പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. സ്വാന്തനം, വാനമ്പാടി, ആകാശദൂത് തുടങ്ങിയ സീരിയലുകളുടെ സംവിധായകൻ.Read More
പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഇന്ന് രാത്രിയോടെ നെഞ്ചുവേദന തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി. ഇന്ന് രാത്രി പത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. 1979 ൽ അഗ്നിപർവതം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനിലാണ് ഏറ്റവും അവസാനമായി അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്ലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചു. […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒക്ടോബർ 6 മുതൽ 1280 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43200 രൂപയാണ്.Read More
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രകൃതിക്കുവേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍. പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച പ്രൊഫസര്‍ ടി. ശോഭീന്ദ്രന്‍റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിൽ […]Read More
പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ പി വി ഗംഗാധരൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെ മുഴുവൻ സമയ ഡറക്ടറായിരുന്നു. 2011ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മത്സരിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന് നേതൃത്വം നൽകി. കെ.എസ്.യുവിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിലവിൽ എ.ഐ.സി.സി അംഗമാണ്. കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ […]Read More
സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ജൂഡോ (വനിത), അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകർ ഒക്ടോബർ ആറിന് രാവിലെ 10ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.Read More
വിനോദസഞ്ചാരികളുടെയും നിവാസികളുടെയും പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദുബൈ സഫാരി പാർക്ക് വ്യാഴാഴ്ച തുറക്കും. പാർക്കിന്റെ 24ാം സീസണിനാണ് വ്യാഴാഴ്ച തുടക്കമാവുന്നത്. പ്രവേശന ടിക്കറ്റുകൾക്കായി ഔദ്യോഗിക വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചു. ലോകത്തെ അപൂർവയിനം പക്ഷികളെയും ജീവജാലങ്ങളേയും പരിചയപ്പെടുത്തുന്ന‘പക്ഷികളുടെ സാമ്രാജ്യം’ ഷോ ആണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. 119 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ വിവിധ വർഗത്തിൽപെട്ട 3000 മൃഗങ്ങളെയാണ് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിച്ചുപോരുന്നത്. 10 മാംസഭുക്കുകൾ, 17 ആൾക്കുരങ്ങുകൾ ഉൾപ്പെടെ 78 ഇനം സസ്തനികൾ, 50 ഇനം […]Read More
2023-24 അധ്യയനവർഷത്തെ പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് NEET PG യോഗ്യത മാനദണ്ഡത്തിൽ ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവരുടെ NEET PG 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പി.ജി മെഡിക്കൽ 2023-24 സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലേക്കുള്ള ഓപ്ഷൻ കൺഫർമേഷൻ/രജിസ്ട്രേഷൻ ഡിലീഷൻ, റീഅറേഞ്ച്മെന്റ് നടത്തുന്നതിന് സൗകര്യം ലഭ്യമാക്കി. ഹെൽപ് ലൈൻ നമ്പർ: 0471-2525300. 2023-24 അധ്യയനവർഷത്തെ പി.ജി കോഴ്സുകളിലേക്കുള്ള NEET P.G യോഗ്യത മാനദണ്ഡത്തിൽ ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവർക്ക് […]Read More
ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ച നിർദിഷ്ട വിസ ഫീസ് വർധന ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ആറുമാസത്തിൽ താഴെയുള്ള സന്ദർശക വിസക്ക് ഇപ്പോഴുള്ള നിരക്കിൽ നിന്നും അധികമായി 15 പൗണ്ട് (1507 രൂപ) നൽകണം. വിദ്യാർഥി വിസക്ക് 127 പൗണ്ടാണ് കൂടുക. ഇത് ടൂറിസ്റ്റുകളായും വിദ്യാർഥികളായും ബ്രിട്ടനിലെത്തുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെയും ബാധിക്കും. കഴിഞ്ഞ മാസം ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ച വർധനപ്രകാരം ആറുമാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ചെലവ് 115 പൗണ്ട് ആയി ഉയരുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. വിദ്യാർഥി […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 383 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനം (75 Lakhs) SD 787439രണ്ടാം സമ്മാനം (10 Lakhs) SG 340045Read More