അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ ( അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം. ഇന്ന് വൈകീട്ട് […]Read More
ഗായകനും റാപ്പറുമായ യോ യോ ഹണി സിംഗിന് വധഭീഷണി. ആധോലോക ഗുണ്ടയായ ഗോൾഡി ബ്രാറിൽ നിന്നാണ് വധഭീഷണി നേരിടുന്നത് എന്നാണ് ഹണി സിംഗ് പറയുന്നത്. ഗോൾഡി ബ്രാറിന്റെ സംഘത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ആളുകളിൽ നിന്ന് ഹണി സിംഗിന് ഫോൺ കോളുകൾ ലഭിച്ചതായാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടർന്ന് സിംഗ് ദില്ലി പോലീസിൽ പരാതി നൽകി. സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഹണി സിംഗ് പരാതി നല്‍കിയത്.Read More
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 26ന് രാവിലെ 10ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.Read More
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂൺ 24 ന് വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. അമ്പതിൽ പരം പ്രമുഖ കമ്പനികളിൽ വിവിധ തസ്തികകളിലായി രണ്ടായിരത്തോളം ഒഴിവുകളിലേക്കായാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. തൊഴിൽ മേളയിൽ പങ്കെടുക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 ന് വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഹാജരാകണം. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176, 0495 2370179.Read More
നേപ്പാളിലെ കാഠ്മണ്ഡുവിലും പൊഖാറയിലും “ആദിപുരുഷ്” ഉൾപ്പെടെ എല്ലാ ഹിന്ദി സിനിമകളുടെ പ്രദര്‍ശനം നിരോധിച്ചു. സീതയെ “ഇന്ത്യയുടെ മകൾ” എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിലെ ഡയലോഗ് സംബന്ധിച്ച് നേപ്പാളില്‍ എതിർപ്പുകള്‍ ഉയര്‍ന്നതിനെ തുടർന്നാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. നിരോധനം നടപ്പിലാക്കുന്നതിനായി ഹിന്ദി സിനിമകളൊന്നും പ്രദർശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ 17 തിയേറ്ററുകളിൽ പോലീസ് സുരക്ഷ ശക്തമാക്കി. നേപ്പാളിൽ മാത്രമല്ല, ഇന്ത്യയിലും ആദിപുരുഷിലെ ജാനകി ഇന്ത്യയുടെ മകളാണ് എന്ന ഡയലോഗ് നീക്കം ചെയ്യുന്നതുവരെ കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിൽ ഒരു ഹിന്ദി […]Read More
ഒഡെപെക്ക് മുഖേനെ കുവൈറ്റ് ആരോഗ്യ മേഖലയിലെ നിയമനത്തിനായി ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്കാണ് നിയമനം. എം.ബി.ബി.എസ്, എം.ഡി, പി.എച്ച്.ഡി ആണ് അടിസ്ഥാന യോഗ്യതകൾ. ആറ് മുതൽ 15 വർഷം വരെയുള്ള പ്രവൃത്തിപരിചയം നിർബന്ധം. അപേക്ഷകർ 55 വയസിനു താഴെ പ്രായമുള്ളവരുമായിരിക്കണം. ആകർഷകമായ ശമ്പളം, താമസസൗകര്യം എന്നിവ കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, പാസ് പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി […]Read More
ഇന്ന് ലോക വായനാ ദിനം. വായനയുടെ ആവശ്യകത ഓർമിപ്പിക്കാനാണ് ദിനാചരണം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ജന്മദിനമാണ് വായന ദിനമായി നാം ആചരിക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും ബുദ്ധിമുട്ടുകൾ അവഗണിച്ച എത്തിച്ചേർന്ന് ഗ്രന്ഥശാലകൾക്ക് രൂപം നൽകിയ പി എൻ പണിക്കർക്കുള്ള സനേഹാദരം കൂടിയാണ് ഈ ദിനം. നാലായിരത്തിലധികം ഗ്രന്ധശാലകൾക്കാണ് പി എൻ പണിക്കർ രൂപം നൽകിയത്. ഏതൊരു ഭാഷയുടേയും നിലനിൽപ്പ് അവയിൽ ഉല്പാദിപ്പിക്കപ്പെടുന്നതും വായിക്കുന്നതുമായ പുസ്തകങ്ങളുമായി ഇഴചേർന്നു കിടക്കുന്നു. ലോകത്താകെ 573 ഭാഷകളാണ് ഇതുവരെ […]Read More
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/കെ.യു.സി.റ്റി.ഇ/സ്വാശ്രയ ബി.എഡ് കോളജുകളിലെ ഒന്നാം വര്‍ഷ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷന് (https://admissions.keralauniversity.ac.in) ആരംഭിച്ചു. ഏക ജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്. വെബ്സൈറ്റ്: https://admissions.keralauniversity.ac.inRead More
യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്പെയിന്‍ ജേതാക്കള്‍. ഫൈനലില്‍ ക്രൊയേഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സ്പെയിന്‍ കിരീടം നേടിയത്. നിശ്ചിത സമയത്ത് അധികസമയത്തും ഇരുടീമും ഗോള്‍രഹിത സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ മെഹറിന്റേയും പെറ്റ്കോവിച്ചിന്റേയും കിക്കുകള്‍ ഉനൈ സൈമണ്‍ തടുത്തത് നിര്‍ണായകമായി. സ്പെയിന്റെ ലപോര്‍ടെയും കിക്ക് പാഴാക്കിയെങ്കിലും നാലിനെതിരെ അഞ്ച് ഗോളിന് സ്പെയിന്‍ ജയം നേടി. സ്പെയിനിന്‍റെ ആദ്യ നേഷന്‍സ് ലീഗ് കിരീടമാണ്.Read More
കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.Read More