Entertainment

ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് അഞ്ച് വര്‍ഷം

സംവിധായകന്റെ പേര് നോക്കി മലയാളികള്‍ തിയേറ്ററില്‍ കയറാന്‍ തുടങ്ങിയത് ഐ.വി.ശശി എന്ന സംവിധായകന്റെ വരവോടെയാണ്. വ്യത്യസ്ത ജോണറുകളിലൂടെ മലയാളികളെ അതിശയിപ്പിച്ച സംവിധായകന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് അഞ്ച് വര്‍ഷം തികയുകയാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍ കൂടുതലായും കൈകാര്യം ചെയ്യുമ്പോഴും തൊട്ടാല്‍ പൊള്ളുന്ന പ്രമേയങ്ങളും അദ്ദേഹം മടിയില്ലാതെ അവതരിപ്പിച്ചു. പ്രേം നസീര്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു ഐ.വി ശശിയുടെ അരങ്ങേറ്റം. എന്നാല്‍, പ്രേം നസീറിന്റെ താരമൂല്യത്തെ ആശ്രയിക്കാതെ തന്റേതായ ഇരിപ്പിടം മലയാള സിനിമയില്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് […]Read More

Kerala Politics

രാജി ആവിശ്യപെട്ടതിൽ നിന്നും പിന്നോട്ടില്ല ; ഗവർണ്ണർ

സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ‘ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. വിസിയെന്ന […]Read More

Information

ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-690 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് […]Read More

General

മാധ്യമങ്ങൾക്ക് വിലക്ക്

ഗവർണറുടെ വാർത്ത സമ്മേളനത്തിൽ ചില മാധ്യമങ്ങളെ ഒഴുവാക്കി. മീഡിയ വൺ, കൈരളി, റിപ്പോർട്ടർ, ജയ്‌ഹിന്ദ്‌ എന്നീ ചാനലുകൾക്കാണ് രാജ്ഭവനിൽ പ്രവേശനം നിഷേധിച്ചത്. അനുമതി ചോദിച്ചിട്ടും രാജ്ഭവൻ പ്രവേശനം നിഷേധിക്കുകയായിരുന്നു.Read More

Politics

കേരള സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം

എസ്എഫ്ഐ പ്രവർത്തകർ സർവ്വകലാശാല കവാടം ഉപരോധിച്ച് റോഡിൽ കുത്തിയിരിക്കുകയാണ്. ആരെയും സർവകലാശാലയ്ക്ക് അകത്തേക്ക് കടത്തിവിടില്ലെന്ന് ഇവർ നിലപാടെടുത്തു. താത്കാലിക ചുമതല ഏറ്റെടുക്കാൻ ആരോഗ്യ സർവകലാശാല വിസി എത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐ നിലപാട്. ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകളെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്. കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗോകുൽ. ഒരു സർവകലാശാലയിലും പുതിയ വിസിമാരെ ചുമതലയേൽക്കാൻ അനുവദിക്കില്ല. അധികാരമേറ്റെടുക്കാൻ ഒരാളെയും അകത്തേക്ക് കടത്തിവിടില്ല. […]Read More

Entertainment

നടി ഷംന കാസിം വിവാഹിതയായി

സിനിമ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. താരത്തിന്‍റെ സഹപ്രവർത്തകർക്കായി പിന്നീട് റിസപ്ഷൻ വിരുന്നുന്നൊരുക്കുമെന്നാണ് വിവരം.Read More

Events Gulf

സൂഖ് വാഖിഫിന് ഇനി അവധിയില്ല

ഖത്തർ നഗരമധ്യത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫ് നവംബർ ഒന്നു മുതൽ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. ഫിഫ ലോകകപ്പ് നവംബർ 20ന് തുടങ്ങാനിരിക്കെ, സൂഖ് വാഖിഫിലെ റസ്റ്റാറൻറുകളും കഫേകളും ടൂർണമെൻറ് ആഘോഷിക്കുന്നതിനായി അനുയോജ്യമായ യൂനിഫോമുകൾക്കൊപ്പം തങ്ങളുടെ ഭക്ഷണ-പാനീയ മെനുകളും വിപുലീകരിച്ചിരിക്കുകയാണ്.Read More

