കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി തീര്‍ത്ഥാടകരെത്താതിരുന്ന കേദാർനാഥിൽ ഇക്കുറി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ ചരിത്രത്തിലാദ്യമായി 15 ലക്ഷത്തിലധികം ഭക്തരാണ് ഇതുവരെ കേദാർനാഥിൽ എത്തിയത്. ഒക്ടോബര്‍ 27 ന് കേദാര്‍നാഥ് യാത്ര അവസാനിക്കും. ഭാവിയില്‍ ഇവിടെയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ റോപ്പ് വേയുടെ സൗകര്യവും യാത്രക്കാര്‍ക്ക് ഒരുക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ കേദാര്‍നാഥ് റോപ്പ് വേക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പര്‍വതനിര പദ്ധതിയില്‍ […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎം കിസാന്‍ സമ്മാന്‍ 2022 ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള 13,500-ലധികം കര്‍ഷകരെയും 1,500-ഓളം അഗ്രികള്‍ച്ചര്‍ സ്റ്റാര്‍ട്ടപ്പുകളെയും ഒരുമിച്ച് കൊണ്ടുവരാനാണ് രണ്ട് ദിവസത്തെ പരിപാടി ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഇതിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഒരു കോടിയിലധികം കര്‍ഷകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗവേഷകരുടെയും നയരൂപീകരണ പ്രവര്‍ത്തകരുടെയും മറ്റ് പങ്കാളികളുടെയും പങ്കാളിത്തവും സമ്മേളനത്തില്‍ കാണാം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്ക് കീഴില്‍ […]Read More
നിവിന്‍ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് തിരുവനന്തപുരം ലുലു മാളില്‍ നടക്കും. വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങില്‍ നിവിന്‍ പോളിക്കൊപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. പ്രശസ്ത മ്യൂസിക് ബാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന സംഗീതനിശ ചടങ്ങിന് മാറ്റുകൂട്ടും. തൈക്കുടം ബാന്‍ഡ് അംഗമായ ഗോവിന്ദ് വസന്തയാണ് പടവെട്ടിന്റെ സംഗീത സംവിധായകന്‍. പ്രവേശം സൗജന്യമാണ്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് […]Read More
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. എതിരാളികൾ എടികെയും. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചിയില്‍ ഇന്ന് രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ വലിയ എതിരാളികൾ ആണ് എടികെ. രണ്ട് തവണ കലാശപ്പോരില്‍ കേരളത്തെ വീഴ്ത്തിയ ടീമാണ് എടികെ. 2014ലും 2016ലും എടികെയ്ക്ക് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണിരുന്നു. ഇത്തവണ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നല്‍കുന്ന ആത്മവിശ്വാസവുമായി ബ്ലാസ്റ്റേഴ്‌സ് എത്തുമ്പോള്‍ തുടക്കത്തില്‍ അടിതെറ്റിയാണ് എടികെയുടെ വരവ്. ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഒന്നിനെതിരെ മൂന്ന് […]Read More
മലയാളികളുടെ ഇഷ്ട താരം മോളി കണ്ണമാലി (ചാള മേരി) ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നു. ‘ടുമാറോ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മ്യൂസിയത്തില്‍ നടന്നു. മലയാളിയായ ജോയി. കെ.മാത്യു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചിത്രീകരണ ഉദ്ഘാടനം നിര്‍വഹിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. സെന്‍സര്‍ ബോര്‍ഡ് മെമ്പറും എഴുത്തുകാരിയുമായ ഗിരിജ സേതുനാഥ് ഭദ്രദീപം കൊളുത്തി. രാജ്യാന്തര താരങ്ങളെ അണിനിരത്തി […]Read More
ഇന്ന് ലോക ഭക്ഷ്യദിനം. 1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാര്‍ഷിക സംഘടന ( FAO) രൂപീകരിച്ചത്. ആ ഓര്‍മ നില നിറുത്തുന്നതിനാണ് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനംആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ആരെയും പിന്നിലാക്കരുത് (Leave no one behind) എന്നതാണ് 2022ലെ ഭക്ഷ്യദിന സന്ദേശം. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം. ദാരിദ്ര്യത്തിനും […]Read More
പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വ്യവസ്ഥ ഉള്‍ക്കൊളളുന്ന പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. മാസ്‌ക് പരിശോധനക്ക് പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ഉപയോഗിക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശം ഉണ്ടായിരുന്നവെങ്കിലും ഇപ്പോള്‍ പലരും പൊതുസ്ഥലങ്ങളില്‍ പോലും മാസ്‌ക് ഉപയോഗിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പലപ്പോഴും പോലീസ് പരിശോധനയും കാര്യമായി […]Read More
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. 9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയുടെയും തരൂരിന്‍റെയും പ്രചാരണം ഇന്നവസാനിക്കും.ഖര്‍ഗെയുടെ പ്രചാരണം കര്‍ണ്ണാടകത്തിലും, തരൂര്‍ ലഖ്നൗവിലുമായിരിക്കും.Read More
രാജ്യത്തെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന വന്യ ജീവി കടത്ത് മിസോറാമിൽ. മിസോറാമിലെ ഛാംപെയില്‍ ശനിയാഴ്ച നടത്തിയ സംയുക്ത പരിശോധനയിലാണ് 140ല്‍ അധികം അപൂര്‍വ്വയിനം വന്യജീവികളെ രക്ഷിച്ചത്. വന്യജീവി കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷികളും മൃഗങ്ങളും അടക്കമുള്ള ജീവികളെ മ്യാന്‍മറില്‍ നിന്ന് കടത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. അറസ്റ്റിലായവരില്‍ മ്യാന്‍മറിലേയും ഇന്ത്യയിലേയും ആളുകളുണ്ട്. രണ്ട് ബൊലേറോകളിലും ഒരു സ്കോര്‍പിയോയിലുമായാണ് മൃഗങ്ങളെ കടത്തിക്കൊണ്ട് വന്നത്. കൂടുകളിലും ബോക്സുകളിലും അടച്ച നിലയിലായിരുന്നു മൃഗങ്ങളുണ്ടായിരുന്നത്. 30 ആമകള്‍, 2 […]Read More
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത ഉള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയും പാലക്കാടും ആണ് യെല്ലോ അലർട്ട് ഉള്ളത്. കൂടാതെ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിലനിൽക്കുന്ന ചക്രവാതചുഴികൾ ആണ് മഴ സജീവമാകാൻ കാരണം. ആൻഡമാൻ കടലിലെ ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമായി […]Read More