Politics

രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര അടുത്ത ദിവസം പ്രവേശിക്കാനിരിക്കെ കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്ത് സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചു. ചാമരാജനഗര്‍ ജില്ലയിലൂടെ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കാനിരിക്കെ, ഗുണ്ട്‌ലുപേട്ട് പ്രദേശത്ത് സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചിരിക്കുന്നത്.യാത്രയെ സ്വാഗതം ചെയ്തുകൊണ്ട് സ്ഥാപിച്ച 40ലധികം പോസ്റ്ററുകള്‍ നശിപ്പിച്ചിട്ടുണ്ട്. ഗുണ്ട്ലുപേട്ട് ഹൈവേയില്‍ സ്ഥാപിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും പോസ്റ്ററുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കീറിയതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോള്‍ 22-ാം ദിവസത്തിലാണ്.Read More

Entertainment

‘ക്രിസ്റ്റഫര്‍’ ഇനി തീയേറ്ററുകളിലേയ്ക്ക്

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി.ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ഓരോ വിശേഷവും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 56 ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. 79 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ക്രിസ്റ്റഫര്‍ ഇപ്പോള്‍ പ്രേക്ഷകരിലേയ്ക്ക് എത്താന്‍ തയ്യാറെടുക്കുകയാണ്. പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.Read More

Gulf

സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

ഖത്തറിൽ സെൻറ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) വ​ക്റ സോ​ൺ, അ​ലീ​വി​യാ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച മ​സ​ഫി​ലു​ള്ള അ​ലീ​വി​യാ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലാ​ണ് ക്യാ​മ്പ്. രാ​വി​ലെ ആ​റു മ​ണി മു​ത​ൽ പ​ത്തു​മ​ണി വ​രെ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. അ​ലീ​വി​യ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലെ 12ഓ​ളം ഡോ​ക്ട​ർ​മാ​ർ​ക്കും പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നും പു​റ​മെ വ​ക്‌​റ സി.​ഐ.​സി​യു​ടെ 60ഓ​ളം വ​ള​ന്റി​യ​ർ​മാ​രു​ടെ​യും സേ​വ​നം ക്യാ​മ്പി​ലു​ണ്ടാ​വും. പ്രാ​ഥ​മി​ക മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ ശേ​ഷം വി​ദ​ഗ്ധ പ​രി​ശോ​ധ​ന […]Read More

Crime

അധ്യാപകൻ അറസ്റ്റിൽ

ഭീഷണിപ്പെടുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വയനാട്‌ സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ വടുവഞ്ചാൽ സ്വദേശി കുടിയിലകം വീട്ടിൽ സുരേഷ്‌ബാബുവാണ്‌ അറസ്റ്റിലായത്. വയനാട്ടിലെ സ്‌കൂൾ പരിസരത്തു നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. തലശ്ശേരിയിലെത്തിച്ച്‌ ചോദ്യം ചെയ്‌ത ശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തി. സംഭവം നടന്നത്‌ ഈ സ്‌റ്റേഷൻ പരിധികളിലാണ്‌. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി തലശ്ശേരിയിലെ ഹോസ്‌റ്റലിൽ താമസിച്ചുവരുകയാണ്.Read More

Crime

ചന്ദനമുട്ടികളുമായി പിടിയിൽ

കൂത്തുപറമ്പ് കണ്ണവം കോളനിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 70 കിലോയോളം ചന്ദനമുട്ടികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. കണ്ണവം കോളനിയിലെ വള്ളിയാടൻ ഹൗസിൽ പി. രാജൻ, ഹരീഷ് നിവാസിൽ വി. ഹരീഷ്, രജിത നിവാസിൽ എ. രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.Read More

Entertainment

സുരാജ് വെഞ്ഞാറമൂടിന് പുരസ്കാരം

നാടകാചാര്യന്‍ എന്‍.എന്‍. പിള്ളയുടെ പേരില്‍ മാണിയാട്ട് കോറസ് കലാസമിതി ഏര്‍പ്പെടുത്തിയ സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിന്. നാടക രംഗത്തെ സമഗ്ര സംഭാവന പുരസ്‌കാരം സതീഷ് സംഘമിത്രക്കും നല്‍കുമെന്ന് എന്‍.എന്‍ പിള്ളയുടെ മകനും നടനുമായ വിജയരാഘവന്‍ കാസർഗോഡ് പ്രസ്‌ ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലാസമിതി സംഘടിപ്പിക്കുന്ന എന്‍.എന്‍. പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ ഭാഗമായി നവംബര്‍ 14ന് അവാര്‍ഡ് വിതരണം ചെയ്യും.Read More

Business

സ്വർണവില കൂടി

രണ്ട് ദിവസത്തിനു ശേഷം സംസ്ഥാനത്ത് സ്വർണവില(Gold Price) കുത്തനെ ഉയർന്നു. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്ന സ്വർണവില പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഉയർന്നത്. ഒരു പവന് ഇന്നത്തെ വില 37,120 രൂപയും ഗ്രാമിന് 4640 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമായിരുന്നു വില .Read More

World

ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശം

നിയമപരമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി. വിവാഹിതര്‍ക്കൊപ്പം അവിവാഹിതരായ സ്ത്രീകള്‍ക്കും ഇക്കാര്യത്തില്‍ തുല്യ അവകാശമുണ്ട്. ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രം സംബന്ധിച്ച ഒരു കേസിലാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി. നിലവിലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി (ഭേദഗതി) റൂള്‍സ് 2021 പ്രകാരം, 24 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് ചില പ്രത്യക വിഭാഗങ്ങള്‍ക്ക് മാത്രമാണ് അനുമതി. ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭാവസ്ഥയിലിരിക്കെ വൈവാഹിക നിലയിലെ […]Read More