Kerala Sports World

ലോക ചാമ്പ്യൻഷിപ്പിന് മലയാളി ലോങ് ജംപ് താരം

ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരംഎം. ശ്രീശങ്കർ. ദേശീയ അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യൻഷിപ്പ് യോഗ്യത ദൂരം പിന്നിട്ടത്. യോഗ്യത റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 8.41 മീറ്റർ ചാടാൻ മുരളി ശ്രീശങ്കറിന് കഴിഞ്ഞു. ഇതിനൊപ്പം ഏഷ്യൻ ഗെയിംസ് യോഗ്യതയും മുരളി ശ്രീശങ്കർ ഉറപ്പിച്ചു. ഈ വർഷമാദ്യം ജെസ്വിൻ ആൽഡ്രിൻ നേടിയ ദേശീയ റെക്കോർഡിന് ഒരു സെന്റീമീറ്റർ മാത്രം കുറവായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. 8.42 മീറ്ററാണ് […]Read More

Education Kerala

കേരള എൻജിനീയറിങ്​, ഫാർമസി റാങ്ക്​ പട്ടിക ഇന്ന്

സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ് ഫാർമസി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക തി​ങ്ക​ളാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. ഇന്ന് മൂ​ന്നി​ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. പ്ര​വേ​ശ​ന പ​രീ​ക്ഷ സ്​​കോ​റി​നൊ​പ്പം പ്ല​സ്​ ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ മാ​ർ​ക്ക്​ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ എൻജിനീയറിങ് റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.Read More

Events Gulf

സൗദിയിൽ മാസപ്പിറവി ദൃശ്യമായി

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28 ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും.Read More

Entertainment National

ചെക്ക് കേസ്; നടി അമീഷാ പട്ടേൽ കോടതിയിൽ കീഴടങ്ങി

ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് താരം അമീഷാ പട്ടേൽ കോടതിയിലെത്തി കീഴടങ്ങി. അമീഷ രാഞ്ചി സിവിൽ കോടതിയിലെത്തി കീഴടങ്ങിയത്. തുടർന്ന് ജാമ്യം നൽകിയ കോടതി താരത്തോട് ജൂൺ 21 ന് കോടതി മുമ്പാകെ ഹാജരാകണമെന്ന് അറിയിച്ചു. 2018 ലാണ് കേസിനാസ്പദമായ സംഭവം. ഝാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ നിർമാതാവ് അജയ് കുമാർ നൽകിയ കേസിലാണ് അമീഷ ഇപ്പോൾ നിയമനടപടി നേരിടുന്നത്. ദേസി മാജിക്ക് എന്ന സിനിമയിൽ അഭിനയിക്കാനായി 2.5 കോടി രൂപയാണ് അമീഷ കൈപറ്റിയത്. എന്നാൽ താരം […]Read More

Health Kerala

കേരളത്തിൽ ഡെങ്കിപ്പനി – എലിപ്പനി വ്യാപകം

സംസ്ഥാനത്ത് പകർച്ച വ്യാധി വ്യാപനം രൂക്ഷമായി തുടരുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തിൽ 11,329 പേർ ഇന്നലെ പനിക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രണ്ട് പേർ പനി ബാധിച്ച് മരിച്ചു. 48 പേർക്ക് ഡെങ്കിപ്പനിയും അഞ്ച് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേസി രാജനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ […]Read More

Business Gulf Kerala

കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്‍റർ ഉദ്ഘാടനം ഇന്ന്

വിദേശ രാജ്യങ്ങളില്‍ തുടങ്ങുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്‍റർ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷനാകും. ദുബായിലെ താജില്‍ വൈകീട്ട് നാലുമണിക്കാണ് ഉദ്ഘാടന ചടങ്ങ്. വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളില്‍ ഏകദേശം 32 ദശലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്. കേരളത്തിന്‍റെ സമ്പദ് […]Read More

National

സൗജന്യ വൈദ്യുതി: 18 വരെ അപേക്ഷിക്കാം

ബംഗളൂരുവിൽ വീടുകൾക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിക്ക് ജൂൺ 18 വരെ അപേക്ഷിക്കാം. സർക്കാറിന്റെ പോർട്ടലായ സേവസിന്ധു വഴിയാണ് അപേക്ഷിക്കേണ്ടത്. കസ്റ്റമർ നമ്പർ, ആധാർകാർഡ് എന്നിവ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ബാംഗ്ലൂർവൺ, കർണാടകവൺ സൈറ്റിലൂടെയും അപേക്ഷിക്കാം. ജൂലൈ മാസം മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുക. എന്നാൽ, ആഗസ്റ്റിലെ ബില്ലിലാണ് സൗജന്യ നിരക്ക് രേഖപ്പെടുത്തുക.Read More

Business

സ്വർണ്ണ വില കുത്തനെ ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുത്തനെ ഉയർന്നു. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണ്ണവില ഉയർന്നത്. 720 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് സ്വർണ്ണവില 320 രൂപ ഉയർന്നു അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. രണ്ട് മാസത്തിന് ശേഷം ഇന്നലെ ആദ്യമായി സ്വർണ്ണവില 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്.Read More

Gulf

ഉ​ച്ച​വി​ശ്ര​മ നി​യ​മം ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

വേ​ന​ൽ ക​ന​ത്ത​തോ​ടെ യു.​എ.​ഇ​യി​ൽ പ്ര​ഖ്യാ​പി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഉ​ച്ച​വി​ശ്ര​മ നി​യ​മം ജൂ​ൺ 15 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ന്നു​ മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15 വ​രെ രാ​ജ്യ​ത്ത്​ ഉ​ച്ച​സ​മ​യ​ത്ത്​ തു​റ​സ്സാ​യ സ്ഥ​ല​ത്ത്​ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​യെ​ടു​പ്പി​ക്കാ​ൻ പാ​ടി​ല്ല. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ 50,000 ദി​ർ​ഹം വ​രെ പി​ഴ ല​ഭി​ക്കും. പ​​ക​​ൽ 12.30നും ​വൈ​കീ​ട്ട്​ മൂ​ന്നി​നും ഇ​​ട​​യി​​ൽ നേ​​രി​​ട്ട് വെ​​യി​​ൽ ഏ​​ൽ​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ഈ ​സ​മ​യ​ത്ത്​ വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും ക​മ്പ​നി​ക​ൾ ഒ​രു​ക്ക​ണം. അ​ടി​യ​ന്ത​ര […]Read More

Events Health World

ഇ​ന്ന് ലോ​ക ര​ക്ത​ദാ​ന ദി​നം

എല്ലാ വർഷവും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക രക്തദാതാക്കളുടെ ദിനം (WBDD) ആഘോഷിക്കുന്നു. സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വമേധയാ പണം നൽകാത്ത രക്തദാതാക്കൾക്ക് അവരുടെ ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന് നന്ദി പറയുന്നതിനും ഈ പരിപാടി സഹായിക്കുന്നു. രോഗികൾക്ക് സുരക്ഷിതമായ രക്തത്തിലേക്കും രക്ത ഉൽപന്നങ്ങളിലേക്കും മതിയായ അളവിൽ പ്രവേശനം നൽകുന്ന ഒരു രക്ത സേവനം ഫലപ്രദമായ ആരോഗ്യ സംവിധാനത്തിന്റെ പ്രധാന ഘടകമാണ്. തങ്ങൾക്ക് അജ്ഞാതരായ ആളുകൾക്ക് വേണ്ടി രക്തം ദാനം ചെയ്യുന്ന നിസ്വാർത്ഥ വ്യക്തികളുടെ […]Read More