തൃശ്ശൂർ വെറ്ററിനറി സർവകലാശാല ബി.ടെക് ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 31ന് രാവിലെ 11ന് വയനാട് പൂക്കോടുള്ള സർവകലാശാല ആസ്ഥാനത്ത് നടത്തും. വിജ്ഞാപനം www.kvasu.ac.inൽ. ഫോൺ: 04936 209272.Read More
എ.ഐ.കെ.എം.സി.സിയും ഷിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയും ചേർന്ന് നടത്തുന്ന അഞ്ചാമത് സമൂഹ വിവാഹം ബാംഗ്ലൂരിൽ ഞായറാഴ്ച്ച നടക്കും. രാവിലെ 10 മുതല്‍ ശിവാജി നഗര്‍ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ നടക്കുന്ന സമൂഹ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ധനരും അനാഥകളുമായ കുടുംബങ്ങളില്‍ നിന്നുള്ള യുവതീയുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇത്തവണ 78 വിവാഹങ്ങളാണ് ബംഗളൂരുവിൽ നടക്കുന്നത്.Read More
സർക്കാർ സ്ഥാപനങ്ങളിലെ ക്ലാർക്ക്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പ്രൊബേഷൻ പ്രഖ്യാപിക്കാൻ മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് നിർബന്ധമാക്കി സർക്കാർ. കംപ്യൂട്ടറിൽ മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാനുള്ള പ്രാവീണ്യം നിർബന്ധമാക്കിയിരിക്കുകയാണ്. പി എസ് സിയുമായി ആലോചിച്ച് ഇതുമായി ബന്ധപ്പെട്ട് പരീക്ഷാക്രമവും സിലബസും തയ്യാറാക്കാൻ ഭരണപരിഷ്കാര വകുപ്പിന് ചീഫ് സെക്രട്ടറി വി പി ജോയ് നിർദ്ദേശം നൽകി. ഇംഗ്ലീഷിലും മലയാളത്തിലും മിനിറ്റിൽ 15 മുതൽ 20 വരെ വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള പ്രാവീണ്യം പ്രൊബേഷൻ പൂർത്തിയാകും മുമ്പ് നേടിയിരിക്കണം. അതേസമയം ടൈപ്പ് […]Read More
വിദേശ സർവകലാശാലകളുമായി സഹകരിച്ച് എജുടെക് കമ്പനികൾ നൽകുന്ന ഓൺലൈൻ പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് അംഗീകാരമുണ്ടാകില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനും (യു.ജി.സി) അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലും (എ.ഐ.സി.ടി.ഇ) അറിയിച്ചു. ഈ വർഷം രണ്ടാം തവണയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കോഴ്സുകൾ സംബന്ധിച്ച് യു.ജി.സിയും എ.ഐ.സി.ടി.ഇയും മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.Read More
ഐഎസ്എല്ലില്‍ ഹാട്രിക്ക് തോൽവിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാപ്പ് ചോദിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. വ്യക്തിഗത മികവ് കൊണ്ട് കാര്യമില്ലെന്നും ടീമിന് തിരിച്ചുവരാന്‍ കഴിയുമെന്നും മലയാളിതാരം കെ പി രാഹുൽ പറഞ്ഞു. ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് ബ്ലാസ്റ്റേഴ്‌സ് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽക്കുകയായിരുന്നു.Read More
അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടില്‍ ആക്രമണം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് അമേരിക്കൻ സ്പീക്കറുടെ ഭര്‍ത്താവ് പോള്‍ പെലോസി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അമേരിക്കയിലെ സാന്‍സ്ഫ്രാന്‍സിസ്കോയിലെ ഇവരുടെ വീട്ടിലേക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ പോള്‍ പെലോസിയുടെ തലയോട്ടി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണ സമയത്ത് നാന്‍സി പെലോസി വാഷിംഗ്ടണില്‍ ആയിരുന്നു. 42കാരനായ ഡെ പേപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.Read More
പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ ആലപ്പുഴയിൽ എത്തിയേക്കും. ദില്ലി എയിംസിലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും വിദഗ്ധരാണ് പ്രതിരോധ നടപടികൾ വിലയിരുത്താൻ എത്തുന്നത്. താറാവുകൾ ഉൾപ്പെടെ രോഗബാധ സ്ഥിരീകരിച്ച വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ കഴിഞ്ഞ ദിവസം മുതൽ ഹരിപ്പാട് കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്.Read More
ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കൻഡുകൾക്ക് മുമ്പ് ഇൻഡിഗോ വിമാനം ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി. എഞ്ചിനിൽ തീപ്പൊരി കണ്ടതിനെ തുടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്. ദില്ലിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. രാത്രി 9.45 ഓടെയാണ് സംഭവം. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി മറ്റൊരു വിമാനത്തിൽ അയച്ചു.Read More
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. മൂന്ന് ദിവസമായാണ് യോഗം ചേരുന്നത്. ഭരണത്തിലെ ഗവർണറുടെ ഇടപെടലും മന്ത്രിമാർക്കും വിസിമാർക്കുമെതിരായ നീക്കവും സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തൊഴിലാളി സംഘടന റിപ്പോർട്ടും കേന്ദ്രക്കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്.Read More
നാളെയോടെ തുലാവർഷം കേരളാ തീരം തൊട്ടേക്കും. ഇന്ന് സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ കിട്ടും. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. അടുത്ത ദിവസം തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ മഴയ്ക്ക് കാരണമായേക്കും.Read More