ആറാം വാർഷികം ആഘോഷിക്കുന്ന കൊച്ചി മെട്രോ യാത്രക്കാർക്കിതാ വാർഷിക സമ്മാനവുമായി എത്തിയിരിക്കുന്നു. കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസം തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി […]Read More
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടി കോഴിക്കോട് സ്വദേശി ആർ.എസ് ആര്യ. അഖിലേന്ത്യാ റാങ്ക് ലിസ്റ്റിൽ 23ആം റാങ്കും പെൺകുട്ടികളുടെ ലിസ്റ്റിൽ മൂന്നാം റാങ്കും ആര്യ കരസ്ഥമാക്കി. തമിഴ്നാട് സ്വദേശി എൻ. പ്രഭാഞ്ജൻ, ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. തമിഴ്നാട് സ്വദേശിയായ കൗസ്തവ് ബാവുരിക്കാണ് മൂന്നാം റാങ്ക്. ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. ആകെ പരീക്ഷയെഴുതിയ 20.38 ലക്ഷം പേരിൽ 11.45 […]Read More
റീട്ടെയിൽ ഷോപ്പിംഗിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് മുതൽ കോയമ്പത്തൂരിലും. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തമിഴ്നാട് വ്യവസായ മന്ത്രി ടി ആർ വി രാജ ഹൈപ്പർമാർക്കറ്റ് ഉദ്ടനം ചെയ്യും. തമിഴ്നാട്ടിലെ കാർഷിക മേഖലകളിൽ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാൽ ഉത്പന്നങ്ങൾ,മറ്റ് ആവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രോഡക്ടസ് മുതൽ ഏറ്റവും രുചികരമായ ഹോട്ട് ഫുഡ്, ബേക്കറി തുടങ്ങിയവ ഒരേ കുടക്കീഴിൽ അണിനിരത്തിയാണ് കോയമ്പത്തൂർ ലുലു […]Read More
ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ചൊവ്വാഴ്ച വൈകീട്ട് നാലിന് പ്രസിദ്ധീകരിക്കും. അപേക്ഷകരുടെ പ്രവേശന സാധ്യത സൂചിപ്പിക്കുന്നതായിരിക്കും ട്രയൽ അലോട്ട്മെന്റ്. അഡ്മിഷൻ ഗേറ്റ്വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാം. വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. […]Read More
സൗദി പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്ത് പാചക വാതക വില വർധിപ്പിക്കാൻ തീരുമാനിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലേഷൻ കമ്പനി (ഗാസ്കോ) അധികൃതർ അറിയിച്ചു. പാചക വാതക സിലിണ്ടർ നിറക്കാനുള്ള നിരക്കിൽ ഒരു റിയാൽ ആണ് ഇന്ന് മുതൽ വർധിപ്പിച്ചത്. ഇനി മുതൽ ഗ്യാസ് സിലിണ്ടർ നിറക്കാൻ 19.85 റിയാൽ നൽകേണ്ടിവരും. മൂല്യ വർധിത നികുതി അടക്കമാണിത്. നേരത്തേ ഇത് 18.85 റിയാൽ ആയിരുന്നു.Read More
യുഎഇയില്‍ താമസിക്കുന്ന മുസ്ലിം പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി. ഭാര്യമാര്‍ക്ക് പുറമേ വിവാഹിതരല്ലാത്ത പെണ്‍മക്കളെയും 25 വയസിന് താഴെയുള്ള ആണ്‍മക്കളെയുമാണ് സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതിയെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. ഒരേസമയം രണ്ട് ഭാര്യമാരെയും മക്കളെയും രാജ്യത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യാനാണ് അനുമതി. ഇതിനായി അറബിക് ഭാഷയിലേക്ക് മൊഴിമാറ്റി അറസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ബാജരാക്കണം. ഭാര്യയുടെയും മക്കളുടെയും പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഫോട്ടോ, […]Read More
