Kerala

ഇന്ന് കേരളപ്പിറവി

പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ ഭൂപ്രദേശം ഭാഷയുടെ അടിസ്ഥാനത്തില്‍ ഒന്നായതിന്റെ ഓര്‍മപുതുക്കല്‍ ദിനമാണ് നവംബര്‍ ഒന്ന്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി നിലകൊണ്ട ഭൂപ്രദേശങ്ങളെ ഒത്തു ചേര്‍ത്ത് മലയാളം ഭാഷ സംസാരിക്കുന്നവര്‍ എന്ന നിലയില്‍ ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വര്‍ഷമാകുന്നു. 1947 ഓഗസ്റ്റ് 15ന് രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ഐക്യ കേരളത്തിനായുള്ള ആവശ്യം ഉയര്‍ന്നു വന്നു. […]Read More

Information

വെല്‍ഫെയര്‍ ബ്യൂറോയില്‍ അംഗമാകാം

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ അംഗത്വം എടുക്കാന്‍ അവസരം. ചികിത്സാസഹായം ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇതുവഴി ലഭിക്കും. നിലവില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള പൊലീസ്, ജില്ലയിലെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വാർഷിക വരിസംഖ്യ അടക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ കാഷ്യറില്‍ നിന്ന് ലഭിക്കും.Read More

Events Gulf

വിന്റേജ് കാർ പ്രദർശനം തുടങ്ങി

വർഷങ്ങളുടെ പഴക്കമുള്ള കാറുകൾ അതേ തനിമയോടെ കാണികൾക്ക് പ്രദർശിപ്പിക്കുകയാണ് കുവൈറ്റ്. ക്യൂ-എട്ട് ഓൾഡ് കാർസ് ടീം ആണ് മറീന ക്രസന്റിൽ വിന്റേജ് കാറുകളുടെ പ്രദർശനം സംഘടിപ്പിച്ചത്. മുൻ നാഷനൽ അസംബ്ലി സ്പീക്കർ മർസൂഖ് അൽഗാനെമിന്റെയും നിരവധി സ്വകാര്യ കമ്പനികളുടെയും സ്പോൺസർഷിപ്പിന് കീഴിലായിരുന്നു പരിപാടി. ഗൾഫിലെ ഏറ്റവും വലിയ വിന്റേജ് കാർ സംഗമമായാണ് ഇതിനെ കണക്കാക്കുന്നത്. 70 വർഷം മുമ്പ് നിർമിച്ച വിന്റേജ് കാറുകളാണ് പ്രദർശനത്തിനെത്തിയത്. ക്ലാസിക് കാറുകൾ കൈവശമുള്ള നിരവധിപേർ വാഹനങ്ങളുമായി പ്രദർശനത്തിനെത്തി. 2003ൽ ക്യൂ-എട്ട് സ്ഥാപിതമായതോടെയാണ് […]Read More

Education Information

അപേക്ഷ ക്ഷണിച്ചു

ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രി കൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് പി.ജി.ഡി.എം അഗ്രി ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എം-കാറ്റ് 2022 ‘സ്കോർ അടിസ്ഥാനത്തിൽ ഗ്രൂപ്പുചർച്ചയും അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം www.manage.gov.inൽ. ഡിസംബർ 31 വരെ അപേക്ഷിക്കാം. അഗ്രി ബിസിനസിന് പ്രാമുഖ്യമുള്ള ദ്വിവത്സര ഫുൾടൈം കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിങ്, പ്രൊക്യുർമെന്റ്, അനലിറ്റിക്സ് സ്പെഷലൈസേഷനുകളുണ്ട്. താമസം ഉൾപ്പെടെ എട്ടുലക്ഷം രൂപയാണ് ഫീസ്.Read More

Information Jobs

ജോലി ഒഴിവ്

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വനിതാ ഹോസ്റ്റലുകളില്‍ പ്രതിദിനം 660/- രൂപ (പരമാവധി 17820/- രൂപ ) വേതനത്തോടെ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രണ്‍ (വനിത) തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായി 2022 നവംബർ ഒന്നിന് (ചൊവ്വ ) രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ (വനിത) ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് രണ്ടാം ക്ലാസ് ബിരുദം നേടിയവരും 30 വയസ്സില്‍ കുറയാതെ പ്രായമുള്ളവരും […]Read More

