ഒരാഴ്ച വൈകിയെങ്കിലും കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നിലിവിൽ, സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷമെത്തി. കാലവർഷം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യും. ഈ സാഹചര്യത്തിൽ ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂണ്‍ ഒമ്പതിന് 10 ജില്ലകളിലും 10ന് ആറ് […]Read More
നടനും കൊമേഡിയനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മഹേഷ് ചികിത്സയിലുള്ളത്. നടൻ ബിനീഷ് ബാസ്റ്റിനാണ് ഇതുസംബന്ധിച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കൊല്ലം സുധിയോടൊപ്പം കാറിൽ മഹേഷ് കുഞ്ഞുമോൻ, ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് എന്നിവരും ഉണ്ടായിരുന്നു. വടകരയില്‍ ചാനൽ പരിപാടി കഴിഞ്ഞ് തിരികെ വരികയായിരുന്നു ഇവർ. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം.Read More
2023 ലെ എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ, അവർക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക്, പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ലൂടെ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 8 വൈകീട്ട് 3വരെ നീട്ടി. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള 29.05.2023 ലെ വിജ്ഞാപനം കാണുക.Read More
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന […]Read More
മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് – നു കീഴിലെ (SBMR) ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയുടെ കരാർ നിയമനത്തിനായി ജൂൺ 7ന് നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.Read More
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ […]Read More
മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നടത്തുന്ന സുചന സമരത്തിന് തുടക്കം. ഇന്നും നാളെയും തീയറ്ററുകൾ അടച്ചിടും. സിനിമ, തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ. എന്നാൽ ചില നിർമാതാക്കൾ ഈ കരാർ പൂർണമായും ലംഘിക്കുന്നുവെന്നാണ് ഫിയൊക്കിന്റെ പരാതി. ഇതേ തുടർന്നാണ് സുചന സമരം.Read More
മധ്യപ്രദേശിൽ പരശുരാമജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പരശുരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്. പരശുരാമന്റെ ജീവിതം സ്‌കൂളുകളിലെ പാഠംപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ ഭെൽ ടൗൺഷിപ്പിലെ ജാംബോറി ഗ്രൗണ്ടിൽ ബ്രാഹ്‌മണ മഹാകുംഭിന്റെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More
കാര്യവട്ടം സർക്കാർ കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 14നു രാവിലെ 11നു പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക് 0471 2417112.Read More
ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോർക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി / ജി.എൻ.എം. യോഗ്യതയും കുറഞ്ഞത് ഒരു വർഷം മെഡിക്കൽ സർജിക്കൽ/ ഐ.സി.യു / ഓപ്പറേഷൻ തീയറ്റർ പ്രവർത്തിപരിചയമുള്ള വനിതാ നഴ്സുമാർക്കും, ബി എസ് സി നഴ്സിങ്ങും എമർജൻസി/ആംബുലൻസ്/പാരാമെടിക് ഡിപ്പാർട്മെന്റുകളിൽ പ്രവർത്തി പരിചയമുള്ള പുരുഷ നഴ്സുമാർക്കും അപേക്ഷകൾ സമർപ്പിക്കാം. അഭിമുഖം ഓൺലൈൻ മുഖേന നടത്തുന്നതാണ്. ഓൺലൈൻ അഭിമുഖത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പ്രായപരിധി 35 വയസ്സ് . ശമ്പളം കുറഞ്ഞത് 350 […]Read More