ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് ഏർപ്പെടുത്തിയ പിഴശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അപ്പീൽ തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയും തുടരും. വുകോമനോവിച്ച് രണ്ടാഴ്‌ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മാർച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്‌സിനും […]Read More
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. അടുത്തിടെയായി ഗർഭകാല വിശേഷങ്ങൾ ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സീരിയൽ- സിനിമാ ഷൂട്ടിംഗും അതിനിടെ ഗർഭകാല ഫോട്ടോഷൂട്ടുകളും എല്ലാം ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കൺമണിക്ക് ജന്മം നൽകിയിരിക്കുകയാണ് സ്നേഹ. സ്നേഹയ്ക്കും ശ്രീകുമാറും ആൺകുട്ടിയാണ് ജനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചെത്തിയത്.Read More
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മപുരസ്കാരങ്ങളുടെ മാതൃകയിൽ വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കേരള പുരസ്കാരങ്ങൾ ഇനി സംസ്ഥാനത്ത് 10 വർഷമെങ്കിലും താമസിച്ചുവരുന്നവർക്കും താമസിച്ചിരുന്നവർക്കും നൽകാമെന്ന് ഉത്തരവ്. പുരസ്കാരങ്ങളുടെ നിർണയം, പ്രഖ്യാപനം, വിതരണം എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പുരസ്കാര നിർണയ സമിതികളായ പ്രാഥമിക പരിശോധന സമിതി, ദ്വിതീയ പരിശോധന സമിതി, അവാർഡ് സമിതി എന്നിവ സെർച്ച് കമ്മിറ്റിയായി കൂടി പ്രവർത്തിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ആവശ്യമെങ്കിൽ […]Read More
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്നോളജിസ്റ്റിനെ നിയമിക്കുന്നതിന് ജൂൺ 14ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭിക്കും.Read More
അംബാനി കുടുംബത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ജനുവരിയില്‍ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നപ്പോള്‍ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ഇപ്പോള്‍ വീട്ടിലേക്ക് ഒരു കുഞ്ഞ് അതിഥി വന്നതിന്‍റെ ആഘോഷത്തിലാണ് അംബാനി കുടുംബം. മുകേഷ് അംബാനി – നിത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്ലോക അംബാനി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകാശ് അംബാനിക്കും ശ്ലോക […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-51 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. ഒന്നാം സമ്മാനം [1 Crore]- FH 557075 […]Read More
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ടൊവിനോ തന്‍റെ നിലപാട് തുറന്നു പറഞ്ഞത്. അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ. ആ പരിഗണനകൾ വേണ്ട , പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ. […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ സ്വർണവില 600 രൂപ കുറഞ്ഞിരുന്നു. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,360 രൂപയാണ്.Read More
വനിത ഹാജിമാർക്കായി വനിതകൾ പറത്തുന്ന വിമാനം ഫ്ലാഗ് ഓഫ് ചെയ്യാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെത്തും. ജൂൺ എട്ടിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 145 വനിത തീർഥാടകരുമായി ഹജ്ജ് വിമാനം പുറപ്പെടുക. ഇതിൽ പുരുഷ തീർഥാടകരുണ്ടാവില്ല. ഈ വിമാനത്തിന്റെ പൈലറ്റും ഫസ്റ്റ് ഓഫിസറും ക്രൂ അംഗങ്ങളും വനിതകളായിരിക്കും. ആദ്യമായാണ് ഇങ്ങനെയൊരു ഹജ്ജ് വിമാന സർവിസ് ഇന്ത്യയിൽ നിന്ന് നടക്കുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പങ്കെടുക്കുന്ന ചടങ്ങ് ഇതോടനുബന്ധിച്ച് ഹജ്ജ് ഹൗസിൽ ഉണ്ടാവുമെന്നാണ് സൂചന. കരിപ്പൂരിൽ വനിതകൾക്ക് […]Read More
കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആൻഡ് ജേണലിസം നടത്തുന്ന കമ്യൂണിക്കേഷന്‍ ആൻഡ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 20 വരെ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരള സർക്കാർ അംഗീകാരമുള്ള മുഴുവന്‍സമയ കോഴ്സിന്റെ കാലാവധി ഒരു വര്‍ഷമാണ്. മാധ്യമപ്രവര്‍ത്തന പഠനത്തിന്റെ മികച്ചതായി വിലയിരുത്തപ്പെടുന്ന കോഴ്സില്‍ തിയറി ക്ലാസുകള്‍ക്കൊപ്പം വിപുലമായ പ്രായോഗിക പരിശീലനവും പ്രസ് ക്ലബിലെ […]Read More