Kerala Politics

ഗവർണ്ണർ സംഘപരിവാറുടെ ചട്ടുകമാകുന്നു ; മുഖ്യമന്ത്രി

വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രു​ടെ രാ​ജി തേ​ടി​യ ഗ​വ​ർ​ണ​ർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ഗവർണർ ചാൻസിലർ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്‍റെ അന്തസത്തയെ നിരാകരിക്കുന്ന രീതിയുമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവർണർ പദവി സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. ആ പദവി സർക്കാറിനെതിരായ നീക്കം നടത്താനും ഉള്ളതല്ല. ഗവർണർ സംഘപരിവാറിന്‍റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. സർവകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവർണർ നടത്തുന്നത് എന്നും മുഖ്യമന്ത്രി […]Read More

Education Information Jobs

സിവിൽ സർവീസസ് പരീക്ഷ അടിസ്ഥാനമാക്കി പൊതുമേഖലാസ്ഥാപനത്തിൽ നിയമനം

സിവിൽ സർവീസസ് മെയിൻ പരീക്ഷയെഴുതി ഇൻറർവ്യൂ/പേഴ്സണാലിറ്റി ടെസ്റ്റ് അഭിമുഖീകരിക്കുകയും സിവിൽ സർവീസസിന്റെ ഏതെങ്കിലും സർവീസിലേക്ക് ശുപാർശ ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നവർക്ക് പൊതുമേഖലാസ്ഥാപനത്തിൽ തൊഴിലവസരം. കേന്ദ്രസർക്കാരിന്റെയും ഹിമാചൽപ്രദേശ് സർക്കാരിന്റെയും സംയുക്തസംരംഭമായ, സത് ലജ് ജൽ വൈദ്യുത് നിഗം (എസ്.ജെ.വി.എൻ.) ആണ് 2023 സിവിൽ സർവീസസ് മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ അവസരമൊരുക്കുന്നത്. ഫീൽഡ് എൻജിനിയർ (സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ), ഫീൽഡ് ഓഫീസർ (എച്ച്.ആർ./എഫ് ആൻഡ് എ) എന്നീ തസ്തികകളിലേക്കായിരിക്കും റിക്രൂട്ട്മെന്റ്. യു.പി.എസ്.സി. 2023-ലെ പരീക്ഷാകലണ്ടർ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, 2023-ലെ സിവിൽ സർവീസസ് പ്രിലിമിനറി […]Read More

Entertainment Events Gulf

സീസൺ ആഘോഷങ്ങൾക്ക് വര്‍ണാഭമായ തുടക്കം

മാസങ്ങളോളം നീണ്ടുനിൽക്കുന്ന റിയാദ് സീസൺ ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച മുതൽ തുടക്കമായി. ‘സങ്കൽപ്പങ്ങൾക്കും അപ്പുറം’ എന്നതാണ് ഇത്തവണത്തെ ശീർഷകം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് ബോളീവാർഡ് വിനോദനഗരത്തോട് ചേർന്നുള്ള വേദിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. വെടിക്കെട്ടടക്കം വർണാഭമായ പരിപാടികളോടെ വിപുലമായ ഉദ്ഘാടന ചടങ്ങാണ് അരങ്ങേറിയത്. പതിനായിരങ്ങൾ പരിപാടികൾ ആസ്വദിക്കാനെത്തി. ഇന്നേവരെ രാജ്യം കണ്ട ഏറ്റവും വലിയ വിനോദ പരിപാടിയാണ് റിയാദ് സീസൺ. ഡ്രോണുകളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ലേസർ രശ്മികളാൽ ആകാശത്ത് സൽമാൻ രാജാവിന്റെയും കിരീടാവകാശിയും […]Read More

Entertainment

‘തുറമുഖം’ ഡിസംബറിന് മുമ്പ് റിലീസ്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് രവിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’. റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരം പുറത്തതുവിട്ടിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ […]Read More

