ഖത്തർ രാജ്യം ലോകകപ്പ് ഫുട്ബാൾ ആവേശത്തെ വരവേൽക്കാൻ ഒരുങ്ങവെ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ദോഹ കോർണിഷിലെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ. നവംബർ ഒന്നുമുതൽ ഡിസംബർ 19 വരെ കോർണിഷ് ഉൾപ്പെടെ സെൻട്രൽ ദോഹയിൽ കർശനമായ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഒന്നാം തീയതി മുതൽ കാൽനട യാത്രികർക്കു മാത്രമായിരിക്കും ദോഹ കോർണിഷിലേക്ക് പ്രവേശനം അനുവദിക്കുക.Read More
എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷൻ (അപെക്സ്) വേൾഡ് അവാർഡ് വേളയിൽ സുൽത്താനേറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറിന് പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചു. മേജർ എയർലൈൻ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം വർഷമാണ് പഞ്ചനക്ഷത്ര റേറ്റിങ് ലഭിക്കുന്നത്.Read More
ചരിത്രം കുറിച്ച് സൗദി ദേശീയ ഗെയിംസിന് തുടക്കം. സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന കായിക മത്സരമാണിത്. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ആണ് ഗെയിംസിന് തുടക്കം കുറിച്ചിരിക്കുന്നത്. 6,000-ത്തിലധികം കായികതാരങ്ങളും 2,000 സാങ്കേതിക വിദഗ്ധരും അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും പങ്കെടുക്കുന്ന ‘സൗദി ഗെയിംസ് 2022’ രാജ്യത്തെ ഏറ്റവും വലിയ ദേശീയ കായിക പരിപാടിയാണെന്ന് സംഘാടകർ പറഞ്ഞു.Read More
തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം നടത്തുന്ന പി ജി ഡിപ്ലോമ, കണ്ടൻസ്ഡ് ജേർണലിസം കോഴ്സുകളുടെ 55-ാം ബാച്ച് ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യ പ്രഭാഷണം നടത്തി. ജോ സ്കറിയ സ്വാഗതവും പി.ആർ. പ്രവീൺ നന്ദിയും പറഞ്ഞു.Read More
ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ജംഷദ് ജെ ഇറാനി (86) തിങ്കളാഴ്‌ച ജംഷഡ്‌പൂരിൽ അന്തരിച്ചു. ഇറാനിയുടെ വിയോഗത്തിൽ ടാറ്റ സ്‌റ്റീൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന പത്മഭൂഷൺ ഡോ. ജംഷഡ് ജെ ഇറാനിയുടെ വിയോഗത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ടാറ്റ സ്‌റ്റീൽ കുടുംബം അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തുന്നു” ടാറ്റ സ്‌റ്റീൽ ട്വിറ്ററിൽ കുറിച്ചു. 1963ൽ പഠനശേഷം അദ്ദേഹം ഷെഫീൽഡിലെ ബ്രിട്ടീഷ് അയൺ ആൻഡ് സ്‌റ്റീൽ റിസർച്ച് അസോസിയേഷനിൽ ആദ്യമായി ജോലിയിൽ […]Read More
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്നാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. പൈങ്കുനി ഉത്സവം, അല്‍പ്പശി ഉത്സവം എന്നിങ്ങനെ രണ്ട് ഉത്സവങ്ങള്‍ ക്ഷേത്രത്തിലുണ്ട്. മീനത്തിലെ (മാര്‍ച്ച് – ഏപ്രില്‍) രോഹിണി നാളില്‍ ആരംഭിച്ച് ചിത്തിര നക്ഷത്രത്തില്‍ സമാപിക്കുന്നതാണ് പൈങ്കുനി ഉത്സവം. അല്‍പ്പശി ഉത്സവം തുലാമാസത്തിലെ (ഒക്ടോബര്‍ – നവംബര്‍) അത്തം നക്ഷത്രത്തില്‍ ആരംഭിച്ച് തിരുവോണത്തിന് സമാപിക്കും. ഈ രണ്ടുത്സവങ്ങളുടേയും പ്രധാന ആകര്‍ഷണമാണ് പള്ളിവേട്ടയും ആറാട്ടും. ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശംഖുമുഖം കടല്‍ത്തീരത്താണ് നടത്തുക. തിരുവിതാംകൂര്‍ […]Read More
തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് (ചൊവ്വാഴ്ച) അഞ്ചു മണിക്കൂര്‍ നേരം നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ചാണ് നവംബര്‍ ഒന്നിന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. ഒരു ഉത്സവത്തിന്റെ ഭാഗമായി വിമാനത്താവളം അടച്ചിടുകയെന്ന അത്യപൂര്‍വ്വതയോടെയാണ് പദ്മനാഭ സ്വാമിയുടെ ആറാട്ട് നടക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ പ്രവര്‍ത്തിക്കില്ല. ഇതിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് വിമാന കമ്പനികളില്‍ നിന്ന് […]Read More
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വിരമിച്ച മുഴുവന്‍ പെന്‍ഷന്‍കാരും എല്ലാ വര്‍ഷവും സമര്‍പ്പിക്കേണ്ട ജീവല്‍പത്രിക, നോണ്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഫാമിലി പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ ജീവല്‍പത്രികയോടൊപ്പം പുനര്‍വിവാഹം നടന്നിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 20. നവംബര്‍ രണ്ട് മുതല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല ഫിനാന്‍സ് വിഭാഗത്തില്‍ സ്വീകരിക്കും. ഈ വര്‍ഷവും ജീവന്‍ പ്രമാണ്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം വഴി ജീവല്‍ പത്രിക സമര്‍പ്പിക്കാം. യഥാസമയം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവരുടെ പെന്‍ഷന്‍ മാത്രമേ ഡിസംബര്‍ മുതല്‍ […]Read More
കാലിക്കറ്റ് സർവ്വകലാശാല മഞ്ചേരി സെന്ററിലെ സി സി എസ് ഐ ടിയില്‍ ബി സി എ. സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവ്. പ്രവേശന നടപടികള്‍ നവംബര്‍ ഒന്നിന് തുടങ്ങും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. രേഖകള്‍ സഹിതം നവംബര്‍ ഒന്നിന് ഹാജരാകണം.Read More
രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഇന്നു മുതല്‍ 40 പൈസ കുറയും. ഏഴ് മാസത്തിനിടയിലെ ഇതാദ്യമായാണ് ഇന്ധനവില കുറയുന്നത്.രാവിലെ ആറ് മുതല്‍ പുതിയ വില നിലവില്‍ വരും. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില 96.72 രൂപയും മുംബൈയില്‍ 106.31 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 106.03 രൂപയും ചെന്നൈയില്‍ അത് 102.63 രൂപയുമാണ്.Read More