Entertainment Events Sports

മലപ്പുറത്ത് പന്ത് തട്ടാനിറങ്ങി മോഹന്‍ലാല്‍

ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന ട്രിബ്യൂട്ട് സോംഗുമായി മോഹന്‍ലാല്‍. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഗാനം ഇത്തവണത്തെ വേള്‍ഡ് കപ്പിന്‍റെ വേദിയായ ഖത്തറില്‍ വച്ചാണ് പുറത്തിറക്കിയത്. കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലാണ് ഗാനത്തിന്‍റെ ദൃശ്യാഖ്യാനം. ഗാനാലാപത്തിനൊപ്പം ക്യാമറയ്ക്കു മുന്നിലുമുണ്ട് മോഹന്‍ലാല്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ ഗാനം സംവിധാനം ചെയ്‍തിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. കൃഷ്ണദാസ് പങ്കിയുടെ […]Read More

Kerala

പെൻഷൻ പ്രായം അറുപതാക്കി

പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു. ധന വകുപ്പ് ഉത്തരവ് ഇറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. 58, 59 വയസ്സില്‍ വിരമിച്ചവരുണ്ട്. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്‍റെ നടപടി. എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.Read More

Business

ഓഹരി വിപണി ; സൂചികകൾ മുന്നേറി

വിദേശ നാണ്യ ഒഴുക്കിനും ശക്തമായ ആഗോള സൂചനകൾക്കുമിടയിൽ ആഭ്യന്തര വിപണി ഇന്ന് മികച്ച തുടക്കം കുറിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി150 പോയിൻറ് ഉയർന്ന് 17,950 ലെവലിന് മുകളിൽ വ്യാപാരം നടത്തിയപ്പോൾ ബിഎസ്ഇ സെൻസെക്സ് 600 പോയിൻറിലധികം മുന്നേറി 60,606 ലെവലിലെത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് എന്നിവ 0.6 ശതമാനം വരെ ഉയർന്നു.Read More

Judiciary Kerala

തിരിച്ചറിയൽ കാ‍ർഡ് നി‍ർബന്ധം

ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി. ഓൺലൈൻ പാസ് ഇല്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ കോടതിയിലേക്ക് പ്രവേശിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാർ ഉത്തരവ് ഇറക്കി. ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ഹർജിക്കാരൻ ആത്മഹത്യാശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയുള്ള ഉത്തരവ്. കോടതി ജീവനക്കാർ ഹൈക്കോടതി വളപ്പിൽ പ്രവേശിക്കുമ്പോൾ തിരിച്ചറിയൽ കാർഡുകൾ വ്യക്തമായി ധരിക്കണമെന്നും കോടതി ഉത്തരവിട്ടു. എൻട്രി പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ബയോമെട്രിക് മെഷീനുകൾ വഴിയും ഹാജർ രേഖപ്പെടുത്തണം. കോട്ട് ധരിക്കാത്ത അഭിഭാഷകർ തിരിച്ചറിയലിനായി എൻട്രി പോയിന്റുകളിൽ അവരുടെ ഐഡി […]Read More

Viral news World

അജ്ഞാത വൈറസ്; കഴുത്ത് തിരിഞ്ഞ് പക്ഷികൾ

ബ്രിട്ടനിൽ ചിലയിടങ്ങളിൽ പ്രാവുകളെ ബാധിച്ച അജ്ഞാത വൈറസ് രോഗം അവയെ സോംബികൾ പോലുള്ള ജീവികളാക്കി മാറ്റുന്നതായി റിപ്പോർട്ട്. ഹോളിവുഡ്, കൊറിയൻ സിനിമകളിലൂടെയും മറ്റും പ്രേക്ഷകർ‌ക്ക് അറിയാവുന്ന ഭാവനാത്മകമായ ഒരു അവസ്ഥയാണ് സോംബി. ഏതെങ്കിലും വൈറസ് ബാധിച്ച് അജ്ഞാത രോഗം ഉടലെടുക്കുന്ന മനുഷ്യരെയാണ് സോംബികളായി ഈ ചിത്രങ്ങളിൽ കാണിക്കുന്നത്. സോംബികൾക്ക് സ്വബോധവും ബുദ്ധിയും നഷ്ടമായി അവ തോന്നിയത് പോലെ നടക്കുന്നതും മറ്റ് മനുഷ്യരെ ആക്രമിക്കുന്നതുമൊക്കെയുമാണ് സോംബി ജോണറിലുള്ള സിനിമകളിൽ പൊതുവെ കാണിക്കുന്നത്. ഇപ്പോൾ ബ്രിട്ടനിൽ ഈ വൈറസ് ബാധിച്ചിരിക്കുന്ന […]Read More