Health

വിഷാദ രോഗത്തെ ചെറുക്കാം… മാജിക് മഷ്റൂമിലൂടെ

വിഷാദരോഗത്തെ ചെറുക്കൻ എല്ലാ വഴികളും തിരയുകയാണ് ​ഗവേഷകർ. എന്നാൽ ഇപ്പോൾ ആശ്വാമാസമാകുന്ന ഒരു കണ്ടെത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗവേഷകർ. മാജിക് മഷ്റൂം ഉപയോഗിച്ചുള്ള പുതിയ പഠനങ്ങളിൽ ക്ലിനിക്കൽ ഡിപ്രഷനിലൂടെ കടന്നുപോകുന്നവരിൽ മികച്ച ഫലങ്ങൾ ലഭ്യമായെന്നാണ് പുതിയ പഠനം പറയുന്നത്. ഇവയിൽ അടങ്ങിയിട്ടുള്ള സൈലോസിബിൻ രോ​ഗിയുടെ കാഴ്ചപാടുകൾ മാറ്റുമെന്നും ഇതിന്റെ സ്വാധീനം ആറ് മണിക്കൂറോളം നീണ്ടുനിൽക്കുമെന്നും കണ്ടെത്തി. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 10 രാജ്യങ്ങളിൽ നിന്നുള്ള 233 ആളുകൾക്ക് 1mg, 10mg, 25mg ഡോസുകൾ എന്നിങ്ങനെ ഡോസുകൾ നൽകിയാണ് […]Read More

Events Kerala

കല്‍പ്പാത്തി രഥോല്‍ത്സവം

പാലക്കാട് ജില്ലയിലുള്ള കല്‍പ്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്‍പ്പാത്തി രഥോല്‍ത്സവം. പാലക്കാട് ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കല്‍പ്പാത്തി രഥോത്സവത്തോടെയാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതല്‍ക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു. തികച്ചും കലാപരമായി നിര്‍മ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകള്‍ കല്‍പ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വര്‍ണ്ണോജ്വലമായ ഒരു കാഴ്ച തന്നെയാണ്. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് […]Read More

General

ചൊവ്വയിൽ വറ്റിപ്പോയ മഹാസമുദ്രം; തെളിവുകളുമായി ശാസ്ത്രജ്ഞർ

ചൊവ്വയിൽ ആദിമകാലത്ത് സ്ഥിതി ചെയ്തിരുന്ന മഹാസമുദ്രത്തിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. പ്രാചീനകാലത്ത് ഇവിടെ ജീവനുണ്ടായിരുന്നിരിക്കാമെന്ന സാധ്യതകളിലേക്കു വിരൽചൂണ്ടുന്നതാണ് ഈ കണ്ടെത്തലെന്ന് വിലയിരുത്തപ്പെടുന്നു. ചൊവ്വയുടെ ഉപരിതല ഗ്രഹഘടനയുടെ ഉപഗ്രഹചിത്രങ്ങൾ പരിശോധിച്ച് വിലയിരുത്തിയാണ് ഈ കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്. ചൊവ്വയുടെ വടക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന താഴ്ന്ന ഇടങ്ങളുടെയും തെക്കൻ പ്രദേശങ്ങളിൽ നിലകൊള്ളുന്ന ഉയർന്ന മേഖലകളുടെയും ഇടയ്ക്കുള്ള അതിർത്തിയാണ് ഏയോലിസ് ഡോർസ എന്ന മേഖല. ഈ മേഖല പണ്ടത്തെ സമുദ്രതീരമാണെന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പറയുന്നു. യുഎസിലെ പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ […]Read More

Entertainment

മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ബിപാഷ ബസു

അമ്മയാകാന്‍ തയ്യാറെടുക്കുന്ന ബോളിവുഡ് നടി ബിപാഷ ബസുവിന്‍റെ പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്ലോഡണ്‍ നിറത്തിലുള്ള തീം ആണ് ഇത്തവണ താരം തെരഞ്ഞെടുത്തത്. ബിപാഷ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എപ്പോഴും നിങ്ങളെ സ്നേഹിക്കുക എന്ന ക്യാപ്ഷനോടെ ആണ് താരം ചിത്രം പങ്കുവച്ചത്. നിറവയറോടെ ബ്ലാക്ക് ഡ്രസ്സില്‍ നില്‍ക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രവും മുമ്പ് താരം പങ്കുവച്ചിട്ടുണ്ട്. വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍‌ കഴിയാത്ത അനുഭവമാണിതെന്നാണ് ബിപാഷ ചിത്രം പങ്കുവച്ചുകൊണ്ട് […]Read More

