ഈജിപ്തുകാര്‍ക്ക് കുവൈറ്റില്‍ പ്രവേശിക്കാന്‍ അധിക ഫീസ്. കുവൈറ്റില്‍ പ്രവേശിക്കാന്‍ ഈജിപ്തുകാര്‍ക്ക് അനുവദിക്കുന്ന ഏതിനം വിസകള്‍ക്കും ഒമ്പത് കുവൈറ്റി ദിനാര്‍ നല്‍കേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍ നിന്ന് കുവൈറ്റിലേക്ക് വരുന്നവര്‍ക്ക് 30 ഡോളര്‍ എന്ന തോതിലാണ് പുതിയ ഫീസ് ബാധകമാക്കിയിരിക്കുന്നത്. ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ ഉള്‍പ്പെടെ ഏതിനും വിസകളിലും കുവൈറ്റില്‍ പ്രവേശിക്കുന്ന ഈജിപ്തുകാര്‍ക്ക് പുതിയ ഫീസ് ബാധകമാണ്. ഇതു സംബന്ധിച്ച് വിമാനത്താവളങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും സേവനം അനുഷ്ടിക്കുന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം […]Read More
പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസുകളുടെ നടത്തിപ്പിലേക്കായി തിരുവനന്തപുരം ജില്ലയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌പെഷ്യല്‍ കോടതിയിലേക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. 1989ലെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമവും 1978ലെ കേരള ഗവണ്‍മെന്റ് ലാ ഓഫീസേഴ്‌സ് (അപ്പോയിന്‍മെന്റ് ആന്‍ഡ് കണ്ടിഷന്‍സ് ഓഫ് സര്‍വീസ്) ആന്‍ഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടത്തിലെ വ്യവസ്ഥകളും പ്രകാരമാണ് നിയമനം. ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള 60 വയസില്‍ കവിയാത്തവരുമായ […]Read More
2022 ജൂണിൽ നടന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. എൽഎസ്എസ് ന് ആകെ 99980 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10372 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം 10.37. യുഎസ്എസ് ന് 81461 കുട്ടികൾ പരീക്ഷ എഴുതിയതിൽ 10511 കുട്ടികൾ യോഗ്യതനേടി വിജയശതമാനം 12.9ആണ് .Read More
ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി നടക്കും. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയരും. ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 […]Read More
വേറിട്ട കഥാപാത്രങ്ങളാല്‍ വിസ്‍മയിപ്പിക്കുന്ന ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘നാനേ വരുവേൻ’. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്‍തത്. ആമസോണ്‍ പ്രൈം വീഡിയോയിയില്‍ ‘നാനേ വരുവേൻ’ ഒക്ടോബര്‍ 27 മുതലാണ് സ്‍ട്രീം ചെയ്യുക. യുവാന്‍ ശങ്കര്‍ രാജ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ധനുഷ്.Read More
ലോകകപ്പ് ഫുട്ബാൾ തുടങ്ങുന്നതിനു മുന്നേ ആരാധകർക്ക് സംഗീതോത്സവവുമായി സൂപ്പർ താരങ്ങളെത്തുന്നു. ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ നവംബർ നാലിനാണ് റാഹത് ഫതേഹ് അലിഖാൻ, സുനിതി ചൗഹാൻ, സലിം സുലൈമാൻ എന്നിവരുടെ സംഘം ’ബോളിവുഡ് ഫെസ്റ്റിവലുമായി’ എത്തുന്നത്. സംഗീതലോകത്തെ പ്രതിഭകളുടെ സംഗമവേദിയാവുന്ന ഫെസ്റ്റിവലിന് ടിക്കറ്റ് മുഖേനയാണ് കാണികൾക്ക് പ്രവേശനം. ഫിഫയാണ് സംഘാടകർ. ഫിഫ ടിക്കറ്റ്സ് വെബ്സൈറ്റ് വഴി വെള്ളിയാഴ്ച മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. നവംബർ നാലിന് രാത്രി ഏഴ് മണി മുതലാണ് പരിപാടി. നാല് മണിമുതൽ കാണികൾക്ക് […]Read More
വിനോദ സഞ്ചാരികളുമായി ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി. ഈജിപ്തിലെ തുറമുഖമായ സഫാഗയിൽ നിന്നാണ് ക്യൂൻ എലിസബത്ത് എന്ന ആഡംബര കപ്പൽ എത്തിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1651 വിനോദസഞ്ചാരികളാണ് കപ്പലിലുള്ളത്. ദോഫാർ ഗവർണറേറ്റിലെ പുരാവസ്തു, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവർ സന്ദർശിക്കും. ശേഷം കപ്പൽ ദുബൈയിലേക്ക് തിരിക്കും.Read More
ആദ്യ ആഗോള മാധ്യമസമ്മേളനംഅബുദാബിയിൽ. നവംബര്‍ 15 മുതല്‍ 17 വരെ നടക്കും. പരമ്പരാഗത മാധ്യമങ്ങളുടെ തകര്‍ച്ചയും മാധ്യമമേഖലയുടെ അതിജീവനവും ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. അബുദാബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദേശത്തു നിന്നുള്ള മാധ്യമപ്രവര്‍ത്തകരും വിദഗ്ധരും അടക്കം വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍, നിര്‍മിതബുദ്ധി, സാങ്കേതിക വിദ്യ, മാധ്യമമേഖലയിലെ സര്‍ഗാത്മകത, മാധ്യമപ്രവര്‍ത്തനം, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, സമൂഹമാധ്യമം തുടങ്ങി നിരവധി വിഷയങ്ങളില്‍ അധിഷ്ഠിതമായ ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാവും.Read More
40ാമത് വന്യജീവി ചലച്ചിത്രോത്സവം ബംഗളൂരുവിൽ തുടങ്ങി. ദൊംലുർ ബാംഗ്ലൂർ ഇന്റർനാഷനൽ സെന്ററിൽ വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച പ്രദർശനം ശനിയാഴ്ചയും തുടരും. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. ഇന്ത്യയിലെ വനങ്ങളും വന്യജീവികളും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. സിനിമ പ്രദർശനത്തിനുപുറമെ, പാനൽ ചർച്ചകളും നെറ്റ് വർക്കിങ് സെഷനുകളും ശനിയാഴ്ച നടക്കും.Read More
ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ 12ലേക്ക് പ്രവേശനവുമായി അയർലൻഡ്. രണ്ട് വട്ടം ലോക ചാമ്പ്യന്മാരായ വെസ്‌റ്റ് ഇൻഡീസിനെ പുറത്തക്കിയാണ് അയർലൻഡിന്റെ ചരിത്രനേട്ടം. ഹോബാർട്ടിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് അയർലൻഡ് മുന്നേറിയത്. 48 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സറും സഹിതം പുറത്താകാതെ 66 റൺസ് നേടിയ പോൾ സ്‌റ്റെർലിംഗ് ഐറിഷ് ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. 147 റൺസ് പിന്തുടർന്ന അയർലൻഡ് 15 പന്തുകൾ ബാക്കി നിൽക്കെയാണ് ജയിച്ചത്.Read More