Gulf

ഷാ​ർ​ജ​യിൽ പു​തി​യ വാ​ണി​ജ്യ​കേ​ന്ദ്രം

ഷാ​ർ​ജ​യു​ടെ പു​തി​യ വാ​ണി​ജ്യ ഹ​ബ്ബാ​യി അ​രാ​ദ സെ​ൻ​ട്ര​ൽ ബി​സി​ന​സ് ഡി​സ്​​ട്രി​ക്​​ട്​ (സി.​ബി.​ഡി) വ​രു​ന്നു. ​മ​ഹാ​മാ​രി എ​ത്തി​യ ​ശേ​ഷം മേ​ഖ​ല​യി​ൽ സ്ഥാ​പി​ക്കു​ന്ന ആ​ദ്യ ബി​സി​ന​സ്​ പാ​ർ​ക്കാ​ണി​ത്. അ​ൽ​ജാ​ദ​യി​ൽ നി​ർ​മി​ക്കു​ന്ന ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്ടി​ൽ 4.3 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ലാ​യി 40 സ്മാ​ർ​ട്ട്​ ഓ​ഫി​സ്​ ​ബ്ലോ​ക്കു​ക​ളു​ണ്ട്. എ​ട്ട്​ ​ബ്ലോ​ക്കു​ക​ളു​ടെ ആ​ദ്യ​ഘ​ട്ടം 2025ൽ ​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രേ​സ​മ​യം 20,000 ജീ​വ​ന​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ട്​ സി.​ബി.​ഡി​ക്ക്. യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സി.​ബി.​ഡി​യി​ൽ അ​നാ​യാ​സ ന​ട​പ​ടി​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ഓ​ഫി​സ്​ തു​റ​ക്കാ​ൻ ക​ഴി​യും.Read More

Events Gulf

‘ആ​ഗോ​ള​ഗ്രാ​മം’ ചൊ​വ്വാ​ഴ്ച ആരംഭിക്കും

ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ വി​നോ​ദ​ത്തി​ന്‍റെ​യും വ്യാ​പാ​ര​ത്തി​ന്‍റെ​യും സം​ഗ​മ​ഗ്രാ​മ​മാ​യ ദു​ബൈ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 27ാം സീ​സ​ൺ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. പു​തി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ ആ​ഗോ​ള ഗ്രാ​മം ആ​രാ​ധ​ക​ർ​ക്കാ​യി മി​ഴി​തു​റ​ക്കു​ന്ന​ത്. 2023 ഏ​പ്രി​ൽ വ​രെ​യാ​ണ്​ പു​തി​യ സീ​സ​ൺ അ​ര​ങ്ങേ​റു​ക. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ അ​ർ​ധ​രാ​ത്രി​വ​രെ​യാ​ണ്​ ന​ഗ​രി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ ഒ​രു​മ​ണി വ​രെ പ്ര​വ​ർ​ത്തി​ക്കും.Read More

World

ഇന്ന് ഐക്യരാഷ്ട്ര ദിനം

ഇന്ന് ഐക്യരാഷ്ട്ര ദിനം. 1945 ല്‍ ഐക്യരാഷ്ട്രസഭ (UN) സ്ഥാപിതമായതിന്റെ ഓര്‍മ്മപ്പെടുത്തലിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 ന് ലോകം ഐക്യരാഷ്ട്രദിനമായി ആചരിക്കുന്നത്.ലോകസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്രസ്ഥാപനമാണ് ഐക്യരാഷ്ട്രസഭ.രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം കൈവരിക്കുന്നതിലും രാജ്യങ്ങളുടെ ഏകോപന കേന്ദ്രമാകുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് […]Read More