Information Jobs

പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്

കേരളസർവകലാശാല പാളയം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ Towards Knowledge Society: The Gender Question in the Age of Blended Learning എന്ന പ്രോജക്ടിലേക്കായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്. പതിനൊന്ന് മാസ കാലാവധിയിലേക്ക് പ്രതിമാസം 10,000/ രൂപ മാസവേതന വ്യവസ്ഥയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ഒന്നാം ക്ലാസ്സ് MA English Language and Literature ബിരുദാനന്തര ബിരുദം. NET, B.Ed, ജെൻഡർ പഠന മേഖലയിൽ അവബോധം എന്നിവ അഭികാമ്യം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ആണ് [&Read More

Education Information

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കുറ്റിപ്പുറത്തുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത സീറ്റുകളിലേക്ക് 21 വരെ പ്രവേശനം നടത്തുന്നു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ക്കും മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യ ലഭ്യമാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. താല്‍പര്യുമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 8943129076, 8281730002, 9562065960.Read More

Business World

ഓഹരി വിപണി ഉയർന്നു

ഇന്ത്യൻ ഓഹരി വിപണി ഉയർന്നു. ക്രൂഡ് വിലയിടിവും വിദേശ നിക്ഷേപവും വിപണിയെ പിന്തുണച്ചു. മുൻനിര സൂചികകളായ നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 17,550 ലെവലിന് മുകളിൽ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 250 പോയിന്റ് ഉയർന്ന് 59,212 ലെവലിൽ വ്യാപാരം നടത്തി. വിപണിയിൽ ഇന്ന് ഏകദേശം 1322 ഓഹരികൾ മുന്നേറി. 567 ഓഹരികൾ നഷ്ടത്തിലാണ്. 100 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.Read More

Business

സ്വർണ്ണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് ഇന്ന് സ്വർണവില നേരിയ തോതിൽ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്വർണവിലയിൽ 440 രൂപയുടെ ഇടിവാണ് ഉണ്ടായത്. എന്നാൽ ഉച്ചയ്ക്ക് 400 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37240 രൂപയാണ്.Read More

Obituary

ഡോ. ജെ. വി. വിളനിലം അന്തരിച്ചു

കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു. കുറച്ചു നാളായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുര ത്താണ് താമസം. സംസ്ഥാനത്തു സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്എഫ്ഐ വിളനിലത്തിനെതിരെ സമരം നടത്തി. എന്നാൽ സർക്കാർ നിയോഗിച്ച കമ്മീഷൻ മതിയായ യോഗ്യത ഉണ്ടെന്നു ശരി വെക്കുകയായിരുന്നു. അന്യാധീനമായ സർവകലാശാല ഭൂമി തിരിച്ചു പിടിക്കാൻ ശ്രമിച്ചതിനെതിരെ സിപിഎമ്മും വിളനിലത്തിനെതിരെ രംഗത്തു വന്നിരുന്നു.Read More

Crime National

നഗ്ന മൃതദേഹം; ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പൊലീസ്

ഹരിയാനയിലെ ഗുരുഗ്രാമിൽ ഉപേക്ഷിക്കപ്പെട്ട പെട്ടിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സ്ത്രീയെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നഗ്നയായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. അതിനാൽ ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ ബോർഡിലെ ഡോക്ടർ പറഞ്ഞു. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിനുള്ളിൽ ഇട്ടതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാൽ ഉടൻ തന്നെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും വെസ്റ്റ് ഡിസിപി ദീപക് സഹാറൻ പറഞ്ഞു. മരിച്ചയാളുടെ ഇടുപ്പിൽ പൊള്ളലേറ്റതായി […]Read More

Events Gulf

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതി പ്രഖ്യാപിച്ചു

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29ന് അവസാനിക്കും. സംഗീത കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ എന്നിവ ഉൾപ്പെടുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് അറിയിച്ചു. ഡ്രോണ്‍ ലൈറ്റ് ഷോയാണ് ഇത്തവണത്തെ മേളയിലെ പ്രത്യേകത. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദുബായ് സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി […]Read More

Gulf Transportation

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഡിപ്പോ

478 ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്‍മദ് അല്‍ സുലൈതിയാണ് പുതിയ ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്‍തത്. ലുസൈല്‍ സിറ്റിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അത്യാധുനിക ഇലക്ട്രിക് ബസ് ഡിപ്പോയുടെ വിസ്‍തീര്‍ണം നാല് ലക്ഷം ചതുരശ്ര മീറ്ററിലധികമാണ്. ബസ് ബേകള്‍ക്ക് പുറമെ 24 മള്‍ട്ടി പര്‍പസ് കെട്ടിടങ്ങള്‍, റിക്രിയേഷണല്‍ സംവിധാനങ്ങള്‍, ഗ്രീസ് സ്‍പേസുകള്‍ എന്നിവയ്ക്ക് പുറമെ സബ് സ്റ്റേഷനുകളുമുണ്ട്. 25,000 […]Read More

Weather

ഇന്നും മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട മുതൽ കോഴിക്കോട് വരെയുളള ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ട്. ആൻഡമാൻ കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും. ശനിയാഴ്ചയോടെ ഇത് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നും പിന്നീട് ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റായി മാറാൻ സാധ്യത […]Read More

India Politics

കോൺഗ്രസിനെ ആര് നയിക്കും; ഇന്നറിയാം

കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.Read More