പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഒളിവിൽ. എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. എംഎൽഎയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവിൽ എൽദോസിനെതിരെ കേസെടുത്തിരിക്കുന്നത് .Read More
നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്ത്, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രൊ, […]Read More
ഹജ്ജിനുള്ള പ്രായപരിധി കൊവിഡ് പശ്ചാത്തലത്തിൽ 65ൽ താഴെയാക്കിയ തീരുമാനം സൗദി സർക്കാർ പിൻവലിച്ചു. കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ് നിർവഹിക്കാൻ ഇത് സഹായകമാകും. ഹജ്ജിനോ ഉംറയ്‌ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏത് തരത്തിലുള്ള വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാൻ ഇപ്പോൾ അനുമതിയുണ്ട്.Read More
ഇന്ന് ലോക കാഴ്ച ദിനം. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വർഷത്തെ നേത്രദിന സന്ദേശം. ഒക്ടോബർ രണ്ടാം വ്യാഴാഴ്ച ലോക കാഴ്ച ദിനമായി എല്ലാ വർഷവും ആചരിക്കുന്നു. അന്ധത, കാഴ്ച വൈകല്യങ്ങൾ, നേത്രദാനം എന്നിവയിൽ ആഗോള ശ്രദ്ധ പതിപ്പിക്കുകയെന്നതാണ് ഈ ആചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. 2000 ൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സൈറ്റ് ഫസ്റ്റ് കാമ്പെയ്ൻ ആണ് ലോക വ്യാപകമായ ഈ ആചരണം ആരംഭിച്ചത്. പിന്നീട് ഇത് വിഷൻ 2020 ലേക്ക് സംയോജിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ […]Read More
രാജ്യത്ത് ഏറ്റവും പ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന ആധാർ കാർഡിൽ പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങൾ എല്ലാം നൽകിയിട്ടുണ്ട്. ഇപ്പോൾ പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്‌ഡേറ്റുകൾ ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഈ പുതുക്കൽ നിർബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.Read More
സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ അദീൽ. ഖത്തറിൽ നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോളിൽ സൗദി ടീമിന്റെ മത്സരം കാണാൻ പോകുന്നവർക്കായി സ്‍പെഷ്യൽ സർവീസുകള്‍ നടത്തുമെന്ന് ഫ്ലൈ അദീൽ. സൗദി അറേബ്യയിൽ നിന്ന് പ്രതിദിനം 38 സ്‍പെഷ്യൽ സർവീസുകളാണ് ഫ്ലൈ അദീൽ വിമാന കമ്പനി ഒരുക്കുന്നത്. സൗദി അറേബ്യന്‍ ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് റിയാദ്, ജിദ്ദ, ദമ്മാം എന്നീ എയർപോർട്ടുകളിൽ നിന്ന് ഫ്‌ളൈ അദീൽ പ്രതിദിനം 38 സർവീസുകൾ വീതം […]Read More
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്‍ ഡിസംബർ മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 2010ലേയും 2017ലേയും എഡിഷനുകള്‍ക്ക് ശേഷം 2020ലെ കൊവിഡ് കാലം മുതലുള്ള സ്കൂളുകളുടെ പ്രവർത്തന മികവാണ് മൂന്നാം എഡിഷന് പരിഗണിക്കുക. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്ന സ്കൂളുകളില്‍ നിന്ന് തെരഞ്ഞെെടുക്കുന്ന 150 സ്കൂളുകളാണ് റിയാലിറ്റിഷോയില്‍ പങ്കെടുക്കുക. അപേക്ഷയോടൊപ്പം സ്കൂളുകള്‍ അവർ നടത്തിയ പ്രവർത്തനങ്ങളുടെ മൂന്നു മിനിറ്റില്‍ താഴെ ദൈർഘ്യമുള്ള വീഡിയോയും […]Read More
ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ 2022 ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ പരിക്കേറ്റ ചഹാറിന് ഒക്ടോബർ 16ന് ആരംഭിക്കുന്ന ലോകകപ്പ് നഷ്ടമായേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. പരിക്കേറ്റ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ സ്റ്റാർ ബൗളർ ബുമ്രയ്ക്ക് പകരക്കാരനായി എത്തേണ്ടിയിരുന്ന താരമാണ് ചഹാർ. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദൂൽ താക്കൂർ എന്നിവർ ആണ് ഇന്ത്യൻ ടീമിലെ പകരക്കാരായി ലോകകപ്പിന് ഓസ്ട്രേലിയയിലേക്ക് പോവുന്നത്. ഇവർ […]Read More
ലോകത്തിലെ ഏറ്റവും വലിയ പറക്കുന്ന കാറുകളുടെ നിര്‍മ്മാണ കമ്പനിയായ XPENG AEROHT ന്റെ പറക്കും കാര്‍ XPENG X2 ദുബായില്‍ പ്രദര്‍ശിപ്പിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിലെ മറീന ജില്ലയിലാണ് ഈ ഇലക്ട്രിക് കാറിന്റെ പറക്കല്‍ നടത്തിയത്. ഈ പറക്കും കാര്‍ ഭാവിയില്‍ പറക്കും ടാക്സിയായി ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആകര്‍ഷകമായി രൂപകല്പന ചെയ്ത ഈ ടാക്‌സിയില്‍ രണ്ട് യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാം. എട്ട് പ്രൊപ്പല്ലറുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 130 […]Read More
തിരുവനന്തപുരത്ത് വെള്ളയമ്പലം ആല്‍ത്തറ നഗറിലെ അമ്യൂസിയം ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ചിത്രപ്രദര്‍ശനം ആരംഭിച്ചു. ദേശീയ അന്തര്‍ദേശീയ തലത്തില്‍ കലാപരിശീലനം നടത്തുന്ന 13 ചിത്രകാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. മേഘാ ശ്രേയസാണ് ചിത്രപ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 10 ന് വൈകീട്ട് തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്ത ചിത്രപ്രദര്‍ശനം 25 വരെ നീണ്ട് നില്‍ക്കും. പ്രദര്‍ശനത്തിന്‍റെ ഭാഗമായി കലാ ചര്‍ച്ചകളും സംവാദങ്ങളും പാട്ട് പരിപാടിയും അരങ്ങേറും.Read More