Information

വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയുടെ ആ ഭാഗ്യശാലി ആരെന്ന് ഇന്നറിയാം. സമാശ്വാസ സമ്മാനം 8,000 രൂപ ലഭിക്കും. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷവും നാലാം സമ്മാനം 5,000 രൂപയുമാണ്. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം 1,000 രൂപയും ലഭിക്കും. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 100 രൂപയും ലഭിക്കും.Read More

Information

ഐ.എച്ച്.എൻ.എ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം

കോവിഡ് കാലത്ത് ആരോ​ഗ്യ മേഖലയിൽ താങ്ങായി പിടിച്ചു നിർത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിം​ഗ് ​ഗ്രൂപ്പായ ഐ. എച്ച്.എൻ.എ യുടെ നേതൃത്വത്തിൽ 25 മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐ.എച്ച്.എൻ.എ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം സമ്മാനിക്കും. ഇന്ത്യ, ഓസ്ട്രേലിയ, യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാർക്ക് വീതമാണ് അവാർഡുകൾ നൽകുന്നത്.ഇനിയും നിലക്കാത്ത കോവിഡ് മഹാമാരിയിൽ ഇതിനകം 65 ലക്ഷത്തോളം പേർ മരണപ്പെടുകയും അനേക ലക്ഷംപേർ മരണ തുല്യരായി ജീവിക്കുകയും ചെയ്യുന്നുണ്ട്. […]Read More

Kerala

സർക്കാർ 1000 കോടി രൂപ കടമെടുക്കുന്നു

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. 1000 കോടി രൂപയാണ് സർക്കാർ കടമെടുക്കുന്നത്. കേന്ദ്രസർക്കാർ അനുവദിച്ച പരിധിയ്ക്കുള്ളിൽ നിന്നാണ് കടമെടുപ്പ്. ഒക്ടോബർ ആദ്യം ശമ്പളവും പെൻഷനും തടസ്സമില്ലാതെ വിതരണം ചെയ്യാനാണ് ഇപ്പോൾ കടമെടുക്കുന്നത്. റിസർവ്വ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ നടക്കും. ഒക്ടോബർ മൂന്നിന് ഇ- കുബേർ സംവിധാനം വഴിയാണ് ഇത് നടക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് സർക്കാർ കടമെടുക്കുന്നത്. ചൊവ്വാഴച്ച 1436 കോടി […]Read More

Kerala

തെരുവ് നായകൾ ചത്ത നിലയിൽ

തൃശ്ശൂർ ചാലക്കുടിയിൽ തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയം. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് . മൂന്നു തെരുവ് നായകളാണ് ചത്തത്.Read More

Jobs

കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ പരി​ഗണിക്കുന്നു

കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടി.ഡി.എഫ് ഒക്ടോബർ ഒന്ന് മുതൽ അനിശ്ചിതകാല സമരത്തിന് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ സർവ്വീസുകളെ ബാധിക്കാതിരിക്കാനായി കെ.എസ്.ആർ.ടി.സി ബദൽ മാർ​ഗമെന്ന നിലയിൽ പുറത്തു നിന്നുള്ള ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും ലിസ്റ്റ് കെ.എസ്.ആർ.ടി.സി തയ്യാറാക്കുന്നു. ഇതിനായി നിലവിൽ കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് മുൻഗണന നൽകിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. താൽപര്യമുള്ള കാലാവധി കഴിഞ്ഞ പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം എത്രയും വേഗം തൊട്ടടുത്തുള്ള […]Read More

Sports

ഫെൻസിങ്ങിൽ കേരളത്തിന് ആദ്യ മെഡൽ

ദേശീയ ഗെയിംസിൽ ആദ്യ മെഡൽ നേടി കേരളം. വനിതകളുടെ ഫെൻസിങ് സാബെർ വിഭാഗത്തിൽ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം സ്വന്തമാക്കി. സെമി ഫൈനലിൽ പക്ഷെ തമിഴ്‌നാടിന്റെ ഒളിമ്പ്യൻ ഭവാനിയോട് 7-15ന് ജോസ്ന പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പഞ്ചാബിന്റെ കോമൾ പ്രീതിനെ 15-0ത്തിനും ക്വാർട്ടറിൽ തമിഴ്‌നാടിന്റെ ബെനിക്വബയെ 15-7നും വീഴ്ത്തിയിരുന്നു ജോസ്ന.Read More

Judiciary

ശ്രീനാഥ് ഭാസിക്കെതിരായ കേസിന് സ്റ്റേ

നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കാൻ ഓൺലൈൻ അവതാരക അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ഹരജി ഒപ്പിട്ട് നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കേസ് റദ്ദാക്കണമെന്ന് നടന്‍ ഹരജി നൽകി. ഈ ഹരജിയിലാണ് കോടതി നടപടി.Read More

Education

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷിക്കാം

സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ രണ്ടാം വാരം ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (Eng & Mal) കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും Computerized Financial Accounting Using Tally കോഴ്‌സിലേക്ക് പ്ലസ്ടു (കോമേഴ്‌സ്) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. www.lbscentre.kerala.gov.in ൽ ഒക്ടോബർ 9 വരെ ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0471 2560333.Read More

Sports

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ഒ​ക്ടോ​ബ​ർ 14ന്

സൗദി അറേബ്യയിൽ വി​ജ​യ​ക​ര​മാ​യ ഒ​ന്നാം സീ​സ​ണി​ന് ശേ​ഷം ഫ്ര​ണ്ട്സ് ഇ​ല​വ​ൻ മ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് മ​ക്ക ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​രം ഒ​ക്ടോ​ബ​ർ 14ന് മ​ക്ക​യി​ലെ മു​സ്ദ​ലി​ഫ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സൗ​ദി​യി​ലെ പ്ര​മു​ഖ​രാ​യ താ​ര​ങ്ങ​ളെ ഐ.​പി.​എ​ൽ ഫോ​ർ​മാ​റ്റി​ൽ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി വി​വി​ധ ഫ്രാ​ഞ്ചൈ​സി​ക​ൾ​ക്ക് കീ​ഴി​ൽ അ​ണി​നി​ര​ത്തു​ന്ന ടൂ​ർ​ണ​മെൻറ് ആണിത്.Read More

Jobs

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

ആലപ്പുഴ വീയപുരം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍യോഗഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ബി.എന്‍.വൈ.എസ്. ബിരുദം അല്ലെങ്കില്‍ ബി.എ.എം.എസ് ബിരുദത്തോടൊപ്പം യോഗ പരിശീലന കോഴ്സ്/അംഗീകാരമുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ഡിപ്ലോമ ഇന്‍ യോഗകോഴ്സ്/യോഗ പി.ജി ഡിപ്ലോമയും പ്രവൃത്തി പരിചയവും താത്പര്യമുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ ഏഴിനു രാവിലെ 10.30-ന് വീയപുരം ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 8000 രൂപ വേതനം ലഭിക്കും. പ്രായപരിധി 40 വയസ്. ഫോണ്‍:9387422372Read More