കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 599 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More
ചിത്രമെഴുത്ത് തമ്പുരാൻ രാജാരവിവർമയുടെ 175-ാം ജന്മദി നം ജന്മനാടായ കിളിമാനൂരിൽ വിപുല പരിപാടികളോടെ ആഘോഷിക്കും. കിളിമാനൂർ കൊട്ടാരത്തിലാണ് ആഘോഷ പരിപാടികൾ. കിളിമാനൂർ പാലസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് 3.30ന് കൊട്ടാരത്തിൽ നടത്തുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ അധ്യക്ഷത വഹിക്കും.അപ്രകാശിത രവിവർമ ചിത്രങ്ങൾ ഗവർണർ പ്രകാശനം ചെയ്യും. ഓസ്കർ ജേ താവ് റസൂൽ പൂക്കുട്ടി, അടൂർ പ്രകാശ് എം.പി, ഒ.എസ് അംബിക എം.എൽ.എ എന്നിവർ […]Read More
ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനം. നൃത്തം ഒരു കലാരൂപം മാത്രമല്ല, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത് വളരെ പ്രയോജനകരമാണ്. ഇത് ആസ്വാദ്യകരവും ഫലപ്രദവുമായ ഫിറ്റ്നസ് വ്യായാമമാണ്. നൃത്തം മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും മറ്റ് ആരോഗ്യഗുണങ്ങൾ നൽകുകയും ചെയ്യുന്നു. എല്ലാ വർഷവും ഏപ്രിൽ 29 ന് നൃത്ത ദിനം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ പരിശീലിക്കുന്ന വ്യത്യസ്ത നൃത്തരൂപങ്ങളെ ഈ ദിവസം ആദരിക്കുന്നു. അന്താരാഷ്ട്ര നൃത്ത ദിനം കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. ലോകമെമ്പാടും സംഘടിപ്പിക്കുന്ന നിരവധി പരിപാടികളിലൂടെയും […]Read More
പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോൾഡൻ ഗ്ലോബ് റേസില്‍ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. 2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് ‘ബയാനത്ത്’ എന്ന പായ് വഞ്ചിയിൽ യാത്ര ആരംഭിച്ച അഭിലാഷ് രണ്ടാമനായി തീരം തൊട്ടു. ഗോൾഡൻ ഗ്ലോബ് റേസില്‍ പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന പുതുചരിത്രമാണ് അഭിലാഷ് ടോമി കുറിച്ചത്.Read More
ജീവിതത്തില്‍ കൈമുതലായുള്ള ഉറച്ച ആത്മവിശ്വാസത്തോടെയും, നിഷ്കളങ്കമായ പുഞ്ചിരിയോടെയും ലുലു ഫാഷന്‍ വീക്കിന്‍റെ റാംപില്‍ അവര്‍ എട്ട് പേരും അണിനിരന്നു. ഉറ്റ സുഹൃത്തായി എപ്പോഴും കൂട്ടായുള്ള വീല്‍ചെയറുകളില്‍ നീങ്ങുന്നതിനിടെ ഓരോരുത്തരും സദസ്സിനെ നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. ഫാഷന്‍ വീക്ക് റാംപുകള്‍ ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ചരിത്ര നിമിഷങ്ങളിലൂടെയാണ് ലുലു ഫാഷന്‍ വീക്കിന്‍റെ രണ്ടാം ദിനം കടന്ന് പോയത്. ലുലു മാളില്‍ നടക്കുന്ന ലുലു ഫാഷൻ വീക്കില്‍ സമ്മർ കളക്ഷൻ വസ്ത്രങ്ങള്‍ അവതരിപ്പിച്ചാണ് എട്ട് മോഡലുകള്‍ റാംപില്‍ വീല്‍ചെയറിലെത്തിയത്. ഫാഷന്‍ വീക്ക് വീക്ഷിയ്ക്കാന്‍ […]Read More
ഇ പോസ് സർവർ തകരാർ പരിഹരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സംസ്ഥാനത്തെ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുന:സ്ഥാപിക്കാൻ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ് ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷൻ വിതരണം. സെർവർ തകരാറിനെ തുടർന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ടത്. […]Read More
കലയുടെ അവിസ്മരീണയമായ ലയങ്ങള്‍ തീര്‍ത്തു ചിലമ്പു നൃത്തോത്സവത്തിനു അരങ്ങുണര്‍ന്നു. ഇന്നലെയും ഇന്നുമായി 200-ലധികം കലാകാരന്മാര്‍ അണിഞ്ഞൊരുങ്ങി നൃത്തവേദിയില്‍ താളമാടുമ്പോള്‍ ആസ്വാദകരുടെ മനസും നൃത്തത്തില്‍ അമര്‍ന്നാടും. ഭരതകല ഡാൻസ് ആൻഡ് മ്യൂസിക് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തില്‍ രണ്ടു ദിവസമായി നടക്കുന്ന ചിലമ്പു നൃത്തോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. ചിലമ്പു നൃത്തോത്സവം സാംസ്‌കാരിക കേരളത്തിനു പുതിയ ഉണര്‍വ് ഉണ്ടാക്കിയിരിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നൃത്തലോകത്ത് കേരളത്തിന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ നൃത്തോത്സവം […]Read More
കായികയുവജനകാര്യാലയത്തിന് കീഴിലെ തിരുവനന്തപുരം ജി വി രാജാ സ്‌പോർട്‌സ് സ്കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ബോക്‌സിംഗ് ഇനങ്ങളിലേക്ക് ഹെഡ്‌കോച്ച്/ കോച്ച്/ അസിസ്റ്റന്റ് കോച്ച്/ ട്രയിനർ/ മെന്റർ കം ട്രെയിനർ/ സ്‌ട്രെങ്ങ്ത് ആൻഡ് കണ്ടീഷനിംഗ് ട്രെയിനർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത മാനദണ്ഡം: Diploma in Sports Training from NS NIS/SAI etc, Certificate in Sports TRaining, B Ped, M Ped/ […]Read More
രാജ്യത്ത് സൗജന്യമായി എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ നൽകുന്നതിൽ അതൃപ്തി അറിയിച്ച് വോഡഫോൺ ഐഡിയ. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് കൊള്ളയടിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായി) വിഐ കത്തെഴുതിയിരുന്നു. വിഐയുടെ പരാതിയെത്തുടർന്ന് രണ്ട് ടെലികോം കമ്പനികളും ട്രായ്‌ക്ക് മറുപടി നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ടെലികോം കമ്പനികളുടെയും പ്രതിനിധികൾ 2022 ഒക്ടോബറിൽ ഐഎംസി (ഇന്ത്യ മൊബൈൽ കോൺഗ്രസ്) യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടിരുന്നു. നിലവിൽ രാജ്യത്തെ ഒന്നിലധികം […]Read More
പത്തനംതിട്ടയിൽ ആകാശവാണി എഫ് എം റിലേ സ്റ്റേഷൻ പ്രേക്ഷേപണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരത്തിലെ മണ്ണാറമലയിലാണ് എഫ് എം സ്റ്റേഷൻ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ആകാശവാണിയിൽ നിന്നുള്ള പരിപാടികളാണ് സ്റ്റേഷനിൽ നിന്നും പ്രക്ഷേപണം ചെയ്യുക. രാജ്യത്തെ 91 എം എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽ പത്തനംതിട്ടയ്ക്ക് പുറമെ കായംകുളത്തും പുതിയ എഫ്എം സ്റ്റേഷൻ ഉണ്ടാകും.Read More