അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണു. അപ്പർ സിയാങ് ജില്ലയിലെ മിഗ്ഗിംഗ് ഗ്രാമത്തിന് സമീപമാണ് സംഭവം. എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ ആണ് തകർന്നത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. 5 സൈനികരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 3 പേർ മരിച്ചു. 2 പേരുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.Read More
ബഹ്റൈൻ അന്താരാഷ്ട്ര എയർഷോ നവംബർ ഒമ്പതിന് ആരംഭിക്കും. ഇതിന്റെ ഭാഗമായി ഏറ്റവും പുതിയ വിമാനങ്ങൾ, സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രദർശനവും സംഘടിപ്പിക്കും. ആറാമത് അന്താരാഷ്ട്ര എയർഷോക്കാണ് ഇത്തവണ ബഹ്റൈൻ സാക്ഷ്യം വഹിക്കുന്നത്. നവംബർ 11 വരെ നടക്കുന്ന വ്യോമപ്രദർശനത്തിന്റെ ഭാഗമായി 10, 11 തീയതികളിൽ പ്രത്യേക ഫോറവും നടക്കും. വിമാനത്താവളങ്ങൾ, എയർലൈനുകൾ, കാർഗോ, ലോജിസ്റ്റിക്സ്, വ്യോമയാന, ബഹിരാകാശ മേഖലയിൽ വനിതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും സംഘടിപ്പിക്കും.Read More
അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ആഗോളാടിസ്ഥാനത്തിൽ ഫുട്ബാൾ പൈതൃകവും സംസ്കാരവും ആഘോഷിക്കാൻ ഫിഫ മ്യൂസിയം. ഹ്യുണ്ടായി മോട്ടോർ കമ്പനിയുമായി സഹകരിച്ച് ഗോൾസ് ക്രിയേറ്റ് ഹിസ്റ്ററി എന്ന പ്രമേയത്തിൽ വലിയ പ്രദർശനം സംഘടിപ്പിക്കാനാണ് ഫിഫ മ്യൂസിയം തയാറെടുക്കുന്നത്. നവംബർ 19 മുതൽ ഡിസംബർ 18 വരെ ദോഹയിലെ അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ പ്രധാന ആകർഷണ കേന്ദ്രമായ ഫിഫ ഫാൻ ഫെസ്റ്റിവലിലെത്തുന്ന സന്ദർശകർക്ക് സൗജന്യമായി ഫിഫ […]Read More
ദീപാവലി ദിനത്തിൽ ന്യൂയോർക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ അവധി പ്രാബല്യത്തിൽ വരുമെന്ന് മേയർ എറിക് ആദംസ് വ്യക്തമാക്കി. ന്യൂയോർക്ക് അസംബ്ലി അംഗം ജെനിഫർ രാജ്‌കുമാറും ന്യൂയോർക്ക് സിറ്റി സ്‌കൂൾ ചാൻസലർ ഡേവിഡ് ബാങ്ക്‌സും മേയർ എറിക് ആദംസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവധി നൽകാൻ തീരുമാനിച്ചത്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. പൊതു അവധി നൽകാനുള്ള തീരുമാനത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കൗൺസിൽ ജനറൽ രൺദീർ ജെയ്‍സ്വാൾ നന്ദി പറഞ്ഞു.Read More
ലഹരിവിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയാകുന്നതിനായി കേരള നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന പരമാവധി നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമാണ് തയാറാക്കേണ്ടത്. സഭാ ടി.വിയുടെ sabhatvkeralam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 7356602286 എന്നTelegram നമ്പറിലേക്കോ 2022 ഒക്ടോബര്‍ 31-ന് വൈകിട്ട് അഞ്ചിന് മുമ്പായി ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം അയക്കുക. മത്സരത്തിന് സമര്‍പ്പിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ മറ്റെവിടെയെങ്കിലും പ്രദര്‍ശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാന്‍ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക് ; 0471-2512549, 7356602286.Read More
രാജ്യത്തിനുവേണ്ടി ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടപ്പെട്ട പോലീസുകാരെ ആദരിക്കുന്നതിനായാണ് എല്ലാവര്‍ഷവും ഒക്ടോബര്‍ 21 ന് ദേശീയ പോലീസ് അനുസ്മരണ ദിനമായി ആചരിക്കുന്നത്. രാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളെ അഭിവാദ്യം ചെയ്യുന്നതിനും ധീരരക്തസാക്ഷികളുടെ സ്മരണ പുതുക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. അതീവ ജാഗ്രതയോടെ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രചോദിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമാണ് ഇത് ആഘോഷിക്കുന്നത്. 1959 ഒക്ടോബര്‍ 21 ന് സൈനികര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുപത് ഇന്ത്യന്‍ സൈനികരെ ലഡാക്കില്‍ ചൈനീസ് സൈന്യം ആക്രമിച്ചപ്പോള്‍ […]Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 299 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ലോട്ടറിയുടെ സമ്മാനം 5000 […]Read More
കേരളസർവകലാശാല ബോട്ടണി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ഗ്രാജ്വേറ്റ് ഫീൽഡ് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: 60% മാർക്കിൽ കുറയാതെയുളള ബി എസ് സി ബോട്ടണി അല്ലെങ്കിൽ ബി എസ് സി അഗ്രികൾച്ചർ, പ്ലാന്റ് നഴ്സറി/ഗാർഡൻ മാനേജ്മെന്റിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. വേതനം: 23,000/- (പ്രതിമാസം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 നവംബർ 5, വൈകിട്ട് 5 മണി വരെ. താൽപ്പര്യമുളളവർ www.recruit.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.keralauniversity.ac.in/jobs […]Read More
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) NEET PG 2022 കൗൺസിലിംഗിന്റെ രണ്ടാംഘട്ട ഫലം പ്രഖ്യാപിച്ചു. mcc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. എംസിസി താൽക്കാലിക ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് എംഡി, എംഎസ്, എംഡിഎസ്, പിജി കോഴ്‌സുകൾക്കായുള്ള നീറ്റ് പിജി കൗൺസലിംഗ് 2022 അന്തിമ ഫലങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.Read More
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 9385 വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. അതിൽ 416 വോട്ടുകൾ അസാധുവായി.Read More