Education India

പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും

വായു മലിനീകരണം രൂക്ഷമായി എൻ സി ആർ മേഖലയിൽ പലയിടങ്ങളിലും വായു ഗുണ നിലവാര സൂചിക ‌500 കടന്നു. പുക മഞ്ഞും രൂക്ഷമായി. ഉത്തർപ്രദേശ് ദില്ലി അതിർത്തിയിലെ ഗൗതം ബുദ്ധനഗർ ജില്ലയിൽ സ്കൂളുകൾ നവംബർ 8 വരെ ഓൺലൈൻ ആയി പ്രവർത്തിക്കാൻ നിർദ്ദേശം നല്‍കി. മലിനീകരണം ‌നിയന്ത്രിക്കാൻ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം നടക്കും. പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും. അഞ്ചാം ക്ലാസിന് മുകളിൽ ഉള്ള ക്ലാസ്സിലെ കുട്ടികളുടെ […]Read More

Business

സൂചികകള്‍ താഴേക്ക്

ആഗോള സൂചനകള്‍ ദുര്‍ബലമായതോടെ ആഭ്യന്തര ഓഹരി വിപണി ചാഞ്ചാടുന്നു. സെന്‍സെക്‌സ് 68 പോയന്റ് ഉയര്‍ന്ന് 60,905ലും നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 18,076ലുമാണ് വ്യാപാരം നടക്കുന്നത്. ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, വിപ്രോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരിക്ക് വിപണിയില്‍ നഷ്ടം നേരിട്ടു. ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. […]Read More

Judiciary

പി എഫ് കേസ് ; ഹൈക്കോടതി വിധി സുപ്രീം

പിഎഫ് പെൻഷൻ കേസിൽ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള സമയപരിധിയിൽ സുപ്രീംകോടതി ഇളവ് നല്‍കി. പദ്ധതിയിൽ ചേരാൻ നാല് മാസം കൂടിയാണ് സമയം നല്‍കിയിരിക്കുകയാണ് കോടതി. അതേസമയം, ഉയർന്ന വരുമാനത്തിന് അനുസരിച്ച് പെൻഷന്‍ എന്ന കാര്യത്തിൽ തീരുമാനമില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നല്‍കണം എന്ന നിർദ്ദേശവും റദ്ദാക്കി. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാൻ ഹൈക്കോടതികൾ 2014 ലെ കേന്ദ്ര […]Read More

Business

സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. മിനിഞ്ഞാന്ന് കുത്തനെ ഉയർന്ന സ്വർണ്ണ വിലയാണ് ഇന്നലെയും ഇന്നും ഇടിഞ്ഞ് താഴ്ന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായതെങ്കില്‍ ഇന്ന് രാവിലെ തന്നെ 60 രൂപയുടെ കുറവ് രേഖപ്പെടുത്തി. മിനിഞ്ഞാന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയോളം വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37,300 രൂപയാണ്.Read More

Health

ചുമയും ജലദോഷവും പ്രശ്നമാകുന്നുണ്ടോ; തരും ഉടനടി ആശ്വാസം ഈ

ചുമയും ജലദോഷവും ഇടയ്ക്കെങ്കിലും ചിലർക്കൊക്കെ പ്രശ്നമാകാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം നാം ദിവസവും കുടിക്കുന്ന ചായകളിൽ തന്നെയുണ്ട്. വെറും ചായ അല്ല രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന അഞ്ച് സ്പെഷ്യൽ ചായകളാണ് ഇത്. ഇഞ്ചി ചായ: അണുബാധയ്ക്ക് കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കളുടെ വളർച്ചയെ ഫലപ്രദമായി തടയാൻ കഴിയുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞ അതിശയകരമായ ഔഷധങ്ങളിൽ ഒന്നാണ് ഇഞ്ചി. കറുവപ്പട്ട, ഗ്രാമ്പൂ, ലെമൺ ടീ: ജലദോഷവും ചുമയും ഉള്ളവർക്കുള്ള മറ്റൊരു നല്ല ചായയാണ് കറുവപ്പട്ട, ഗ്രാമ്പൂ, ചെറു നാരങ്ങ ചായ. […]Read More

Gulf Transportation

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഴി നാട്ടിൽ പോകാം

വിവിധ കാരണങ്ങളാൽ താമസരേഖ (ഇഖാമ) പുതുക്കാനാവാതെയും ഒളിച്ചോടൽ (ഹുറൂബ്) കേസിൽ പെട്ടും മറ്റും നാട്ടിൽ പോവാനാവാതെ പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനൽ എക്സിറ്റിൽ നാട്ടിലയക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇങ്ങിനെയുള്ളവർക്ക് അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് കോൺസുലേറ്റ് അറിയിച്ചു. ആനുകൂല്യം ലഭിക്കുന്നതിന് http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa – Registration Form എന്ന ടാഗിൽ തങ്ങളുടെ വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.Read More