ഇന്ന് ലോക വിദ്യാർത്ഥി ദിനം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15നാണ് എല്ലാ വര്‍ഷവും ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, ജനങ്ങളുടെ രാഷ്ട്രപതിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ആദരവാണ് ഇന്നേ ദിവസം വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കലാമിന്റെ പ്രയത്‌നങ്ങളെ അംഗീകരിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ഇന്ത്യയില്‍ ദേശീയതലത്തില്‍ ഈ ദിനം ആഘോഷിക്കുന്നത്.Read More
ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ എന്നറിയപ്പെടുന്ന എ പി ജെ അബ്ദുൽ കലാമിന്റെ ജന്മദിനമാണ് ഇന്ന്. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം […]Read More
ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സുപ്രധാന പ്രഖ്യാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് ശതമാനം ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഹിമാചൽ തെരഞ്ഞെടുപ്പിൽ യുവാക്കളുടെയും സ്ത്രീകളുടേയും വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വയോധികരെയും കോളേജ് വിദ്യാർത്ഥികളെയും ബൂത്തുകളിൽ എത്തിക്കാൻ പ്രവർത്തനങ്ങൾ ഉണ്ടാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ വോട്ടർ ഹെൽപ് ലൈൻ ആപ്പ് പ്രയോജനപ്പെടുത്താമെന്ന് രാജീവ് കുമാർ വ്യക്തമാക്കി. ആപ്പ് വഴി പരാതി നൽകിയാൽ ഒന്നര മണിക്കൂറിനകം […]Read More
സൗദിയിൽ യാചന നടത്തിയ നാലുപേരെ പൊലീസ് പിടികൂടി. വടക്കൻ മേഖലയിലെ തുറൈഫിൽ നിന്നാണ് ഒരു പാകിസ്താനി, രണ്ടു ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ എന്നിവർ പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടതിൽ സ്വദേശി പൗരൻ ജനങ്ങളിൽ നിന്ന് നേരിട്ട് പിരിവ് നടത്തുകയാണ് ചെയ്തത്. പാക്കിസ്ഥാനിയും ബംഗ്ലാദേശികളും ലോറി ഡ്രൈവർമാരിൽ നിന്ന് മറ്റൊരാൾ വഴി പണം യാചിക്കുകയാണ് ചെയ്തത്. സൗദി അറേബ്യയിൽ യാചകവൃത്തി നിരോധിച്ചതാണ്. നേരിട്ടോ അല്ലാതെയോ ഉള്ള യാചന നടത്തിയാൽ മൂന്ന് മാസത്തിൽ കുറയാത്ത […]Read More
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഡിഫക്സ്പോ 2022 ഒക്ടോബർ 18 മുതൽ 22 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കും. അഭിമാനത്തിലേക്കുള്ള പാതയെന്നാണ് പ്രദർശനത്തിന്റെ ഈ വർഷത്തെ പ്രമേയം. പ്രദർശനത്തിൽ ബെമൽ പങ്കെടുക്കും. സായുധ കവചവാഹനമായ സർവത്ര ബ്രിഡ്ജ് സിസ്റ്റം, എച്ച്.എം.വി എൻജിൻ, എച്ച്.എം.വി ട്രാൻസ് മിഷൻ, ബി.എം.പി ടാങ്ക് ട്രാൻസ്മിഷൻ, അൺമാൻഡ് ഏരിയൽ വെഹിക്കിൾ തുടങ്ങിയവ പ്രദർശനത്തിലുണ്ടാവും.Read More
ഇതര സംസ്ഥാന വാഹനങ്ങൾ കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനി മുതൽ നികുതി ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മലയാളികളിൽ ചിലർ നികുതി കുറവുള്ള സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടിക്കുന്നുണ്ട്. അത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് നികുതി ചുമത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസർഗോഡ് വാഹനീയം പരാതി പരിഹാര അദാലത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More
ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. ഡിസംബർ 8ന് വോട്ടെണ്ണൽ നടക്കും. ഹിമാചലിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.Read More
വയനാട് ചീരാലിലെ കടുവ പ്രശ്നവുമായി ബന്ധപ്പെട്ട് ചീരാൽ വില്ലേജിലെ മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ശനി) അവധി പ്രഖ്യാപിച്ചു. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ കടുവ ഭീതിയിലാണ് വയനാട് ജില്ലയിലെ ചീരാൽ നിവാസികൾ. കടുവ ഉൾവനത്തിലേക്ക് കടന്നതായാണ് വനം വകുപ്പിന്‍റെ നിഗമനം.Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 298 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 […]Read More
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെയും എം ശിവശങ്കറിന്റെയും പുസ്തകങ്ങൾ ഇനി ഒരുമിച്ചു വിപണിയിൽ എത്തും. സ്വപ്നയുടെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ വും , ശിവശങ്കറിന്റെ ആത്മകഥ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ യുമാണ് കോംബോ ഓഫറിൽ പുസ്തക വിൽപ്പന കമ്പനികൾ വിപണിയിൽ ഇറക്കാൻ പോകുന്നത്. കോംബോ ഓഫറിലൂടെ വൻ വിലക്കിഴിവും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെന്നുള്ളതും പ്രത്യേകതയാണ്. ട്രു സെല്ലർ ബുക്ക് എന്ന വിൽപ്പന കമ്പനിയാണ് ഈ കോംബോ ഓഫർ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. 460 രൂപയുടെ രണ്ടു ബുക്കുകളും […]Read More