ് പ്രതിമ കാണുവാനായി ക്ഷേത്ര പരിസരത്തേക്ക് എത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. 2.30 കോടി രൂപയാണ് 55 അടി […]Read More

Business

കുതിപ്പ് തുടർന്ന് സ്വർണ്ണ വില

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ്ണ വില ഉയരുന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 44760 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണ്ണവില ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. ഇന്നലെ 160 രൂപ ഉയർന്നിരുന്നു.Read More

Information Jobs

ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കണ്ടറി ടീച്ചർ (സിറിയക്) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർ/ ശ്രവണപരിമിതർ/ ഓ എച്ച് സി ലോക്കോമോട്ടർ/ ഫിസിക്കലി ഹാൻഡികാപ്പ്ഡ് എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത: MA SYRIAC WITH MIN 50%, B Ed, SET OR EQUIVALENT, ശമ്പള സ്‌കെയിൽ: 55,200 -1,15,300, പ്രായപരിധി: 01.01.2023 ന് 40 കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ഉദ്യോഗാർഥികൾ പ്രായം, […]Read More

Kerala Transportation

കൊച്ചി ജലമെട്രോ ആദ്യ സർവീസ് ഇന്നുമുതൽ

ഇന്നലെ ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സർവീസ് ഇന്ന് ആരംഭിക്കും. ഹൈക്കോടതി-വൈപ്പിൻ സർവീസാണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്നും ബോട്ടുകൾ സർവീസ് ആരംഭിക്കും. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. തിരക്കുള്ള സമയങ്ങളിൽ ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ ഓരോ 15 മിനിറ്റിലും ബോട്ട് സർവീസ് ഉണ്ടാകും. രാത്രി എട്ടുവരെ സർവീസ് തുടരും. വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് വൈപ്പിൻ […]Read More

Kerala Transportation

വന്ദേ ഭാരത് ; ആദ്യ സർവീസ് ഇന്നുമുതൽ

വന്ദേഭാരത് ട്രെയിനിന്‍റെ കേരളത്തിലെ യാത്ര ഇന്ന് തുടങ്ങും. കാസർഗോഡ് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിന്‍ പുറപ്പെടുക. കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ഏക ട്രെയിനാണ് വന്ദേഭാരത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് ഓടിയെത്തും. യാത്ര സമയം കുറഞ്ഞതില്‍ സന്തോഷത്തിലാണ് യാത്രക്കാര്‍. ടൂറിസം വികസനത്തിന് ഈ ട്രെയിന്‍ നിമിത്തമാകുമെന്നും പ്രതീക്ഷ. കാസർഗോഡ്നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ടിക്കറ്റുകള് ഇപ്പോഴും ലഭ്യമാണ്. പക്ഷേ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള ടിക്കറ്റുകള്‍ അങ്ങിനെയല്ല. കാസർഗോഡ് […]Read More

Entertainment

മാമുക്കോയയുടെ നില അതീവ ഗുരുതരം

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാൻ കാരണം. കഴിഞ്ഞ ദിവസം വണ്ടൂരിൽ ഫുട്ബാൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോളാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യനില അൽപം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐസിയു ആംബുലൻസിൽ കോഴിക്കോടേയ്ക്ക് കൊണ്ടുവന്നത്.Read More

Information

നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പിന് അവസരം

എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമക്കാർക്കും സിവിൽ എൻജിനിയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ പാസായവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗനിർദേശങ്ങളും […]Read More

Events National

കേദാർനാഥ് ക്ഷേത്രം തുറന്നു

ഉത്തരാഖണ്ഡിലെ കേദാര്‍ നാഥ് ക്ഷേത്രം ശൈത്യകാലത്തെ താല്ക്കാലിക അടച്ചിടലിനു ശേഷം ഇന്ന് രാവിലെ തുറന്നു. രാവിലെ ആറരയോടെയാണ് പ്രത്യേക പൂജയോടെ ക്ഷേത്ര നട തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയുള്ളതായിരുന്നു ഇന്നത്തെ ആദ്യ പൂജ. കാലാവസ്ഥ പ്രതികൂലമായിട്ടും ഏകദേശം 10,000 തീര്‍ത്ഥാടകര്‍ നടതുറപ്പ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ചാർധാം യാത്ര തീർത്ഥാടകർക്ക് അനായാസമാക്കുന്നതിനായി ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരകാശി ജില്ലയിലെ ​ഗം​ഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. […]Read More

Kerala Transportation

പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം വന്ദേഭാരതിലുണ്ടായിരുന്നു. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.Read More