ഡിഫൻസ് സർവിസിൽ ബിരുദക്കാർക്ക് ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. 349 ഒഴിവുകളുണ്ട്. യു.പി.എസ്.സിയുടെ 2023ലെ രണ്ടാമത് കമ്പയിൻഡ് ഡിഫൻസ് സർവിസസ് പരീക്ഷയിലൂടെയാണ് സെലക്ഷൻ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://upsc.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷഫീസ് 200 രൂപ. വനിതകൾക്കും പട്ടികജാതി/വർഗക്കാർക്കും ഫീസില്ല. www.upsconline.nic.inൽ നിർദേശാനുസരണം ഓൺലൈനായി ജൂൺ ആറ് വൈകീട്ട് ആറു മണി വരെ അപേക്ഷ സമർപ്പിക്കാം.Read More
സർക്കാർ/സ്വാശ്രയ കോളജുകൾ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) കോഴ്സ് പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ ജൂൺ ഒന്നുവരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: 45 ശതമാനം മാർക്കിൽ പ്ലസ്ടു/തത്തുല്യം. സംവരണ വിഭാഗങ്ങൾക്ക് 40 ശതമാനം മതി. അപേക്ഷ ഫീസ് 1200 രൂപ. വിജ്ഞാപനം www.lbscenter.kerala.gov.inൽ.Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 600 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. […]Read More
മധുരമൂറുന്ന മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാംഗോ മാനിയ ഫെസ്റ്റിവൽ 2023ന് തുടക്കമായി. മേയ് 27വരെ നടക്കുന്ന ഫെസ്റ്റ്വലിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴത്തിന്‍റെ രുചികൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാവുന്നതാണ്. ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ലുലു നടത്തുന്ന ഈ പരിപാടി ഭക്ഷണപ്രേമികളെ സന്തോഷിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, യമൻ, തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, കൊളംബിയ, ഗ്വാട്ടിമാല, മെക്‌സിക്കോ, കെനിയ, ഉഗാണ്ട, ഒമാൻ […]Read More
ഈ വർഷത്തെ ഹജ്ജ് തീർഥാടകരുമായി ആദ്യ വിമാനം ഈ മാസം 21ന് സൗദിയിലെത്തും. ജൂൺ 22 വരെ വിദേശ തീർഥാടകരുടെ വരവ് തുടരും. ജൂലൈ ഒന്നിന് ആരംഭിക്കുന്ന മടക്കയാത്ര ആഗസ്റ്റ് രണ്ടുവരെ നീളും. വിമാനം വഴി തീർഥാടകരെ സൗദിയിലെത്തിക്കുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് നൽകി. വിദേശങ്ങളിൽ നിന്ന് തീർഥാടകരുമായി എത്തുന്ന വിമാനങ്ങൾ ഹാജിമാരെ ഇറക്കിയതിനുശേഷം രണ്ടു മണിക്കൂറിൽ കൂടുതൽ വിമാനത്താവളത്തിൽ തങ്ങാൻ അനുവദിക്കില്ല. തീർഥാടകരെ തിരിച്ചു കൊണ്ടുപോകുമ്പോൾ മൂന്നു […]Read More
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയ്ക്ക് മെയ് ൨൦ തിരിതെളിയും. മെയ് 20 മുതല്‍ 27 വരെ നടക്കുന്ന മേളയ്ക്കായുള്ള സജ്ജീകരണങ്ങള്‍ കനകക്കുന്നില്‍ പൂര്‍ത്തിയായി. പൂര്‍ണമായും ശീതീകരിച്ച ഇരുന്നൂറ്റിയമ്പതിലധികം സ്റ്റാളുകളിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, കേരള പോലീസ്, സഹകരണ വകുപ്പ്, കിഫ്ബി തുടങ്ങിയവര്‍ ഒരുക്കുന്ന പ്രത്യേക പ്രദര്‍ശനവുമുണ്ടാകും. പതിനഞ്ചോളം […]Read More
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ഫീൽഡ് വർക്കർ കം കേസ് വർക്കർ, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് 27 ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആൻഡ് […]Read More
മെയ് 26 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻ. മെയ് 24-നകം വിമാനങ്ങൾ പു:നരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രവർത്തനപരമായ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാകുകയായിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു.Read More
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ്) താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിന് 21വരെ അപേക്ഷിക്കാം. സബ്ഇൻസ്പെക്ടർ – റേഡിയോ ഓപറേറ്റർ ഒഴിവുകൾ 19, ക്രിപ്ടോ 7, ടെക്നിക്കൽ 5, സിവിൽ (പുരുഷൻ) 20. യോഗ്യത- മാത്തമാറ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് ഡിസിപ്ലിനുകളിൽ ബിരുദം. എസ്.ഐ ടെക്നിക്കൽ- ബി.ഇ/ബി.ടെക് (ഇലക്ട്രോണിക്സ്/ടെലി കമ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്)/ തത്തുല്യം. എസ്.ഐ സിവിൽ- ത്രിവത്സര സിവിൽ എൻജിനീയറിങ് ഡിപ്ലോമ. പ്രായപരിധി 30. അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ (എ.എസ്.ഐ) ടെക്നിക്കൽ- ഒഴിവുകൾ 146. യോഗ്യത- എസ്.എസ്.എൽ.സി/തത്തുല്യം. […]Read More
നമ്മുടെ നാടിന്റെ അഭിമാനങ്ങളില്‍ ഒന്നാണ് നിയമസഭാ മന്ദിരം. 2023 മെയ് 22 ന് കേരള നിയമസഭാ മന്ദിരത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 1998 മെയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. പത്താം കേരള നിയമസഭയുടെ കാലത്ത് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായും ശ്രീ. എം. വിജയകുമാര്‍ സ്പീക്കറും ആയിരിക്കെ 29.06.1998 മുതലാണ് ഈ മന്ദിരത്തില്‍ സഭ സമ്മേളിച്ചുതുടങ്ങിയത്. കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതു സംബന്ധിച്ച ആലോഷപരിപാടികൾ […]Read More