മുതിർന്ന ആർ എസ് പി നേതാവ് പ്രൊഫ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഇടത് നേതാക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു. മറ്റന്നാൾ സംസ്കാരം നടത്തും. എൽഡിഎഫ് വിട്ട് ആർഎസ്പി യുഡിഎഫിലേക്ക് പോയ ഘട്ടത്തിൽ ചന്ദ്രചൂഡന്റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. അന്ന് പാർട്ടിക്കൊപ്പം അദ്ദേഹം നിലപാടെടുത്തു. യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 120 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 37280 രൂപയാണ്.Read More
വർഷങ്ങളുടെ പഴക്കമുള്ള കാറുകൾ അതേ തനിമയോടെ കാണികൾക്ക് പ്രദർശിപ്പിക്കുകയാണ് കുവൈറ്റ്. ക്യൂ-എട്ട് ഓൾഡ് കാർസ് ടീം ആണ് മറീന ക്രസന്റിൽ വിന്റേജ് കാറുകളുടെ പ്രദർശനം സംഘടിപ്പിച്ചത്. മുൻ നാഷനൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽഗാനെമിന്റെയും നിരവധി സ്വകാര്യ കമ്പനികളുടെയും സ്പോൺസർഷിപ്പിന് കീഴിലായിരുന്നു പരിപാടി. ഗൾഫിലെ ഏറ്റവും വലിയ വിന്റേജ് കാർ സംഗമമായാണ് ഇതിനെ കണക്കാക്കുന്നത്. 70 വർഷം മുമ്പ് നിർമിച്ച വിന്റേജ് കാറുകളാണ് പ്രദർശനത്തിനെത്തിയത്. ക്ലാസിക് കാറുകൾ കൈവശമുള്ള നിരവധിപേർ വാഹനങ്ങളുമായി പ്രദർശനത്തിനെത്തി. 2003ൽ ക്യൂ-എട്ട് സ്ഥാപിതമായതോടെയാണ് […]Read More
ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രി കൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് പി.ജി.ഡി.എം അഗ്രി ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എം-കാറ്റ് 2022 ‘സ്കോർ അടിസ്ഥാനത്തിൽ ഗ്രൂപ്പുചർച്ചയും അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം www.manage.gov.inൽ. ഡിസംബർ 31 വരെ അപേക്ഷിക്കാം. അഗ്രി ബിസിനസിന് പ്രാമുഖ്യമുള്ള ദ്വിവത്സര ഫുൾടൈം കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിങ്, പ്രൊക്യുർമെന്റ്, അനലിറ്റിക്സ് സ്പെഷലൈസേഷനുകളുണ്ട്. താമസം ഉൾപ്പെടെ എട്ടുലക്ഷം രൂപയാണ് ഫീസ്.Read More
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വനിതാ ഹോസ്റ്റലുകളില്‍ പ്രതിദിനം 660/- രൂപ (പരമാവധി 17820/- രൂപ ) വേതനത്തോടെ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രണ്‍ (വനിത) തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായി 2022 നവംബർ ഒന്നിന് (ചൊവ്വ ) രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ (വനിത) ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് രണ്ടാം ക്ലാസ് ബിരുദം നേടിയവരും 30 വയസ്സില്‍ കുറയാതെ പ്രായമുള്ളവരും […]Read More
തിരുവനന്തപുരം പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകത്തിൽ തുടക്കം മുതലേ കാമുകി ഗ്രീഷ്മയ്ക്ക് എതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ ആണ്. അന്ധവിശ്വാസം കാരണമാണ് കൊന്നതെന്നും വിഷം നൽകിയാണ് കൊന്നതെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലും തെളിഞ്ഞത് അവിശ്വസനീയമായി തോന്നുന്ന കാര്യങ്ങൾ ആണ്. കാമുകനെ കൊല്ലാൻ ദിവസങ്ങളോളം വഴികൾ ഗ്രീഷ്മ ഇന്റർനെറ്റിൽ പരതി. ഒടുവിലാണ് തുരിശ് നൽകാൻ ഗ്രീഷ്‌മ തീരുമാനിച്ചത്. കോപ്പർ സൾഫേറ്റ് എന്ന രാസപദാർത്ഥം കഷായത്തിൽ ചേർത്ത് ആണ് നൽകിയത്. തുടക്കം മുതൽ കുറ്റം നിഷേധിച്ച ഗ്രീഷ്മ […]Read More
തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ വഴിത്തിരിവ്. പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴുവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ […]Read More
ട്വൻ്റി 20 ലോകകപ്പിൽ പാകിസ്ഥാന് ആദ്യ ജയം. നെതർലൻഡ്സിൻ്റെ 92 റൺസ് വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ 37 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ മറികടന്നു. 3 വിക്കറ്റ് വീഴ്ത്തിയ ഷദബ് ഖാൻ ആണ് കളിയിലെ താരം. 49 റൺസ് എടുത്ത മുഹമ്മദ് റിസ്വാൻ ആണ് ടോപ് സ്കോറർ. 27 റൺസ് എടുത്ത അക്കർമാൻ ആണ് നെതർലൻഡ്സിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. നെതർലൻഡ്സിൻ്റെ 9 ബാറ്റർമാർക്ക് രണ്ടക്കം കാണാൻ ആയില്ല. വ്യാഴാഴ്ച ദക്ഷിണാഫ്രിക്ക ആണ് […]Read More
കേരള പൊലീസിന്‍റെ ശിശുസൗഹൃദ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തിക നിയമനത്തിനുളള അപേക്ഷ തിയതി നീട്ടി. നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ക്ലിനിക്കല്‍ സൈക്കോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യയോഗ്യത, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ അല്ലെങ്കില്‍ തത്തുല്യയോഗ്യത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ എന്നിവയുള്ള 40 വയസില്‍ താഴെയുളള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. […]Read More
ദീർഘകാലം നീണ്ടുനിൽക്കുന്ന ത്വക്ക് രോഗമാണ് സോറിയാസിസ്. ശരീരഭാഗങ്ങളിൽ നിറങ്ങളോടെ ത്വക്ക് കട്ടിവെക്കുന്ന അസുഖമാണിത്. സ്ത്രീപുരുഷ ഭേദമന്യേ അമ്പതിലൊരാൾക്ക് രോഗം കാണാറുണ്ട്. വിവിധതരം സോറിയാസിസുകളുണ്ട്. കൈ, കാൽപാദം, നഖം, തല എന്നിവിടങ്ങളിൽ ഇവ കണ്ടുവരുന്നു. ചുവന്നതോ കറുത്തതോ ആയ കട്ടിയുള്ള പാടുകൾ കൈ, കാൽമുട്ടുകൾ, തല, മുതുക് എന്നിവിടങ്ങളിൽ ഈ അസുഖത്തിന്റെ ഭാഗമായി രൂപപ്പെടും. ചിലർക്ക് ദേഹത്ത് മുഴുവൻ വന്നേക്കാം. ചിലർക്ക് ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. വ്യക്തികളുടെ പാരമ്പര്യവും ചുറ്റുപാടുകളും സോറിയാസിസിന് കാരണമാകാറുണ്ട്. രോഗം പകരില്ല. സോറിയാസിസ് ചിലരിൽ മാനസിക […]Read More