Business

ഓൺലൈൻ ഗെയിമിന് ജിഎസ്ടി

കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ ജി എസ് ടി കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്, ഭക്ഷണ ശാലകളുടെ ജി എസ് ടി ഇടാക്കാൻ തീരുമാനമായി. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിനും കസിനോയ്ക്കും 28% ജി എസ് ടി ഏ‍ര്‍പ്പെടുത്താനും തീരുമാനമായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം […]Read More

Gulf

ഷാർജ സുൽത്താന്‍റെ 83ാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു

അ​ൽ ഖാ​സി​മി പ​ബ്ലി​ക്കേ​ഷ​ൻ​സ് ഏ​റ്റ​വും പു​തി​യ ച​രി​ത്ര പു​സ്ത​കം പു​റ​ത്തി​റ​ക്കി. യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ ‘ബ​ഹ്‌​റൈ​നി​ലെ ബ​നീ ഉ​ത്ബ ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്കം’ എ​ന്ന പു​സ്ത​ക​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 1783ലെ ​ബ​ഹ്‌​റൈ​നി​ലെ ബ​നീ ഉ​ത്ബ ഭ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വി​പു​ല​മാ​യ പ​ഠ​ന​മാ​ണി​ത്. ബ​ഹ്‌​റൈ​നി​ലെ ബ​നീ ഉ​ത്ബ ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും ആ​ശ​യ​വും വ്യ​ക്ത​മാ​യ ധാ​ര​ണ​ക​ളും മ​റ്റും രേ​ഖ​പ്പെ​ടു​ത്തി​യ വാ​ർ​ത്ത​ക​ളു​മൊ​ക്കെ ഈ ​പു​സ്ത​കം വാ​യി​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ക്കും. ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ 83ാമ​ത്തെ […]Read More

Gulf India

അറബ് ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും

അറബ് ലോകം ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യമാണ് ജി20 ചെയർമാൻ പദം അലങ്കരിക്കുന്ന ഇന്ത്യയ്ക്ക് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആറാമത് ഇന്ത്യ അറബ് പങ്കാളിത്ത കോൺഫറൻസിനെ അഭിസംബോധന ചെയ്‌ത  വിദേശകാര്യ സഹമന്ത്രി  അറബ് ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ മുൻഗണനകളും കാഴ്ചപ്പാടുകളും ആശങ്കകളും ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയെയും അറബ് ലോകത്തെയും ബന്ധിപ്പിക്കുന്ന പ്രാചീന ബന്ധങ്ങളോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ച മന്ത്രി സാംസ്കാരികം, പൈതൃകം, […]Read More

India Sports

ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പര ഇന്ന്

ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് അല്‍പസമയത്തിനകം ധാക്കയില്‍ തുടക്കമാവും. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം മിന്നു മണി അരങ്ങേറ്റം കുറിക്കുന്നതാണ് മത്സരത്തിലെ ശ്രദ്ധേയം. അനുഷ ബരെഡ്ഡിയാണ് പ്ലേയിംഗ് ഇലവനിലുള്ള മറ്റൊരു പുതുമുഖം.Read More

Gulf

റി​യാ​ലി​​ന്‍റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർന്നു

ഒമാൻ റി​യാ​ലി​​ന്‍റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് ഒ​രു റി​യാ​ലി​ന് 214.50 രൂ​പ​യി​ലെ​ത്തി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ര​ക്ക് ത​ന്നെ​യാ​ണ് വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ക. വ്യാ​ഴാ​ഴ്ച ഒ​രു റി​യാ​ലി​ന് 214 രൂ​പ എ​ന്ന നി​ര​ക്കാ​ണ്​ ന​ൽ​കി​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​നി​മ​യ നി​ര​ക്കി​ന്റെ പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​എ​ക്സ്ചേ​ഞ്ച് 214.90 എ​ന്ന നി​ര​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച ന​ൽ​കി​യി​രു​ന്ന​ത്. നി​ര​ക്ക് ഉ​യ​ർ​ന്ന​തോ​ടെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണം അ​യ​ക്കാ​ൻ കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​ത് തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി.Read More

