Business Kerala

സ്വർണ്ണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ സ്വർണവില ഇടിഞ്ഞിരുന്നു. 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37480 രൂപയാണ്.Read More

Sports

ഭക്ഷണം ബഹിഷ്കരിച്ച് ; ടീം ഇന്ത്യ

ടി20 ലോകകപ്പിൽ നാളെ നെതർലൻഡ്സിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സിഡ്നിയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി. സിഡ്നിയിലെ പരിശീലനത്തിന് ശേഷം നൽകിയ ഭക്ഷണത്തിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിച്ചു. ഗുണനിലവാരമില്ലാത്ത തണുത്ത സാൻഡ്‍വിച്ചുകൾ മാത്രമാണ് പരിശീലന ശേഷം നൽകിയത് എന്നാണ് പരാതി. തുടര്‍ന്ന് ടീം അംഗങ്ങള്‍ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇന്ത്യന്‍ ടീമിന് ചൊവ്വാഴ്ച നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ […]Read More

Viral news World

പെരുമ്പാമ്പ് 54 -കാരിയെ വിഴുങ്ങി

ഇന്തോനേഷ്യയിൽ ഒരു സ്ത്രീയെ പെരുമ്പാമ്പ് അങ്ങനെ തന്നെ വിഴുങ്ങി. പാമ്പിന്റെ വയറ് കീറി അവരുടെ ദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു. 54 -കാരിയായ ജഹ്റ ഞായറാഴ്ച ജാംബി മേഖലയിലെ ഒരു തോട്ടത്തിൽ റബ്ബർ ശേഖരിക്കാൻ പോയതാണ്. അവർ വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് പ്രദേശത്ത് തിരയുകയായിരുന്നു. എന്നാൽ, ഭാര്യയുടെ ചെരിപ്പുകൾ, ജാക്കറ്റ്, ശിരോവസ്ത്രം, കത്തി എന്നിവ മാത്രമാണ് അദ്ദേഹത്തിന് കണ്ടെത്താൻ സാധിച്ചത്. അതേ തുടർന്ന് മടങ്ങിയ അദ്ദേഹം പിറ്റേ ദിവസം ഒരു സംഘം ആളുകളുമായി വിശദമായ തിരച്ചിലിന് ഇറങ്ങി. […]Read More

World

ആഭ്യന്തര മന്ത്രിയായി സുവെല്ല ബ്രേവർമാൻ

ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് പാർട്ടി എംപി സുവെല്ല ബ്രേവർമാനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മന്ത്രിസഭയിൽ വീണ്ടും ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കുകയാണ് സുവെല്ല ബ്രേവർമാൻ. നേരത്തെ ലിസ് ട്രസ് മന്ത്രിസഭയിൽ ഇതേ വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന സുവെല്ല ഔദ്യോഗിക രേഖ സ്വന്തം ഇമെയിൽ മുഖാന്തരം അയച്ചെന്ന നിയമലംഘനം കാരണം രാജി വെക്കേണ്ടി വരികയായിരുന്നു. ഇത് കഴിഞ്ഞ് കേവലം 6 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഇവരുടെ തിരിച്ചുവരവ്.Read More

National Politics

ഖാർഗെ ഇന്ന് കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കും

കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെക്ക് ആശംസകളറിയിക്കും. പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും. അധ്യക്ഷനായ ശേഷം ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി എത്തുന്നത്.Read More

Information

ഡി.സി.എ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള വഴി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിന്റെ പ്രവേശനതീയതി പിഴയില്ലാതെ നവംബർ മൂന്നുവരെയും 60 രൂപ പിഴയോടുകൂടി നവംബർ ഒമ്പത് വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസൊടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.Read More

Entertainment

കാന്താരക്കെതിരെ തൈക്കുടം ബ്രിഡ്ജ്‌

കെജിഎഫിന് ശേഷം കന്നഡയില്‍ ഈ വര്‍ഷം തരംഗമായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കാന്താര. ചിത്രം ഇപ്പോൾ വിവാദത്തില്‍ ആണ്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘വരാഹ രൂപം’ തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയാണെന്നാണ് ആരോപണം. സംഭവത്തില്‍ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും തൈക്കുടം ബ്രിഡ്ജും ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചു. കൂടാതെ പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കുമെന്നും തൈക്കുടം ബ്രിഡ്ജ് അറിയിച്ചു.Read More

Education

‘സ്​​ക​ഫോ​ൾ​ഡ്’​ പ​ദ്ധ​തിക്ക് തുടക്കം

ഇടുക്കി ജി​ല്ല​യി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കി അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന പ​ദ്ധ​തി തയ്യാറായി. ഒ​ന്നാം വ​ര്‍ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്‌​സി​ന് പ​ഠി​ക്കു​ന്ന ബി.​പി.​എ​ല്‍ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രാ​പ്ത​രാ​ക്കു​ന്ന​തി​നോ​ടൊ​പ്പം നൈ​പു​ണ്യ​വി​ക​സ​ന​വും തൊ​ഴി​ല്‍ മി​ക​വും ല​ക്ഷ്യ​മി​ട്ടാ​ണ്​ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘സ്​​ക​ഫോ​ൾ​ഡ്’​ പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്​. പ​ദ്ധ​തി​യി​ലൂ​ടെ ദേ​ശീ​യ-​അ​ന്ത​ര്‍ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ല​ട​ക്കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ല്‍കും. ജി​ല്ല​യി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഇ​രു​പ​ത്തി​യ​ഞ്ചോ​ളം കു​ട്ടി​ക​ള്‍ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.Read More

General

ദയാബായിക്ക് ആദരം

പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും എന്‍ഡോസള്‍ഫാന്‍ സമര നായികയുമായ ദയാബായിക്ക്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങള്‍ക്കിടയിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയിലും നടത്തിവരുന്ന മനുഷ്യവകാശ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് ആദരിച്ചാണ് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ദയാബായിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 25ന് (ഇന്ന്) ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ മകനും ഫൗണ്ടേഷന്‍ […]Read More

Education Information

താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർക്കാർ-സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2022ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടയിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒക്ടോബർ 19 മുതൽ 23ന് രാവിലെ 10 വരെ വിദ്യാർഥികൾ നൽകിയ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് തയാറാക്കിയത്. അന്തിമ അലോട്ട്മെന്റ് ഒക്ടോബർ 26ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഫോൺ: 04712525300.Read More