അതിവേഗ ചാർജിങ് സൗകര്യം ഒരുക്കുമെന്ന് ദുബൈ അധികൃതർ. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യു.എ.ഇ ഒരുങ്ങുന്നു. നിരക്കിളവോടെ അതിവേഗം ചാർജിങ് പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനമാണ് പുതുതായി സ്ഥാപിക്കുന്നത്. ഉയർന്ന കാര്യക്ഷമതയും ന്യായമായ വിലയും നിലനിർത്തിക്കൊണ്ട് ചാർജിങ് സമയം കുറക്കുന്ന സംവിധാനത്തിന് ആവശ്യമായ പുതിയ നിയമനിർമാണം അവതരിപ്പിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്റൂയിയാണ് വ്യക്തമാക്കിയത്. അബൂദബിയിൽ നടക്കുന്ന വേൾഡ് യൂട്ടിലിറ്റീസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More
കഴിഞ്ഞ വർഷം ആഗോളതലത്തിൽ ദൃശ്യമായ പണപ്പെരുപ്പ സമ്മർദം യു.എ.ഇയിൽ ഈ വർഷം ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇ സെൻട്രൽ ബാങ്ക്. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ രാജ്യം ശക്തമായ വളർച്ചാവേഗത നിലനിർത്തുന്നതിനായാണ് നേട്ടം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം യു.എ.ഇയിലെ പണപ്പെരുപ്പം അന്താരാഷ്ട്ര ശരാശരിയായ 8.8 ശതമാനത്തിനും താഴെയായിരുന്നു. ബാങ്ക് സ്വീകരിച്ച നടപടികളും നയവുമാണ് ഇത്തരമൊരു മുന്നേറ്റത്തിന് കാരണമായതെന്ന് ബാങ്ക് ചെയർമാൻ കൂടിയായ യു.എ.ഇ വൈസ് പ്രസിഡൻറും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ […]Read More
സൗദിയിലെ രണ്ടാമത് മദീന പുസ്തകമേള മേയ് 18ന് ആരംഭിക്കും. മദീനയിൽ രണ്ടാമത് പുസ്തകമേള സംഘടിപ്പിക്കാനുള്ള തയാറെടുപ്പുകൾ സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിക്കുകീഴിൽ പുരോഗമിക്കുന്നു. കിങ് സൽമാൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിന്റെ തെക്കൻ ഭാഗത്താണ് പുസ്തകമേള. പത്തുദിവസം നീളും. ഒരോ ദിവസവും വിവിധ സാഹിത്യ, വിജ്ഞാന, ശാസ്ത്ര മേഖലകൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറും. കഴിഞ്ഞ വർഷത്തെ ആദ്യ പുസ്തമേള വൻ വിജയകരമായിരുന്നു. 13 രാജ്യങ്ങളിൽനിന്നുള്ള 200 ലധികം പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-49 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. ഒന്നാം സമ്മാനം [1 Crore] FJ 214912രണ്ടാം […]Read More
വെളിച്ചെണ്ണയും ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും രണ്ടുതവണ മസാജ് ചെയ്യുന്നത് ഫലം നല്‍കും. തൈര് ഉപയോഗിക്കുന്നത് കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ വിനാഗിരി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് കറുപ്പുനിറം മാറാന്‍ സഹായിക്കും. പാൽ ചെറു ചൂടോടെ മുട്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും. നാരങ്ങയ്ക്ക് ബ്ലീച്ചിങ് ഇഫക്‌ട് ഉളളതിനാല്‍ ഇവയും നല്ലതാണ്. ഇതിനായി നാരങ്ങ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ […]Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 45560 രൂപയാണ്.Read More
എന്‍റെ കേരളം മെഗാ എക്സിബിഷൻ തൃശ്ശൂര്‍ തേക്കിൻകാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിൽ തുടങ്ങി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിലാണ് പരിപാടി നടക്കുന്നത്. മെയ് 15 വരെയാണ് പ്രദര്‍ശന മേള. ദിവസവും കലാപരിപാടികള്‍, കരിയര്‍ എക്സ്പോ, സെമിനാറുകള്‍, പാചക മത്സരം, ബി ടു ബി മീറ്റ്, ഡി.പി.ആര്‍ ക്ലിനിക് എന്നിവയുണ്ടാകും. 120-ൽ അധികം തീം സര്‍വീസ് സ്റ്റാളുകള്‍, 100-ൽ അധികം വിപണന സ്റ്റാളുകള്‍, ടൂറിസം പവലിയൻ, കിഫ്ബി വികസന പ്രദര്‍ശനം, ‘കേരളം ഒന്നാമത്’ പ്രദര്‍ശനം, ടെക്നോളജി […]Read More
വേനല്‍ക്കാലത്ത് മിക്കവരും ദാഹം ശമിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന പാനീയങ്ങളിലൊന്നാണ് ഇളനീർ. പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് ഇളനീർ. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ ഇളനീരിന് കഴിയും. വേനല്‍ക്കാലത്ത് നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഈ പാനീയത്തിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്. ക്ഷീണമകറ്റി, ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. ഇളനീരിന് […]Read More
പിരിമുറുക്കം, വാർദ്ധക്യം, ഉറക്കക്കുറവ് തുടങ്ങിയ ഒന്നിലധികം ഘടകങ്ങളാൽ ദുർബലമായ കാഴ്ചശക്തി ഉണ്ടാകാം. ചില ഭക്ഷണങ്ങൾ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും. മത്സ്യം, പ്രത്യേകിച്ച് സാൽമൺ കാഴ്ചയ്ക്ക് മികച്ചതാണ്. മത്സ്യത്തിൽ ഒമേഗ -3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ ആരോഗ്യകരമായ കാഴ്ചയ്ക്ക് കാരണമാകുന്നു. മീൻ കഴിക്കുന്നത് കണ്ണുകളുടെ വരൾച്ച തടയാനും റെറ്റിന (കണ്ണിന്റെ പിൻഭാഗത്ത്) ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. മുട്ട, വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് എന്നിവ പോലുള്ള നിങ്ങളുടെ കണ്ണുകൾക്ക് ആവശ്യമായ പോഷകങ്ങൾ മുട്ടയിലുണ്ട്. വിറ്റാമിൻ […]Read More
നിരവധി പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് മത്തൻ. ജീവകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ മത്തൻ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹയിക്കുന്നു. വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെ ചർമ്മത്തിന് അനുകൂലമായ പോഷകങ്ങൾ മത്തനിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മത്തനുകളിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ വിറ്റാമിൻ എ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. വൈറ്റമിൻ സി രോഗപ്രതിരോധ പ്രവർത്തനത്തിനും രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനും […]Read More