Gulf

നാ​ളെ​ മു​ത​ൽ ഉം​റ​ക്ക്​ അ​നു​മ​തി

ഹ​ജ്ജ്​ ക​ഴി​ഞ്ഞ​തോ​ടെ ഉം​റ തീ​ർ​ഥാ​ട​നം പു​ന​രാ​രം​ഭി​ക്കു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള​വ​ർ​ക്ക് ഉം​റ നി​ർ​വ​ഹ​ണ​ത്തി​നും മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ റൗ​ദാ ശ​രീ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​നും അ​നു​മ​തി ന​ൽ​കി​ത്തു​ട​ങ്ങി. ഞാ​യ​റാ​ഴ്​​ച (ജൂ​ലൈ ഒ​മ്പ​ത്) മു​ത​ൽ ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്ക് ഉം​റ നി​ർ​വ​ഹി​ക്കാം. 11 മു​ത​ൽ മ​ദീ​ന​യി​ലെ റൗ​ദാ ശ​രീ​ഫി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഹ​ജ്ജ് സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ഉം​റ പെ​ർ​മി​റ്റു​ക​ൾ വീ​ണ്ടും അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​ത്.Read More

Obituary

മുതിർന്ന മാധ്യമപ്രവർത്തകൻ പിടി ബേബി അന്തരിച്ചു

മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പിടി ബേബി (50) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് 4.40 -നായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ ഏഴക്കരനാട് പുളിക്കല്‍ വീട്ടില്‍ പരേതരായ തോമസിന്റെ റാഹേലിന്റെയും മകനാണ്. ഭാര്യ: പരേതയായ സിനി. മക്കള്‍: ഷാരോണ്‍, ഷിമോണ്‍. 1996ല്‍ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ ജേണലിസ്റ്റ് ട്രെയിനായി ചേര്‍ന്ന ബേബി പിന്നീട് കോഴിക്കോട് സെന്‍ട്രല്‍ ഡസ്‌കില്‍ സബ് എഡിറ്ററായി. അതിനിടെയാണ് സ്‌പോര്‍ട്‌സ് ഡസ്‌കിനൊപ്പം ചേര്‍ന്നത്. പിന്നീട് ദീര്‍ഘകാലം മാതൃഭൂമിയുടെ […]Read More

Kerala

ജെനിക്ക് ഇനി വിശ്രമജിവിതം

നാല് കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഇടുക്കി ഡോഗ് സ്ക്വാഡിലെ ജെനിക്ക് ഇനി വിശ്രമ ജീവിതം. പൊലീസിന്റെ പതിവ് രീതികൾക്ക് വിപരീതമായി ജെനി ഇനി തന്റെ പരിശീലകനായിരുന്ന എ എസ് ഐ സാബുവിനൊപ്പം തങ്കമണിയിലെ വീട്ടിലാകും വിശ്രമ ജീവിതം നയിക്കുക. മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ജെനി പൊലീസ് സേനയിലെത്തുന്നത്. ഇപ്പോൾ എ എസ് ഐ ആയ സാബുവായിരുന്നു പരിശീലകൻ. സുനിൽകുമാറായിരുന്നു സഹപരിശീലകൻ. തൃശൂരിലെ പൊലീസ് അക്കാഡമിയിൽ ഒൻപതുമാസം പരിശീലനം പൂർത്തിയാക്കി 2015 […]Read More

Tech

ചന്ദ്രയാൻ വിക്ഷേപണം ; ജൂലൈ 14 ന്

ഐഎസ്ആർഒയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസത്തേക്ക് മാറ്റി. ജൂലൈ 13 ന് വിക്ഷേപിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ജൂലൈ 14 ന് വിക്ഷേപിക്കുമെന്നാണ് ഇപ്പോൾ ലഭിച്ച വിവരം. എന്തെങ്കിലും കാരണത്താൽ വിക്ഷേപണം വൈകുകയാണെങ്കിൽ ജൂലൈ 20 വരെ വിക്ഷേപണം നടത്താൻ സമയമുണ്ട്. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റിത്തുടങ്ങി. ജൂലൈ 14 ന് ഉച്ചക്ക് 2.30നാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാ‍ഡിൽ നിന്ന് ചന്ദ്രയാൻ മൂന്ന് വിക്ഷേപിക്കുക. വിക്ഷേപണത്തിനായി റോക്കറ്റ് തയ്യാറായി. […]Read More

Kerala Weather

അതിതീവ്ര മഴ ;8 ജില്ലകളിലും 4 താലൂക്കുകളിലും വിദ്യാഭ്യാസ

സംസ്ഥാനത്ത് മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 6, 2023, വ്യാഴം) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർകോഡ്, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെയും കുട്ടനാട് താലൂക്ക്, പൊന്നാനി താലൂക്ക്, തിരുവല്ല-മല്ലപ്പള്ളി താലൂക്ക്, എന്നീ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.Read More