Health

ഒരു കാരണവുമില്ലാതെ ചിരിക്കാറുണ്ടോ; ഈ രോ​ഗത്തിന്റെ ലക്ഷണമാകാം

ആരെങ്കിലും ഇടയ്ക്കിടെ ഒരു കാരണവുമില്ലാതെ ചിരിക്കുകയാണെങ്കിൽ വട്ടാണോ എന്നായിരിക്കും തമാശയായി നാം ചോദിക്കാറുള്ളത്. എന്നാൽ അങ്ങനെ നിസ്സാരമായി കാണേണ്ട. അതൊരു ആരോ​ഗ്യപ്രശ്നത്തിന്റെ ലക്ഷണമായാണ് പുതിയ പഠനം പറയുന്നത്. ഒരു കാരണവുമില്ലാതെ ചിരിക്കുന്നത് അപസ്മാരത്തിന്റെ ലക്ഷണമാകാമെന്ന് പുതിയ പഠനത്തിൽ പറയുന്നു. നേരത്തെയുള്ള രോഗനിർണയം ഈ അവസ്ഥയെ കൂടുതൽ ഫലപ്രദമായി ചികിത്സിക്കാൻ സഹായിക്കും. ‘കാരണമില്ലാതെ ചിരിക്കുന്നത് അപസ്മാരത്തിന്റെ ഒരു അപൂർവ രൂപമാണ്. ഇവയെ ‘ജെലാസ്റ്റിക്’എന്ന് വിളിക്കുന്നു. അവയുടെ സ്വഭാവം കണക്കിലെടുത്ത്, ജെലാസ്റ്റിക് പിടിച്ചെടുക്കലുകൾ പലപ്പോഴും വൈകിയോ മാനസിക രോഗങ്ങളാണെന്ന് തെറ്റായി […]Read More

Information

വകുപ്പുതല പരീക്ഷ

പി.എസ്.സിയിൽ ജൂലൈ 2022 വകുപ്പുതല പരീക്ഷ വിജ്ഞാപന പ്രകാരം 2022 നവംബർ 10, 15, 22, 23 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ച പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും. ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന തീയതിയിലും സമയത്തും സ്ഥലത്തും ഹാജരായി പരീക്ഷകളിൽ പങ്കെടുക്കണം.Read More

Information

പി.എസ്.സിയിൽ പ്രമാണപരിശോധന

മെഡിക്കൽ വിദ്യാഭ്യാസ സർവിസസിൽ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പർ 3/2019) തസ്തികയിലേക്ക് 2022 നവംബർ 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. യോഗ്യതകളും മറ്റ് രേഖകളും മുമ്പ് വെരിഫൈ ചെയ്തവർ ഹാജരാകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2546341.Read More

Viral news

ഗിയർ മാറ്റുന്ന സ്റ്റൈൽ കണ്ട് പ്രണയം ; ഡ്രൈവറെ

പെൺകുട്ടിക്ക് യുവാവിനോട് പ്രണയം തോന്നിയത് അയാളുടെ ഗിയർമാറ്റുന്ന സ്റ്റൈൽ കണ്ട്. സംഭവം പാകിസ്ഥാനിലാണ്. 17 കാരിയായ ഖദീജ എന്ന പെൺകുട്ടി തന്റെ ഡ്രൈവറായ ഇർഫാനെ വിവാഹം കഴിച്ചത്. ഇരുവരുമായി നടത്തിയ അഭിമുഖത്തിലാണ് ഇവർ തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പെൺകുട്ടിയുടെ വീട്ടിലെ വാഹനങ്ങൾ ഓടിക്കാൻ വന്നിരുന്ന യുവാവിനോട് പെൺകുട്ടിയുടെ പിതാവ് ഡ്രൈവിംഗ് പഠിപ്പിക്കാൻ ആവിശ്യപെടുകയായിരുന്നു. എന്നാൽ, ഇർഫാന്റെ ഡ്രൈവിങ് രീതിയും മാന്യമായ പെരുമാറ്റവുമാണ് തന്നെ ആകർഷിച്ചതെന്ന് ഖദീജ പറയുന്നു. തുടർന്ന് […]Read More