ഇന്ത്യയിലൊട്ടുക്കുമുള്ള റീജനൽ റൂറൽ ബാങ്കുകളിൽ വിവിധ ഓഫിസർ, ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്) തസ്തികകളിലേക്കുള്ള കോമൺ റിക്രൂട്ട്മെന്റിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ ഐ.ബി.പി.എസ് അപേക്ഷകൾ ക്ഷണിച്ചു. ആകെ 8567 ഒഴിവുകളുണ്ട്. കേരളത്തിൽ ബാങ്കിൽ 600 ഒഴിവുകളിൽ നിയമനം ലഭിക്കും. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. തസ്തിക തിരിച്ചുള്ള ഒഴിവുകൾ: ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപസ്) -5538; ഓഫിസർ സെയിൽസ്മാൻ -2746, അഗ്രികൾചർ ഓഫിസർ -60, മാർക്കറ്റിങ് ഓഫിസർ: 3, ട്രഷറി മാനേജർ -8, ഓഫിസർ (ലോ) […]Read More
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി) വലിയമല, തിരുവനന്തപുരം ബഹിരാകാശ ശാസ്ത്ര-സാങ്കേതിക ബിരുദപഠനത്തിന് അവസരമൊരുക്കുന്നു. ബി.ടെക്-ഏറോസ്പേസ് എൻജിനീയറിങ് (സീറ്റുകൾ-75), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (ഏവിയോണിക്സ്) (75), നാലു വർഷത്തെ റസിഡൻഷ്യൽ പ്രോഗ്രാമാണിത്. എട്ട് സെമസ്റ്ററുകൾ. പഞ്ചവത്സര ഇരട്ട ബിരുദം (ബി.ടെക്-എം.എസ്/എം.ടെക്)-സീറ്റുകൾ 24, സെമസ്റ്ററുകൾ-10, ബി.ടെക് തലത്തിൽ എൻജിനീയറിങ് ഫിസിക്സും മാസ്റ്റർ ഓഫ് സയൻസ് (എം.എസ്) കോഴ്സിൽ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് അല്ലെങ്കിൽ സോളിഡ് സ്റ്റേറ്റ് ഫിസിക്സും അല്ലെങ്കിൽ എം.ടെക് കോഴ്സിൽ എർത്ത് […]Read More
മാഹി മേഖല സർക്കാർ വിദ്യാലയങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന് 12 മുതൽ 16 വരെ തീയതികളിൽ മാഹി നിവാസികളായ വിദ്യാർഥികൾക്ക് ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒഴിവ് വരുന്ന സീറ്റിലേക്ക് 19 മുതൽ 21 വരെ കേരള വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. വെബ്സൈറ്റ്: www.ceomahe.edu.inRead More
രാജസ്ഥാനിലെ ബാരൻ ജില്ലയിൽ മുഖ്യമന്ത്രി അടക്കം അതിഥിയായെത്തിയ സമൂഹ വിവാഹം ഗിന്നസ് റെക്കോഡ് അടക്കം തകർത്തതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ആറു മണിക്കൂർ നീണ്ട ചടങ്ങിൽ ഒരേ വേദിയിൽ 2,143 ദമ്പതികളാണ് ഒന്നിച്ചത്. 4,283 ഹിന്ദു, മുസ്‌ലിം യുവതീ യുവാക്കളാണ് പങ്കെടുക്കാനെത്തിയത്. ശ്രീ മഹാവീർ ഗോശാല കല്യാൺ സൻസ്ഥൻ എന്ന ട്രസ്റ്റാണ് സമൂഹവിവാഹം നടത്തിയത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മന്ത്രി പ്രമോദ് ജെയിനും അടക്കമാണ് അതിഥികളായെത്തിയത്. ആഭരണങ്ങൾ, കിടക്ക, പാത്രങ്ങൾ, ടി.വി, റഫ്രിജറേറ്റർ, എന്നിവയെല്ലാം സമ്മാനമായ […]Read More