National

ജമ്മുകശ്മീരിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. താങ്‌പാവ മേഖലയിൽ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു.Read More

Business

സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിലായി സ്വർണവില കുത്തനെ കൂടിയിരുന്നു.ഒരു പവൻ സ്വർണത്തിന്, തിങ്കൾ, ചൊവ്വ, ബുധൻ. വ്യാഴം എന്നീ ദിവസങ്ങളിൽ ആകെ 1080 രൂപയാണ് വർദ്ധിച്ചിരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38080 രൂപയാണ്.Read More

Business

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലേ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തി. ഡോളറിനെതിരെ 82.64 എന്ന റെക്കോർഡ് താഴ്ചയിലാണ് രൂപ ഉള്ളത്. യു എസ് ജോബ്സ് റിപ്പോർട്ട് എത്തിയതോടുകൂടി ഫെഡറൽ റിസർവ് നിരക്ക് വർദ്ധിപ്പിക്കും എന്നാണ് സൂചന. ഇന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ 0.38 ശതമാനം ഇടിഞ്ഞ് 82.6350 ൽ എത്തി, 82.32 ആയിരുന്നു മുൻപത്തെ ക്ലോസിങ് നിരക്ക്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല. […]Read More

Sports

ഹെറ്റ്‌മെയര്‍ പുറത്ത്

ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്മെയര്‍ പുറത്ത്. താരത്തിന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാനം നഷ്ടമായതിന് പിന്നാലെയാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി. ഹെറ്റ്‌മെയറിന് പകരം ഷമറ ബ്രൂക്സിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ബ്രൂക്സിന് ലോകകപ്പ് ടീമില്‍ ഇടംനേടിക്കൊടുത്തത്. ഒക്ടോബര്‍ ഒന്നിനായിരുന്നു ലോകകപ്പ് സംഘത്തിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍, അന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ എത്താനാകില്ലെന്ന് ഹെറ്റ്മെയര്‍ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് മാനേജ്മെന്റ് ഗയാനയില്‍ […]Read More

Business

വെള്ളി വില വർധിച്ചു

സംസ്ഥാനത്ത് വെള്ളി വില വർധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 66.70 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 533.60 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 667 രൂപയും, ഒരു കിലോഗ്രാമിന് 66, 700 രൂപയുമാണ് ഇന്നത്തെ നിരക്ക്.Read More

World

കാബൂളിൽ വീണ്ടും സ്‌ഫോടനം

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വീണ്ടും സ്‌ഫോടനം. റോഡരികിൽ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കാബൂൾ നഗരത്തിലെ രണ്ടാമത്തെ സുരക്ഷാ ജില്ലയിൽ സ്ഫോടനം നടന്നതായി കാബൂൾ പോലീസ് കമാൻഡിന്റെ വക്താവ് ഖാലിദ് സദ്രാൻ സ്ഥിരീകരിച്ചു. ആർക്കും പരിക്കില്ലെന്ന് പ്രാദേശിക മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.Read More

Weather

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാവാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, വയനാട്,കോഴിക്കോട് പാലക്കാട്, മലപ്പുറം,കോട്ടയം ജില്ലകളിലാണ് ഇന്ന് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാനാണ് കൂടുതല്‍ […]Read More

Business

സ്വർണ്ണ വിലയിൽ വൻ വർധന

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധന. ഒരു പവന് 400 രൂപയും ഒരു ഗ്രാമിന് 50 രൂപയും വർധിച്ചു. ഒരു പവൻ സ്വർണ്ണത്തിന് 37,880 രൂപയും, ഒരു ഗ്രാമിന് 4735 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 37,480 രൂപയും, ഗ്രാമിന് 4685 രൂപയുമായിരുന്നു നിരക്ക്.Read More

Accident

വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു

കൊല്ലം പരവൂരില്‍ കാറിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഇടിച്ച കാർ നിർത്താതെ പോയി. കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.Read More

Information

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല നടപ്പിലാക്കുന്ന റിസര്‍ച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് (ആര്‍ഐഎന്‍പി) അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോ, കോളേജ്-സര്‍വകലാശാല അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ (അവസാന വര്‍ഷ പ്രോജക്ട് പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം) എന്നിവര്‍ക്ക് അപേക്ഷിക്കാം. ഗവേഷകരുടെ മികച്ച കണ്ടെത്തലുകള്‍ വാണിജ്യസാധ്യതയുള്ള സാങ്കേതികവിദ്യകളാക്കി മാറ്റുന്നതോടൊപ്പം ഗവേഷകര്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു 5 ലക്ഷം രൂപ വരെ […]Read More