Entertainment

കനി കുസൃതി ബോളിവുഡിലേക്ക്

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി നടി കനി കുസൃതി. റിച്ച ഛദ്ദ, അലി ഫസല്‍ താരദമ്പതികള്‍ നിര്‍മ്മിക്കുന്ന ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് നടി എത്തുന്നത്. സിനിമയുടെ ചിത്രീകണം ഉത്തരാഖണ്ഡില്‍ ആരംഭിച്ചു. 2003 ല്‍ പുറത്തിറിങ്ങിയ ഹോളിവുഡ് ചിത്രം ഗേള്‍സ് വില്‍ ബി ഗേള്‍സിന്റെ ഹിന്ദി റീമേക്കാണ് സിനിമ. ഹിമാലയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന പതിനാറുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രീതി പനിഗരി, കേശവ് ബിനോയ് കിരണ്‍ […]Read More

Gulf Tourism

ഒരു കോടി ടൂറിസ്റ്റുകള്‍; ഇന്ത്യ മുന്നിൽ

ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്. 10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്. 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ […]Read More

General Kerala

ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 574 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും […]Read More

India National

നിയമസഭ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 5 ന്

അഞ്ച് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും ഡിസംബര്‍ 5 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭ സീറ്റുകളിലേക്കാണ് ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതേദിവസം നടക്കും. സമാജ് വാദി പാര്‍ട്ടി (എസ്.പി) സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് 2022 ഒക്ടോബര്‍ 10 ന് അന്തരിച്ചതിനെ തുടര്‍ന്ന് ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം […]Read More

Health

മുപ്പത് കഴിഞ്ഞും ചെറുപ്പമാകണോ; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

പ്രായം കൂടുംതോറും ആരോഗ്യ പ്രശ്നങ്ങളും സൗന്ദര്യ പ്രശ്നങ്ങളും നമ്മെ അലട്ടാൻ തുടങ്ങും. മുപ്പത് വയസ് കഴിയുമ്പോള്‍ എല്ലുകളുടെ ആരോഗ്യത്തില്‍ കുറവ് വന്നുതുടങ്ങും. ഈ ഘട്ടത്തിലാണെങ്കില്‍ നമ്മളെടുക്കുന്ന കാത്സ്യത്തിന്‍റെ അളവ് കൂട്ടണം. ഇതിന് സഹായിക്കുന്ന കാത്സ്യമടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. അത്തരത്തില്‍ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം. കാത്സ്യത്തിന്‍റെ ഏറ്റവും പ്രബലമായ സ്രോതസാണ് പാല്‍. അതിനാല്‍ പാല്‍ നിര്‍ബന്ധമായും പതിവായി ഡയറ്റിലുള്‍പ്പെടുത്തുക. പാലിനോട് അലര്‍ജിയുള്ളവരുണ്ടായിരിക്കും. അത്തരക്കാര്‍ക്ക് മറ്റ് […]Read More

Business

സലൂൺ ബിസിനസിലേക്ക് മുകേഷ് അംബാനി

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ റിലയൻസ് റീട്ടെയിൽ സലൂൺ ബിസിനസിലേക്ക് ചുവടുവെക്കുന്നു. നാച്ചുറൽസ്‌ സലൂണിന്റെ 49 ശതമാനത്തോളം ഓഹരികളായിരിക്കും റിലയൻസ് റീട്ടെയിൽ സ്വന്തമാക്കുക. ഓഹരികൾ വാങ്ങാനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. റിലയൻസുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും ഓഹരി വില്പന പുതിയ ഘട്ടത്തിലേക്ക് കടന്നു എന്നും നാച്ചുറൽസിന്റെ ചീഫ് എക്സിക്യൂട്ടീവ് സികെ കുമാരവേൽ പറഞ്ഞു. എന്നാൽ എത്ര രൂപയ്ക്കാണ് റിലയൻസ് റീടൈൽ നാച്ചുറൽസിന്റെ ഓഹരികൾ ഏറ്റെടുക്കുക എന്നുള്ളത് ഇതുവരെ ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. […]Read More