ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ( യു.ഐ.ടി.പി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന യു.ഐ.ടി.പി പൊതു ഗതാഗത ഉച്ചകോടിയിൽ വെച്ച് കെഎസ്ആർടിസിക്കുള്ള പ്രത്യേക പുരസ്കാരം കെഎസ്ആർടിസി സിഎംഡിയും, സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ ഐഎഎസ് ഏറ്റുവാങ്ങി. കഴിഞ്ഞ 3 വർഷമായി കെഎസ്ആർടിസിയിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് യു.ഐ.ടി.പി യുടെ വിദഗ്ദ്ധ സമിതി കെഎസ്ആർടിസിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്. ജൂൺ 4 മുതൽ 7 വരെയാണ് ഉച്ചകോടി നടക്കുന്നത്. […]Read More
ദൃശ്യമാധ്യമ കോഴ്സുകൾക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്സുകൾക്കും ജൂൺ 25 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.mediastudies.cdit.org ഫോൺ: 9895788155/8597720167.Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 602 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. […]Read More
പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിൽ മറ്റൊരു കിരീടനേട്ടം കൂടി. മാഞ്ചസ്റ്റർ യുനൈറ്റഡിനെ കീഴടക്കി എഫ്.എ കപ്പും സിറ്റി സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തിൽ 2-1നായിരുന്നു സിറ്റിയുടെ ജയം. ക്യാപ്റ്റൻ ഇൽകെ ഗുണ്ടോഗൻ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിക്ക് തുണയായത്. മാഞ്ചസ്റ്റർ യുനൈറ്റഡിന് വേണ്ടി ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസും വലകുലുക്കി.Read More
വീട്ടിലിരുന്നും സംരംഭകനാകാനുള്ള അവസരം തുറന്ന് ഖത്തർ വാണിജ്യ മന്ത്രാലയം. തെരഞ്ഞെടുക്കപ്പെട്ട 15 വിഭാഗങ്ങളിലായി സംരംഭകത്വം ആരംഭിക്കുന്നതിന് ലൈസൻസ് നൽകുമെന്ന് വാണിജ്യ വ്യവവസായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സിംഗ്ൾ വിൻഡോ സർവീസ് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ മാർഗം ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ, സ്വദേശി പൗരന്മാർക്ക് മാത്രമാണ് ലൈസൻസ് നൽകുന്നത്.Read More
കന്നഡ ചലച്ചിത്ര – ടിവി അഭിനേതാവ് നിതിൻ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ബെംഗളൂരുവിലെ ഇട്ടമഡുവിലുള്ള വീട്ടിൽ വെച്ച് നിഥിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും അടിയന്തിരമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. കന്നഡ സിനിമ – ടിവി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് നിതിൻ ഗോപി. സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു. ഹലോ ഡാഡി എന്ന സിനിമയിൽ ഡോ. വിഷ്ണുവർദ്ധനൊപ്പം പുല്ലാങ്കുഴൽ വാദകനായി എത്തിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. […]Read More
കോഴിക്കോട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സീനിയർ ബോട്ടണി, എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തസ്തികകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 5 ന് രാവിലെ 10 മണിക്ക് ഹയർസെക്കൻഡറി സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2598634 , 2229010Read More
ഒഡീഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 മരണമെന്ന് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ഷാലിമാർ ചെന്നൈ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. ബഹനഗർ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്. പാളം തെറ്റിയ ബോഗികൾ മറ്റൊരു ട്രാക്കിലെക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനുകളും ഇടിച്ചു കയറി. ഈ ട്രെയിനിന്റെ നാല് ബോഗികളും പാളം തെറ്റി. ബോഗികളിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. 15 ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 350 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് […]Read More
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. എമിറേറ്റിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററാണ് (ഐടിസി) ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് യാസ് ഐലന്റ് – അബുദാബി റാമ്പില്‍ ഭാഗികമായി റോഡ് അടച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്. റാമ്പിലെ ഇടതുവശത്തെ ലേന്‍ ജൂണ്‍ രണ്ട് വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ അടിച്ചിടും. ശേഷം വലതു വശത്തെ ലേന്‍ ജൂണ്‍ അഞ്ച് തിങ്കളാഴ്ച […]Read More
ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രശ്നത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു. ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്. […]Read More