കേരള സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ എഫ് സി) സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്ന് (26.06.2022) കോർപ്പറേഷൻ ആസ്ഥാനമായ തിരുവനന്തപുരത്ത് ചേർന്ന 70-)oമത് വാർഷിക പൊതുയോഗത്തിലാണ് (എജിഎം) പ്രഖ്യാപനം നടത്തിയത്. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകളും വാർഷിക പൊതുയോഗം അംഗീകരിച്ചു. ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. 99% ഓഹരികളും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.എഫ്.സി.യിലെ മറ്റു ഓഹരി ഉടമകൾ […]Read More
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പി.ജി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട പ്രവേശനം ജൂൺ 26, 27 തീയതികളിൽ നടക്കും. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, മറൈൻ ബയോളജി, മറൈൻ മൈക്രോ ബയോളജി, ബയോ ടെക്നോളജി, എൺവയൺമെന്റൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ എം.എസ്സി കോഴ്സുകളിലേക്കും എം.ബി.എ കോഴ്സിലേക്കുമുള്ള പ്രവേശനമാണ് 26ന് നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: www.kufos.ac.in ഫോൺ: 0484-2701085.Read More
ആ ഭാഗ്യവാനാര് എന്ന ചോദ്യം ഇനി വിരലിലെണ്ണാവുന്നവർക്ക് മാത്രമറിയുന്ന രഹസ്യമായി തുടരും. 2023 ലെ വിഷു ബമ്പർ ലോട്ടറി അടിച്ച ഭാഗ്യവാൻ ലോട്ടറി വകുപ്പിന് മുന്നിൽ കർശന നിബന്ധന വെച്ച് പണം വാങ്ങി മടങ്ങി. കോഴിക്കോട് സ്വദേശിയായ ആളാണ് 12 കോടിയുടെ ലോട്ടറി അടിച്ചതിലൂടെ കിട്ടിയ 7.56 കോടി കൈപ്പറ്റിയത്. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടരുതെന്ന നിബന്ധനയും ലോട്ടറി വകുപ്പിന് മുന്നിൽ ഇദ്ദേഹം വെച്ചു. അതിനാൽ തന്നെ ഇനി പേര് പുറത്ത് വിടില്ലെന്ന […]Read More
നടന്‍ ശ്രീനാഥ് ഭാസിക്ക് തല്‍ക്കാലം അംഗത്വം നല്‍കേണ്ടെന്ന് ‘അമ്മ’എക്സിക്യുട്ടീവ്. ശ്രീനാഥിനെതിരെ നിര്‍മാതാക്കളുടെ വിലക്ക് നിലനില്‍ക്കെയാണ് നടപടി. നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം അംഗത്വ അപേക്ഷ പരിഗണിക്കും. ഷെയിന്‍ നിഗമും നിര്‍മാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കും. തുടര്‍ ചര്‍ച്ചകളുമായി മുന്നോട്ടുപോകാനും അമ്മ എക്സിക്യുട്ടീവ് തീരുമാനിച്ചു.Read More
ഡൽഹി സർവകലാശാലയുടെ 68 കോളജുകളിലായി 78 അണ്ടർ ഗ്രാജുവേറ്റ്/ബിരുദ കോഴ്സുകളിൽ 70,000ത്തിലേറെ സീറ്റുകളിലേക്ക് പ്രവേശന നടപടികളാരംഭിച്ചു. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റംസ് (CSAS-UG 2023) വഴിയാണ് പ്രവേശനം. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ‘CUET-UG 2023’ സ്കോർ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്പര്യമുള്ളവർക്ക് www.admission.uod.ac.inൽ രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീസ് 250 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി 100 മതി. CUET-UG ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ദേശീയതലത്തിലാണ് പ്രവേശനം. കോഴ്സുകളും കോളജുകളും അടക്കം വിശദവിവരങ്ങൾ www.admission.uod.ac.inൽ.Read More
ഫുട്ബോൾ സൂപ്പർതാരം ലിയോണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ. അർജന്‍റീനയിലെ റൊസാരിയോയിൽ ജനിച്ച് ലോകഫുട്ബോളിന്‍റെ അമരക്കാരനായ മെസിക്ക്,കരിയറിലെ ഏറ്റവും ഉന്നതിയിലെത്തിയ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷം. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി തന്റെ 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും […]Read More
സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകൾ നൂറിലേറെയാണ്. പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും. അതേസമയം, പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും നടക്കും. നാളെ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാൻ ആണ് നിർദേശം. ഇത് ഒരു ജനകീയ പ്രതിരോധ പ്രവർത്തനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യം. ഇന്നലെ 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.Read More
എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിങ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജി.എൻ.എം, ബി.എസ്.സി നഴ്‌സിങ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ 27ന് രാവിലെ 10.30ന് എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. രണ്ട് ഒഴിവുകളാണുള്ളത്.Read More
കോഴിക്കോട് കിർടാഡ്സ് നടത്തുന്ന പട്ടികവർഗ പാരമ്പര്യ കലകൾ – പ്രസിദ്ധീകരണം എന്ന പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ ഫീൽഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ആന്ത്രോപോളജി/സോഷ്യോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 29,785 രൂപ ഹോണറേറിയം ലഭിക്കും. പരമാവധി എട്ടു മാസമാണ് കാലയളവ്. അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കൂടരുത്. പട്ടികവർഗ/പട്ടികജാതി പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ/പട്ടികജാതിക്കാർക്ക് മുൻഗണന ലഭിക്കും. Kirtads.kerala.gov.in ലെ google form മുഖേന ഓൺലൈനായി […]Read More
കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ നടക്കുന്നു. ഈ മാസം 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. തിരുവനന്തപുരത്ത് ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് ഐടി, നോൺ ഐടി കമ്പനികളുമടക്കം മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാവും തൊഴിൽദായകരായി എത്തുക. മാനേജ്‌മെന്റ് ആന്റ് കൊമേഴ്‌സ്, ആർട്ട്‌സ് ആന്റ് സയൻസ് , ബി.ടെക്, ഐടി എന്നീ വിഭാഗങ്ങളിൽ പഠനം പൂർത്തിയാക്കിയവരും അവസാന വർഷ വിദ്യാർത്ഥികളുമാണ് […]Read More