Tech

സ്റ്റോറേജ് ഇനി 1ടിബി വരെ

ഗൂഗിൾ ഓരോ അക്കൗണ്ടിന്‍റെയും സ്‌റ്റോറേജ് പരിധി വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഗൂഗിള്‍ വര്‍ക്ക് പ്ലെയ്സ് വ്യക്തിഗത അക്കൗണ്ടിന്റെ സംഭരണം 1ടിബിയായാണ് ഗൂഗിള്‍ വർദ്ധിപ്പിച്ചത്. ഒരാളുടെ അക്കൗണ്ട് 1ടിബിയിലേക്ക് സുരക്ഷിതമായി അപ്ഗ്രേഡ് ചെയ്യുമെന്ന് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിൽ വെളിപ്പെടുത്തി. ഫോട്ടോയും വിഡിയോയും മറ്റു ഫയലുകളും ഓൺലൈനിൽ സൂക്ഷിക്കുന്ന ശീലം വ്യാപകമായതോടെ പലർക്കും സ്റ്റോറേജ് തികയാതെ വന്നിട്ടുണ്ട്. ഗൂഗിൾ സേവനമായ വര്‍ക്ക്സ്പേസ് ഉപഭോക്താക്കള്‍ക്കായി നേരത്തെ ഗൂഗിള്‍ നല്‍കിയിരുന്ന സ്റ്റോറേജ് ശേഷി 15 ജിബിയായിരുന്നു. അപ്‌ഗ്രേഡ് ശേഖരണ പരിധി ലഭിക്കാന്‍ പ്രത്യേകമായി […]Read More

Gulf

ജോലി നഷ്ടമായാലും ശമ്പളം

യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ഉറപ്പുവരുത്തുന്ന അണ്‍എംപ്ലോയ്‍മെന്റ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2023 ജനുവരി ഒന്ന് മുതല്‍ തുടക്കമാവുമെന്ന് അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ അംഗമാവാം. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കാന്‍ പോകുന്നത്. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ […]Read More

Events Gulf

നാളെ പതാക ദിനം

യുഎഇയിലെ സ്വദേശികളും പ്രവാസികളും നാളെ പതാക ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് യുഎഇയില്‍ ഉടനീളം ആയിരക്കണക്കിന് ദേശീയ പതാകകളായിരിക്കും നാളെ രാവിലെ 11 മണിക്ക് ഉയരുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, വീടുകള്‍, ചത്വരങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവടങ്ങളിലെല്ലാം ദേശീയ പതാക ഉയർത്തും. അര്‍ഹിക്കുന്ന ആദരവോടെ ദേശീയ പതാകയെ എല്ലാവരും കൈകാര്യം ചെയ്യണമെന്നും യുഎഇ നിയമം അനുശാസിക്കുന്നു. പതാകയെ […]Read More

Kerala Sports

വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍

ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപ്പിച്ചു. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 10നും 12നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പത്ത് ദിവസത്തെ ഫുട്ബോള്‍ പരിശീലനമാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ ഭാഗമായി നല്‍കുക. മികവു പുലര്‍ത്തുന്നവര്‍ക്ക് തുടര്‍ന്ന് വിദഗ്ധ പരിശീലനം ലഭ്യമാക്കി മികച്ച താരങ്ങളാക്കി മാറ്റുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. നവംബര്‍ […]Read More

Entertainment Events

27മത് ഐ എഫ് എഫ് കെ സംഘാടക സമിതി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27 മത് ഐ എഫ് എഫ് കെ യുടെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ചന്ദ്രശേഖർ നായർ സ്റ്റേഡിയം കോംപ്ലക്സിലെ ഒളിമ്പിയാ ഹാളിൽ നടന്ന യോഗം സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘടനം ചെയ്തു. മയക്കുമരുന്ന്, നരബലി, പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ തുടങ്ങിയ സമീപകാല സംഭവ വികാസങ്ങൾ ആധുനിക കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ അപകടപ്പെടുത്തുകയാണ്. […]Read More

Education

വിജയികൾക്ക് ക്യാഷ് അവാർഡുകൾ വർധിപ്പിച്ചു

സംസ്ഥാന സ്കൂൾ കായികോത്സവ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ വർധിപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം സ്ഥാനക്കാർക്ക് 2,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1,500 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1,250 രൂപയുമാണ് നൽകുക. ഗെയിംസിനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന പ്രൈസ് മണി ഇരട്ടിയായി വർധിപ്പിച്ചു. സംസ്ഥാന സ്കൂൾ കായികോത്സവത്തിനുള്ള സംഘാടകസമിതിയും രൂപീകരിച്ചു.Read More

Viral news

ഒരുപോലെയിരിക്കുന്ന നാലുകുഞ്ഞുങ്ങൾ; മക്കളെ വേർതിരിച്ചറിയാൻ അമ്മയുടെ ട്രിക്ക്; അമ്പരന്ന്

ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകിയ ഒരമ്മയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. എന്നാൽ തന്റെ കുഞ്ഞുങ്ങളെ തിരിച്ചറിയാൻ ഈ അമ്മ കണ്ടുപിടിച്ച ട്രിക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 40 വയസ്സുള്ള ഗാബി 2022 ജൂലൈയിൽ നാല് ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ഈ പ്രായത്തിൽ ഗർഭിണിയായതിന് പുറമെ നാല് കുട്ടികൾ ഉണ്ടെന്നു പന്ത്രണ്ടാമത്തെ ആഴ്ചയിലെ സ്കാനിങ്ങിലാണ് ഗാബി അറിഞ്ഞത്. ഇതോടെ ഗർഭച്ഛിദ്രത്തിന്റെ അപകടസാധ്യതകൾ തടയുന്നതിനായി സെർവിക്കൽ സെർക്ലേജ് എന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. […]Read More

Information Jobs

PSC വഴി അല്ലാതെ ക്ലർക്ക് ആവാം

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഇപ്പോള്‍ L.D.Clerk തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. L.D.Clerk പോസ്റ്റുകളിലായി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 29 മുതല്‍ 2022 നവംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/Read More

Information Jobs

ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL), സതേൺ റീജിയൻ ഇപ്പോള്‍ ട്രേഡ് / ടെക്‌നിഷ്യൻ അപ്പ്രെന്റിസ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി മൊത്തം 265 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 28 മുതല്‍ 2022 […]Read More

Information Jobs

എൽ.ഡി ക്ലർക്ക്: അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ഡിസംബർ രണ്ടുവരെ ഫീസ് അടക്കാം. വെബ്: www.lbscentre.kerala.gov.in.Read More