ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് നാളെ സീസണിലെ നാലാം മത്സരത്തിനിറങ്ങും. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. സീസണില്‍ ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള രണ്ട് കളിയിലും തിരിച്ചടിയേറ്റിരുന്നു. എടികെ മോഹൻ ബഗാനെതിരെ കൊച്ചിയിലും ഒഡിഷ എഫ് സിക്കെതിരെ ഭുവനേശ്വറിലും ആദ്യം ഗോൾ നേടിയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ തോൽവി.Read More
ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത ഡിയര്‍ ഫ്രണ്ട് എന്ന ചിത്രം ഇപ്പോഴിതാ 21-ാമത് ധാക്ക അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ വര്‍ഷം ടൊവിനോയുടെ രണ്ടാമത്തെ തിയറ്റര്‍ റിലീസ് ആയിരുന്നു ജൂണ്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ഡിയര്‍ ഫ്രണ്ട്. ദര്‍ശന രാജേന്ദ്രൻ, അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അർജുന്‍ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവര്‍ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിനു ശേഷം വിനീത് കുമാർ സംവിധാനം […]Read More
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 28 മുതല്‍ 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് കനത്ത മഴ. 30ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല.Read More
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നുവെന്നും, രാജ്യത്തിന് ഐശ്വര്യം വരണമെങ്കിൽ ഇനിയിറക്കുന്ന കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നുമുള്ള ആം ആദ്മി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഹിന്ദു ദൈവത്തിന്റെ ചിത്രം ഉൾപ്പെടുത്തിയ ഇന്തോനേഷ്യൻ കറൻസിയെ ഉദാഹരണമാക്കിയാണ് ഡൽഹി മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ജനസംഖ്യയിൽ കേവലം രണ്ട് ശതമാനം മാത്രം ഹിന്ദുക്കളുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ ചിത്രമുള്ള കാര്യമാണ് കേജ്രിവാൾ ഉദ്ധരിച്ചത്. എന്നാൽ ശരിക്കും ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ […]Read More
കോഴിക്കോട് കൊണ്ടോട്ടിയിൽ തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വെച്ച് മൂന്ന് ദിവസത്തെ ഉല്ലാസ യാത്രയ്ക്ക് എത്തിയ 13 വനിതകളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ചക്കിപ്പറമ്പിൽ കെ. ദേവയാനി, പൂളക്കപ്പറമ്പ് സുമതി, സീത, വത്സല, വെള്ളാട്ട് പുറായ് വിലാസിനി, ദേവകി, സരോജിനി, ശോഭ, ജാനകി, പുഷ്പ, സരള, ലൈലജ, ചിന്ന എന്നിവരാണ് യാത്ര തിരിച്ചത്. ഏറെ നാളായി മനസിൽ കൊണ്ട് നടന്ന വിമാന യാത്രയും ഇവർ നടത്തി. ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷമാണ് ഈ വനിതകളുടെ […]Read More
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ ഒന്ന് മുതൽ 30 വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സെമസ്റ്റർ അവധിക്ക് ശേഷം ഡിസംബർ ഒന്നിന് ക്ലാസ്സുകൾ പുനഃരാരംഭിക്കും. എംഫിൽ/പി എച്ച് ഡി വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ബാധകമല്ല.Read More
കനത്ത മഴയ്ക്ക് പിന്നാലെ ബാംഗ്ലൂർ നഗരം തണുത്ത് വിറയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ചവരെ നഗരത്തില്‍ കനത്ത മഴയായിരുന്നു. മഴ ശമിച്ചതിന് പിന്നാലെ നഗരം കൊടും തണുപ്പിലേക്ക് കടന്നു. തീരപ്രദേശങ്ങളിലും വടക്കൻ ഉൾപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലെ മിക്കയിടങ്ങളിലും താപനിലയിൽ വലിയ ഇടിവാണ് അനുഭവപ്പെട്ടത്. പതിനാല് വര്‍ഷത്തിനിടെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂർ നഗരത്തില്‍ രേഖപ്പെടുത്തിയത്. സമീപ ജില്ലകളിലും സാധാരണയിലും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. ബാംഗ്ലൂർ നഗരത്തില്‍ 15.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇത് […]Read More
രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. തെരഞ്ഞെടുപ്പിലൂടെ ജയിച്ച മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സോണിയഗാന്ധിയില്‍ നിന്ന് ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖർഗയെ പ്രഖ്യാപിച്ചതിൻ്റെ സാക്ഷ്യപത്രം മധുസൂദൻ മിസ്ത്രി വായിച്ചു. തുടര്‍ന്നായിരുന്നു അധികാരകൈമാറ്റം. എഐസിസി തെരഞ്ഞെടുപ്പ് സമിതി ഉടൻ രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതിയുണ്ടാക്കും. അധ്യക്ഷന് താഴെ പിന്നാക്ക വിഷയങ്ങളിൽ ഉപദേശക സമിതി ഉടൻ നിലവിൽ വരുമെന്നും ഖര്‍ഗെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഉൾപാർട്ടി ജനാധിപത്യത്തിൻ്റെ തെളിവാണ്. എല്ലാവർക്കും ഒന്നിച്ച് യുദ്ധം ചെയ്യാം. വിജയികളാകാം […]Read More
പേടിപ്പിക്കുന്ന തരം വസ്‍ത്രങ്ങള്‍ ധരിച്ചെത്തിയാല്‍ റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റിയില്‍ സൗജന്യ പ്രവേശനം. രണ്ട് ദിവസം മാത്രമാണ് ഇത്തരമൊരു ഓഫര്‍ ലഭിക്കുകയെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 27, 28 തീയ്യതികളില്‍ നടക്കാനിരിക്കുന്ന ‘ഹൊറര്‍ വീക്കെന്‍ഡ്’ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പേടിപ്പിക്കുന്ന വസ്‍ത്രം ധരിച്ചെത്തുന്നവര്‍ക്കുള്ള പ്രത്യേക ഓഫര്‍. പേടിപ്പിക്കുന്ന കോസ്റ്റ്യൂമുകള്‍ തയ്യാറാക്കി കഴിവ് തെളിയിക്കാന്‍ എല്ലാവരെയും ബൊള്‍വാര്‍ഡ് സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. മൂന്നാമത് റിയാദ് സീസണ്‍ […]Read More
ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള സൗജന്യന മെസ് സർക്കാർ പിൻവലിച്ചു. ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരിൽ നിന്നും ദിവസവും 100 രൂപ ഈടാക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിനെതിരെ പരാതിയുമായി പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിയെ സമീപിച്ചു. ശബരിമല, നിലയ്ക്കൽ, സന്നിധാനം എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് സൗജന്യ മെസ് സൗകര്യം നൽകിയിരുന്നു. 2011 മുതൽ പൊലീസുകാരുടെ മെസ്സിൻെറ പൂർണ ചെലവും സർക്കാരാണ് ഏറ്റെടുത്തത്. അതിന് മുമ്പ് ദേവസ്വം ബോർഡും പൊലീസിന് സബ്സിഡി നൽകിയിരുന്നു. ദേവസ്വം ബോർഡ് സാമ്പത്തിക […]Read More