ലോകകപ്പ് പോരാട്ടങ്ങൾ സ്റ്റേഡിയത്തേക്കാൾ മികവോടെ കാണികളിലെത്തിക്കാൻ ദോഹ. എച്ച്.ഡി ദൃശ്യ മികവും മികച്ച ഓഡിയോ സംവിധാനവുമായാണ് ലോകകപ്പ് വേളയിൽ ആരാധകർക്ക് കാളി കാണാൻ കൂറ്റൻ സ്ക്രീൻ തയാറാക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനാണ് കൂറ്റൻ സ്ക്രീൻ ഒരുക്കുന്നതെന്ന് എന്റർടെയ്ൻമെന്റ് ഇവൻറ്സ് കമ്മിറ്റി അധികൃതർ അറിയിച്ചു. സ്ക്രീൻ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി. കോർണിഷിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തായാണ് നീണ്ടു കിടക്കുന്ന സ്ക്രീൻ ഒരുക്കിയത്.Read More
ദീപാവലി തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവിസുകൾ നടത്തുമെന്ന് കർണാടക ആർ.ടി.സി അറിയിച്ചു. തിരക്ക് കൂടുതലുള്ള ഒക്ടോബർ 21ന് രാത്രി കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ഓരോ അധിക സർവിസുകൾ. ഇതിനുള്ള ബുക്കിങ് തുടങ്ങി. ബുക്കിങ് മുഴുവനായിട്ടും ആവശ്യക്കാർ ഉണ്ടെങ്കിൽ കൂടുതൽ ബസുകൾ അനുവദിക്കും. ബംഗളൂരുവിലേക്ക് 24നും 25നുമാണ് തിരക്ക് കൂടുതൽ പ്രതീക്ഷിക്കുന്നത്.Read More
താലിബാൻ വധശ്രമത്തിന് 10 വർഷത്തിന് ശേഷം നോബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായി ജന്മ നാടായ പാകിസ്ഥാനിലെത്തി. പ്രളയ ബാധിതരെ സന്ദർശിക്കാനെത്തിയതായിരുന്നു അവർ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനുവേണ്ടിയുള്ള പ്രചാരണം നടത്തുന്നതിനിടയിലാണ് താലിബാൻ മലാലയുടെ തലയ്ക്ക് നേരെ വെടിയുതിർത്തത്. അന്ന്15 വയസ്സായിരുന്നു മലാലയുടെ പ്രായം. പിന്നീട് മലാലയെ വിദഗ്ധ ചികിത്സക്കായി ബ്രിട്ടനിലേക്ക് കൊണ്ടുപോയി. മലാലയുടെ തുടർപഠനവും ബ്രിട്ടനിലായിരുന്നു.Read More
ഒക്ടോബർ 13 ന് നടക്കുന്ന 2021 ഡിസംബർ, 2022 ജൂൺ നാലാം ഘട്ട യുജിസി നെറ്റ് പരീക്ഷകൾക്കായുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കി. പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ ഔദ്യോഗിക യുജിസി നെറ്റ് വെബ്സൈറ്റായ ugcnet.nta.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്തവർ ഹാൾ ടിക്കറ്റിനായി ലോഗിൻ ചെയ്യുന്നതിന് അവരുടെ അപേക്ഷാ നമ്പറും ജനന തീയതിയും രേഖപ്പെടുത്തണം. ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസറിനുള്ള യോഗ്യതയ്ക്കും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) […]Read More
കാലിക്കറ്റ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച പിഎച്ച്ഡി (അറബിക്) പ്രവേശന പരീക്ഷ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ അറബി പഠനവിഭാഗത്തിലെ ഗവേഷണ കേന്ദ്രത്തില്‍ ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, ഗവേഷണവിഷയം, പഠനരീതി എന്നിവ വ്യക്തമാക്കുന്ന സിനോപ്‌സിസ് മുതലായവ സഹിതം 2022 ഒക്‌ടോബര്‍ 14ന് 5.00 മണിക്ക് മുമ്പ് അറബി പഠനവിഭാഗം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.Read More
കാലിക്കറ്റ് സർവ്വകലാശാലയിലെ ഒക്ടാബര്‍ 14ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം, റഗുലര്‍ കോളേജുകള്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംകോം രണ്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷ ഒക്ടോബര്‍ 21ലേക്ക് മാറ്റി.Read More
ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ഗ്രീൻ ആപ്പിളിൽ വിറ്റാമിൻ എ, സി, കെ എന്നിവ ഇതിലും ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണ് ഗ്രീൻ ആപ്പിൾ. പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറവാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പച്ച ആപ്പിള്‍ ധൈര്യമായി കഴിക്കാം. പച്ച ആപ്പിൾ കാത്സ്യത്തിന്റെ സാന്നിധ്യത്താൽ സമ്പന്നമാണ്. അതിനാല്‍ […]Read More
ലോക മാനസികാരോഗ്യ ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ന് ആഘോഷിക്കുന്നു. കൊറോണ വൈറസ് (COVID 19) മഹാമാരി ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടാണ് 2022 ലെ ലോക മാനസികാരോഗ്യ ദിനം വളരെ പ്രാധാന്യമര്‍ഹിക്കുന്നത്. ഈ ദിവസം മാനസികാരോഗ്യത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നു. മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം […]Read More
വെനസ്വലെയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ മരിക്കുകയും 52 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. കനത്ത മഴയില്‍ പ്രദേശത്തെ അഞ്ച് നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായത്. ഞായറാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ മറ്റ് മൂന്ന് കേന്ദ്ര സംസ്ഥാനങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് വെനസ്വലെ ഇപ്പോള്‍.Read More
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴികളിൽ നടന്ന കാര്യങ്ങളും വിവരിക്കുന്ന പുസ്തകത്തിന് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് പേരിട്ടിരിക്കുന്നത്. ചെന്നൈയിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിക്കെട്ടിയെന്നും പുസ്തകത്തിൽ പറയുന്നു. മറ്റന്നാൾ പുസ്തകം വിപണിയിലിറങ്ങും. മുൻപ് എം ശിവശങ്കർ എഴുതിയ പുസ്തകത്തിന് ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. തൃശ്ശൂർ ആസ്ഥാനമായ […]Read More