തുടർച്ചയായ രണ്ടാം കിരീടം സ്വപ്നം കണ്ടിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസിനെ അവരുടെ ഹോംഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അഞ്ച് വിക്കറ്റിന് തകർത്തുവിട്ട് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐ.പി.എൽ കിരീടം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹർദിക് പാണ്ഡ്യയും സംഘവും 20 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 214 റൺസ്. കനത്ത മഴ കാരണം റിസർവ് ദിനത്തിലേക്ക് മാറ്റിയ ഐ.പി.എൽ ഫൈനലിൽ വീണ്ടും മഴ കളിച്ചതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയ ലക്ഷ്യം മഴ നിയമപ്രകാരം 15 […]Read More
മനുഷ്യന്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം. 1953ല്‍ എഡ്മണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗെ ഷെര്‍പ്പ എന്നിവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ ഓര്‍മ്മയ്ക്കായാണ് മെയ് 29 എവറസ്റ്റ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1953 മെയ് 29നാണ് ഇവര്‍ രണ്ടുപേരും എവറസ്റ്റ് കൊടുമുടി കീഴടക്കിയത്.Read More
ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01ന്റെ വിക്ഷേപണം വിജയകരം. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജിഎസ്എൽവിയാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.Read More
കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുള്ള എറണാകുളം തേവരയിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററിൽ (AAHC) രണ്ട് ലബോറട്ടറി അസിസ്റ്റന്റിന്റെ ഒഴിവുകളുണ്ട്. ദിവസവേതനത്തിൽ നിയമനം നടത്തുന്നതിനായി മേയ് 30ന് രാവിലെ 10ന് തേവരയിലെ ADAK റീജിയണൽ ഓഫീസിൽ (സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ., കൊച്ചി 682 015) കൂടിക്കാഴ്ച നടത്തും. വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പിന്റെ (VHSC) അക്വാകൾച്ചർ/മെഡിക്കൽ ലബോറട്ടറി ടെക്നോളജി/ ബയോമെഡിക്കൽ എക്യുപ്മെന്റ് ടെക്നോളജി/ മറൈൻ ഫിഷറീസ് […]Read More
ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിൽ നിന്നും വന്ന 50 ത് ഓളം വീട്ടമ്മമാരായ മത്സരാർത്ഥികളിൽ നിന്നുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ ക്ലാസിക്കൽ കാറ്റഗറിയുടെ കിരീടമാണ് ഡോക്ടർ ഷംല ഹലീമയ്ക്ക് ലഭിച്ചത്. ഇതിൽ ഐക്കോണിക്ക് ഐ വിന്നർ ബെസ്റ്റ് വുമൺ എന്റർപ്രണർ 2023 അവാർഡും ലഭിച്ചു. മികച്ച വനിതാ സംരംഭക ആയും തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ വെച്ചാണ് റോയൽ ഗ്ലോബൽ അച്ചീവർ അവാർഡ് സീസൺ ത്രീ നടന്നത്. അതിൽ ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, കാനഡ, സിംഗപ്പൂർ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പങ്കെടുത്തിരുന്നു. […]Read More
കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. വിയറ്റ്‌നാമിലെ ഹോ-ചി-മിന്‍ സിറ്റിയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വിയറ്റ്‌ജെറ്റ് (VIETJET) ആണ് സര്‍വീസ് നടത്തുക. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കും. കേരളത്തിലെ വിനോദസഞ്ചാര വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.Read More
കേന്ദ്രീയ/നവോദയ വിദ്യാലയങ്ങളിലും മറ്റും ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ അധ്യാപകരാകാനുള്ള സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്-2023) ജൂലൈ/ആഗസ്റ്റ് മാസത്തിൽ ദേശീയതലത്തിൽ നടത്തും. മലയാളം, തമിഴ്, കന്നട, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം ഉൾപ്പെടെ 20 ഭാഷകളിൽ പരീക്ഷയെഴുതാം. പരീക്ഷാതീയതി പിന്നീട് അറിയിക്കും. സി.ബി.എസ്.ഇക്കാണ് പരീക്ഷാച്ചുമതല. കേരളത്തിൽ ആലപ്പുഴ, എറണാകുളം (കൊച്ചി), കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. സി-ടെറ്റിൽ രണ്ട് പേപ്പറുകളാണുള്ളത്. ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസ് ടീച്ചറാകാൻ പേപ്പർ […]Read More
എസ്.എസ്.ബി യിൽ വിവിധ തസ്തികകളിലായി 1656 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ പൊലീസ് സേനാ വിഭാഗമാണിത്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ssbreclt.gov.in-ൽ നിന്നും ഡൗൺലോഡ് ചെയ്യാം. തസ്തികകൾ ചുവടെ: *കോൺസ്റ്റബിൾ -കാർപന്റർ (ഒഴിവ് -1), ബ്ലാക്സ്മിത്ത് -3, ഡ്രൈവർ 96, ടെയ്ലർ -4, ഗാർഡനർ -4, കോബ്ളർ -5, വെറ്ററിനറി -24, പെയിന്റർ -3, വാഷർമാൻ -58, ബാർബർ -19, സഫായി വാല -81, കുക്ക് -166, വാട്ടർ […]Read More
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ. ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക. തുടർഭരണത്തിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ തിരക്കിലാണ് സംസ്ഥാന സർക്കാർ. ഇന്ന് രാവിലെ പതിവ് മന്ത്രിസഭായോഗത്തിന് ശേഷം സർക്കാരിന്റെ വൻകിട പദ്ധതികളുടെ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. പിറന്നാൾദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്. ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേദിവസമാണ് 72 വർഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്. ഔദ്യോഗിക […]Read More
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നിന് പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റ് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വെബ്സൈറ്റ്: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.Read More