World

ചൈനീസ് പ്രസിഡന്റായി ഷി ജിൻ പിങ് തുടരും

ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് തുടരും. പാർട്ടി സ്ഥാപകൻ മാവോ സെതൂങ്ങിന് ശേഷം ഏറ്റവും കരുത്തുറ്റ നേതാവായി ഷി ജിൻ പിങ് ഉയർന്നിരിക്കുകയാണ്. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷി ജിൻ പിങ് പ്രതികരിച്ചു. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിൻപിങ് പാർട്ടി തലവാനാകുന്നത്. ബെജിയിംഗിലെ ഒരാഴ്ച്ചത്തെ നീണ്ട സമ്മേളനത്തിന് ശേഷമാണ് ഷി ജിൻ പിങ്ങിനെ […]Read More

Events India

15 ലക്ഷം ദീപങ്ങള്‍ ഒരുക്കി അയോദ്ധ്യ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദീപോത്സവ ചടങ്ങിന് ഇന്ന് അയോദ്ധ്യ വേദിയാകും. 15 ലക്ഷത്തിലധികം ദീപങ്ങള്‍ ഇന്ന് പ്രകാശിക്കും. സരയൂ നദിയുടെ തീരത്തുള്ള രാം കി പൈഡിയിലും മറ്റ് 37 സ്‌നാന ഘട്ടങ്ങളിലും മണ്‍വിളക്കുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 18,000 സന്നദ്ധപ്രവര്‍ത്തകര്‍ ദീപോത്സവ പരിപാടിയില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ മണ്‍വിളക്കുകള്‍ തെളിച്ച് പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അയോദ്ധ്യ ഭരണകൂടം. വൈകിട്ട് നഗരത്തില്‍ എത്തുന്ന പ്രധാനമന്ത്രി രാം ലല്ല വിരാജ്മാന്‍ അഭിഷേകം നടത്തും.Read More

Kerala Politics

9 വിസിമാരോട് രാജി ആവിശ്യപ്പെട്ട് ഗവർണ്ണർ

സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാല, എം.ജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാരോടാണ് നാളെ രാവിലെ 10ന് മുമ്പ് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.Read More

India Sports World

പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശകരമായ ജയം. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വൻ വൻ തകർച്ചയോടെയാണ് തുടങ്ങിയത്. ഏഴാം ഓവർ ആയപ്പോഴേക്കും 31 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ കെ.എൽ രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ നാല് റൺസ് വീതമെടുത്ത് പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 15ഉം അക്സർ പട്ടേൽ രണ്ടും റൺസെടുത്ത് മടങ്ങി. ഇതിന്​ ശേഷമാണ് കോഹ്‍ലി-പാണ്ഡ്യ കൂട്ടുകെട്ട് വന്നത്. അതോടു കൂടി ഇന്ത്യ വിജയത്തിലേക്ക് […]Read More

Events Information

പടക്കം പൊട്ടിക്കല്‍ രാത്രി 8 മുതൽ 10 വരെ

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണു നിർദേശം. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര […]Read More

Transportation

കെ.ആർ.ടി.സി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി

കർണാടക ആർ.ടി.സി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി തുടങ്ങി. ജോലിക്കിടയിലോ ജോലിക്ക് പോകുമ്പോഴോ മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ കാലതാമസമില്ലാതെ നഷ്ടപരിഹാരം കുടുംബത്തിന് ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. എസ്.ബി.ഐയിൽ സാലറി അക്കൗണ്ടുള്ള ജീവനക്കാർക്ക് പ്രീമിയം തുക അടക്കാതെതന്നെ പദ്ധതിയിൽ ചേരാം. ജോലിക്കിടെ മരിച്ചാൽ 50 ലക്ഷം രൂപയും പൂർണവൈകല്യം സംഭവിച്ചാൽ 20 ലക്ഷം രൂപയും ഭാഗികവൈകല്യത്തിന് 10 ലക്ഷം രൂപയും ലഭിക്കും. പ്ലാസ്റ്റിക് സർജറി ചികിത്സക്ക് 10 ലക്ഷം […]Read More