Information Jobs

ടെക്നീഷ്യൻ ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്കാലികമായി ടെക്നീഷ്യൻ (ബയോടെക്നോളജി) തസ്തികയിൽ നിയമനം നടത്തുന്നതിന് മെയ് 25ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.എസ്.സി, ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. (ഈ വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന്റെ […]Read More

Business Kerala

കാരുണ്യ ലോട്ടറി നറുക്കെടുത്തു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 601 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. […]Read More

Politics

കർണാടകയിൽ താമര വാടി ; കോൺഗ്രസ്സ് മുന്നിൽ

ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ മിന്നുന്ന വിജയം നേടി കോൺഗ്രസ്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.Read More

Obituary

സംവിധായകൻ ലാല്‍ ജോസിന്റെ അമ്മ അന്തരിച്ചു

സംവിധായകൻ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. 83 വയസായിരുന്നു. ഒറ്റപ്പാലം എൻഎസ്എൻ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‍കൂള്‍ അധ്യാപികയായിരുന്നു ലില്ലി ജോസ്. സംസ്‍കാര ചടങ്ങുകൾ തിങ്കളാഴ്‍ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം,തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടക്കുമെന്ന് ലാല്‍ ജോസ് അറിയിച്ചു.Read More

Entertainment

സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതായി നസ്രിയ

സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതായി അറിയിച്ച് നടി നസ്രിയ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുന്നത് എന്തുകൊണ്ടാണ് എന്ന് നസ്രിയ വ്യക്തമാക്കിയിട്ടില്ല. വൈകാതെ തിരിച്ചുവരും എന്നും അറിയിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇടവേളയെടുക്കുന്നത് എന്ന് തിരക്കുകയാണ് ആരാധകര്‍. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. അതിനുള്ള സമയമാണ്. എന്നാല്‍ നിങ്ങളുടെ മെസേജുകളും സ്‍നേഹവും മിസ് ചെയ്യും. ഉടനെ തിരിച്ചുവരും എന്നും സ്റ്റോറിയായി താരം പോസ്റ്റ് ചെയ്‍തു.Read More

Business

സ്വർണവില വീണ്ടും മുകളിലേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നലെ 320 രൂപയുടെ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.Read More

Events Kerala

പൊതു ജനങ്ങൾക്കു വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​യ​റാം

‘വി​യ്യൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ല്‍’ കാ​ണാ​ന്‍ ഇ​നി വി​യ്യൂ​രി​ല്‍ പോ​കേ​ണ്ട. തേ​ക്കി​ന്‍കാ​ട് മൈ​താ​നി​യി​ലെ​ത്തി​യാ​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​യ​റാം, ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ സെ​ല്ലി​ലും കി​ട​ക്കാം. ‘എ​ന്റെ കേ​ര​ളം’ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യി​ലെ ജ​യി​ൽ വ​കു​പ്പി​ന്റെ സ്റ്റാ​ളാ​ണ് വി​യ്യൂ​ര്‍ ജ​യി​ലി​ന്‍റെ മാ​തൃ​ക​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന്റെ മു​ൻ​ഭാ​ഗ​വും വി​ക്ക​റ്റ് ഗേ​റ്റും ത​ട​വു​കാ​രു​ടെ ബ്ളോ​ക്കും സെ​ല്ലു​ക​ളും അ​ട​ക്ക​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജ​യി​ൽ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് സ്റ്റാ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ […]Read More

Events Health Kerala

ആയുര്‍വേദ ഫെസ്റ്റ് ഡിസംബറില്‍ തിരുവനന്തപുരത്ത്

മഹത്തായ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജി.എ.എഫ്-2023) ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കും. ‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ് ജി.എ.എഫിന്‍റെ പ്രമേയമെന്ന് കേന്ദ്ര വിദേശകാര്യ പാര്‍ലമെന്‍ററികാര്യ സഹമന്ത്രിയും ജി.എ.എഫ്-2023 ചെയര്‍മാനുമായ വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ […]Read More

Jobs Kerala

പരിഭാഷകരെ ആവശ്യമുണ്ട്

ഭരണഘടനാ നിർമ്മാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ടിലേക്ക് നിശ്ചിത ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്. നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുളളവരുമായ വ്യക്തികൾക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുളള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തിരഞ്ഞെടുക്കുന്നതിനായി സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. അപേക്ഷ നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ചിട്ടുളള മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ മേയ് 31 നു വൈകിട്ട് അഞ്ചിനു മുൻപായി ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് 0471-2512499, 2512019.Read More

Gulf Jobs

ഒമാനിൽ അക്കൗണ്ട്സ് ഓഫീസർ

ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അക്കൗണ്ട് ഓഫീസറെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബി.കോം/എം.കോം വിദ്യാഭ്യാസ യോഗ്യതയും, അക്കൗണ്ടുകൾ, നികുതി, ഓഡിറ്റ്, ടാലി-9 എന്നിവയിൽ നാലു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എൽ.സി. ഓപ്പണിംഗ്, ക്രെഡിറ്റ് സൗകര്യങ്ങൾ മുതലായവയ്ക്കായി ബാങ്കുകളുമായി ഇടപഴകുന്നതിലുള്ള അനുഭവ പരിചയം അധിക യോഗ്യതയായി കണക്കാക്കും. മാസശമ്പളം ഒ.എം.ആർ. 300-400. താൽപര്യമുളളവർ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്‌, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 18 നു മുമ്പ് eu@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. […]Read More