Events Gulf

ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനം എടുത്തത്. അറഫാ ദിനമായ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ച വരെയായിരിക്കും അവധി. കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് ഈ അവധി ദിനങ്ങള്‍ ബാധകമാവുന്നത്. അവധിക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി ഞായറാഴ്ച സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും.Read More

Information Jobs

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ 2023-24 അധ്യയന വർഷത്തേക്കുള്ള സംസ്കൃതം വിഭാഗം ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മെയ് 29 രാവിലെ 10.30നു നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.Read More

Tech

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

അയച്ച മെസെജ് ഡീലിക്കാതെ എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? എങ്കിലിനി മെസെജ് മാറി അയച്ചുവല്ലോ എന്ന വിഷമം വേണ്ട.എഡിറ്റ് ചെയ്യാൻ ഓപ്ഷനുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ആർക്കെങ്കിലും അയച്ച തെറ്റായ സന്ദേശങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ 15 മിനിറ്റ് സമയം ലഭിക്കും. ഉപയോക്താക്കൾക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണ്, കാരണം ആദ്യം ശരിയല്ലെന്ന് നിങ്ങൾ കരുതുന്ന വാക്യങ്ങളോ വാക്കുകളോ തിരുത്താൻ എഡിറ്റ് ബട്ടൺ സഹായിക്കുമെന്നതിനാൽ മെസെജ് ഡീലിറ്റ് ചെയ്യേണ്ടി വരില്ല. കൂടാതെ അധികമായി എന്തെങ്കിലും […]Read More

National

സിവിൽ സർവീസ് പരീക്ഷാ ഫലം ; 6-ാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. 933 പേരുടെ റാങ്ക് പട്ടികയിൽ ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. പാലാക്കാരി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ ആര്യ വി എം 36-ാം റാങ്കും കരസ്ഥമാക്കി. സിവിൽ സർവീസ് പാസായ 933 പേരുടെ പട്ടികയാണ് ഇത്തവണ യുപിഎസ്‌സി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽ നിന്നും 345 പേരാണ് യോഗ്യത നേടിയത്. ഒബിസി വിഭാഗത്തിൽ നിന്നും 263 പേരും എസ് സി വിഭാഗത്തിൽ […]Read More

Entertainment

‘പാച്ചു’ ഒടിടിയിലേക്ക്

ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷം ഒടിടിയിലേക്ക് എത്തുന്നത്. ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. മെയ് 26 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഫഹദിനൊപ്പം ഇന്നസെന്‍റും മുകേഷും നന്ദുവും ഇന്ദ്രൻസും അൽത്താഫും ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഇന്നസെന്‍റ് അവസാനമായി അഭിനയിച്ച ചിത്രവുമാണ് ഇത്.Read More

Business

സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന്ശേഷമാണ് സ്വർണവില ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 2400 രൂപ കുറഞ്ഞു. ഇതോടെ വീണ്ടും സ്വർണം 45,000 ത്തിന് താഴേക്ക്എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44800 രൂപയാണ്.Read More

Health

ചര്‍മ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. ചർമ്മത്തിൽ അടിഞ്ഞുകൂടിയ എണ്ണമയം നീക്കം ചെയ്യാൻ ഇത് സഹായിക്കും. കൂടാതെ അഴുക്ക് പോകാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇത് സഹായിക്കും. വെള്ളം നന്നായി കുടിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും. ഭക്ഷണം ശരീരത്തിന്‍റെ ആരോഗ്യത്തിന് […]Read More

Gulf

ഖത്തറിനെ പകർത്തി സുൽത്താൻ അൽ നിയാദി

നീലക്കടലിലേക്ക് ഇറങ്ങി നിൽക്കുന്ന കരയും, മുകളിലായി നീങ്ങുന്ന കാർമേഘങ്ങളുമെല്ലാം ചേർന്ന ഖത്തറിന്റെ മനോഹര ദൃശ്യവുമായി യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ഖത്തറിന്റെ ദൃശ്യമാണ് സുൽത്താൻ അൽ നിയാദി കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ‘ഗൾഫിന്റെ ഹൃദയവും (ബഹ്റൈൻ), ഗൾഫിന്റെ മുത്തും (ഖത്തർ)’ ട്വീറ്റോടെയായിരുന്നു അദ്ദേഹം ബഹിരാകാശത്തു നിന്നുള്ള ഖത്തറിനെ പകർത്തിയത്. അറബ് ലോകത്തുനിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയായി സുൽത്താൻ അൽ നിയാദി കഴിഞ്ഞ മാർച്ച് മൂന്നിനാണ് അന്താരാഷ്ട്ര നിലയത്തിലെത്തിയത്.Read More

Gulf Transportation

സൗദിക്ക് അഭിമാന നിമിഷം

ബഹിരാകാശ യാത്ര രംഗത്ത് സൗദി അറേബ്യക്ക് ചരിത്ര നിമിഷം. ഏറെ കാത്തിരിപ്പിനും ഒരുക്കങ്ങൾക്കും പരിശീലനങ്ങൾക്കുമൊടുവിൽ സൗദി ബഹികാര സഞ്ചാരികളായ റയാന അൽ ബർനാവിയും അലി അൽ ഖർനിയും ബഹിരകാശത്തേക്ക് പുറപ്പെട്ടു. നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, സൗദി സ്‌പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും ഉൾപ്പെടുന്ന സംഘം യാത്രതിരിച്ചത്. ബഹിരാകാശത്തേക്ക് പോകുന്ന അറബ് മുസ്‍ലിം ലോകത്തെ ആദ്യ വനിതയാണ് റയാന അൽ ബർനാവി.Read More

Events Gulf

സീവേള്‍ഡ് യാസ് ഐലന്‍ഡ് തുറന്നു

യാ​സ്‌ ഐ​ല​ന്‍ഡി​ല്‍ കാ​ണാ​ക്കാ​ഴ്ച​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന പു​തി​യ തീം ​പാ​ര്‍ക്കാ​യ സീ​വേ​ള്‍ഡ് യാ​സ് ഐ​ല​ൻ​ഡ്​ തു​റ​ന്നു. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ഷെയ്ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​നാ​ണ് പു​തി​യ തീം ​പാ​ര്‍ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​ന​ശേ​ഷം ഷെയ്ഖ് ഖാ​ലി​ദ് സീ​വേ​ള്‍ഡ് ചു​റ്റി​ക്ക​ണ്ടു. സ​മു​ദ്ര​ജീ​വി​ക​ളെ​ക്കു​റി​ച്ച് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് 1,83,000 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ വി​നോ​ദ​വും വി​ജ്ഞാ​ന​വും സം​ഗ​മി​പ്പി​ച്ച് സീ​വേ​ള്‍ഡ് യാ​സ് ഐ​ല​ന്‍ഡ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.Read More