Sports Transportation

താരങ്ങൾക്കുള്ള ആഡംബര ബസ്സുകൾ ദോഹയിലെത്തി

ലയണൽ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ യാത്രക്കുള്ള ആഡംബര ബസുകൾ ദോഹയിലെത്തി. കളിക്കാർക്ക് വിമാനത്താവളങ്ങളിൽ നിന്നും ബേസ് ക്യാമ്പിലേക്കും പരിശീലന മൈതാനങ്ങളിലേക്കും, മത്സര വേദികളിലേക്കുമെല്ലാം സഞ്ചരിക്കേണ്ട ആഡംബര ബസ്സുകളാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. വോള്‍വോയുടെ ഏറ്റവും പുതിയ മോഡലായ മാര്‍ക്കോപോളോ പാരഡിസോ ബസാണ് ടീമുകള്‍ക്കായി ഉപയോഗിക്കുന്നത്. മലയാളിയുടെ മാനേജുമെന്റിനു കീഴിലുള്ള എം.ബി.എം ട്രാന്‍സ്പോര്‍ട്ടേഷനാണ് ടീമുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനുള്ള ബസുകളുടെ ചുമതല നിർവഹിക്കുന്നത്. ഏറ്റവും സുഖകരമായ യാത്രയ്ക്കൊപ്പം സുരക്ഷയും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നു. ബസിന് […]Read More

Sports

സെമി പ്രതീക്ഷ നിലനിര്‍ത്തി പാക്കിസ്ഥാൻ

ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി പാക്കിസ്ഥാന്‍. മഴനിയമപ്രകാരം 33 റണ്‍സിനാണ് പാക്കിസ്ഥാന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മഴ കാരണം വിജയലക്ഷ്യം 14 ഓവറിൽ 142 ആയി ചുരുക്കിയ മത്സരത്തിൽ. ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുക്കാനേ സാധിച്ചുള്ളൂ.Read More

Information Tech

പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. ഒരേസമയം 32 വാട്‌സ്‌ആപ്പ് അക്കൗണ്ടുകളെ വരെ കണക്‌ട് ചെയ്ത് വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കുന്ന വിധം ഗ്രൂപ്പ് കോള്‍ സംവിധാനം വിപുലീകരിക്കുകയാണ് ഇതില്‍ ഒന്ന്. വലിയ ഫയലുകള്‍ വാട്‌സ്‌ആപ്പ് വഴി കൈമാറാന്‍ കഴിയാത്തത് ഒരു പോരായ്മയാണ്. ഇത് പരിഹരിച്ച്‌ കൊണ്ട് രണ്ടു ജിബി വരെയുള്ള ഫയലുകള്‍ കൈമാറാനുള്ള സംവിധാനം ഒരുക്കും. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 1,024 ആയി ഉയര്‍ത്തുകയാണ് മറ്റൊരു പരിഷ്‌കാരം. […]Read More

Health Information

കരിക്കിന്‍ വെള്ളം ദിവസവും ശീലമാക്കാം; ആരോഗ്യ ഗുണങ്ങള്‍ നിരവധി

കരിക്കിന്‍ വെള്ളം ദിവസവും കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നതാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കരിക്കിന്‍ വെള്ളം നല്ലതാണ്. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും വിശപ്പ് കൃത്യമാകാനും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാകാനും സഹായിക്കും. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. ശരീരത്തിന്‍റെ ഉന്മേഷം തിരിച്ചെടുക്കാനും ക്ഷീണം മാറ്റാനും കഴിയുന്ന നല്ല എനര്‍ജി ഡ്രിങ്കാണിത്. കരിക്കിന്‍ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ശരീരത്തിലെ […]Read More

General Information

പ​രാ​തികൾ ഓ​ൺ​​ലൈ​നി​ൽ ന​ൽ​കാം

ക​ർ​ണാ​ട​ക​യി​ൽ വാ​ഹ​നം മോ​ഷ​ണം പോയാൽ പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടേണ്ടതില്ല. ഇനി ഓൺലൈൻ ആയി പരാതി രജിസ്റ്റർ ചെയ്യാം. ക​ർ​ണാ​ട​ക പൊ​ലീ​സി​ന്‍റെ www.ksp.karna taka.gov.in എ​ന്ന വെ​ബ്​​ സൈ​റ്റി​ൽ മോ​ഷ​ണം സം​ബ​ന്ധി​ച്ച പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഉ​ട​ൻ നി​ങ്ങ​ൾ​ക്ക്​ എ​ഫ്.​ഐ.​ആ​ർ ഓ​ൺ​ലൈ​നി​ൽ കി​ട്ടു​ക​യും ചെ​യ്യും. മോ​ഷ​ണം ​പോ​കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളു​ടെ പ്ര​യാ​സം ക​ണ്ടാ​ണ്​ ഈ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ മേ​ധാ​വി പ്ര​വീ​ൺ സൂ​ദ്​ പ​റ​ഞ്ഞു.Read More

Education Information

ഫെല്ലോഷിപ്പിനുളള അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാലയുടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുളള (റെഗുലർ/ബ്രിഡ്ജ് 2021 – 2022) അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോം സർവകലാശാല വെബ്സൈറ്റിൽ (www.research.keralauniversity.ac.in) നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. യോഗ്യരായ വിദ്യാർത്ഥികൾ അപേക്ഷാഫോമും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ 2022 നവംബർ 30 ന് 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.Read More

Information Jobs

ഫലം പ്രഖ്യാപിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ (IBPS) PO 2022 പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് IBPS PO പ്രിലിമിനറി ഫലം ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്. IBPS PO ഫലം കാണാനുള്ള അവസാന തീയതി 2022 നവംബർ 9 ആണ്. IBPS PO പ്രിലിമിനറി പരീക്ഷ 2022 ഒക്‌ടോബർ 15, 16 തീയതികളിലാണ് കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ് (CBT) മോഡിൽ നടത്തിയത്. ഓരോ മാർക്ക് വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ […]Read More

Gulf Transportation

റെയിൽ പദ്ധതിക്ക് ഒരുങ്ങി കുവൈറ്റ്

ഗതാഗതരംഗത്തിന് വേഗം വരുന്ന റെയിൽ പദ്ധതിക്ക് രാജ്യത്ത് കളമൊരുങ്ങുന്നു. ആഭ്യന്തര റെയിൽപാത പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി ലഭിച്ചതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടൻ ആരംഭിക്കും. പദ്ധതിക്കായി പത്ത് ലക്ഷം ദീനാര്‍ ധനമന്ത്രാലയം വകയിരുത്തിയിട്ടുണ്ട്.Read More

Education Health

സ്കൂളുകളിൽ 10 മിനിറ്റ് യോഗ നിർബന്ധം

എല്ലാ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലും ദിവസവും 10 മിനിറ്റ് വീതം യോഗാഭ്യാസം നടത്തണമെന്ന് കർണാടക സർക്കാർ അധികൃതർക്ക് നിർദേശം നൽകി. വിദ്യാർഥികളുടെ സ്ഥിരതയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന്‍റെയും മാനസിക പിരിമുറുക്കം കുറക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ തീരുമാനം.Read More

General Information

നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും

പാലക്കാട് വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും. അഞ്ച് ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാനാണ് നാഷണൽ ഹൈവേ അതോരിറ്റി തീരുമാനം. കാർ, ജീപ്പ് ,വാൻ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 105 രൂപയാകും. രണ്ട് ഭാഗത്തേക്കും 155 രൂപയാകും. കഴിഞ്ഞ മാർച്ച് 9 ന് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്.Read More