Weather World

ഐക്യരാഷ്ട്ര സഭാ കാലാവസ്ഥാ ഉച്ചകോടി ആരംഭിച്ചു

ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന 27 -ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് (COP 27) ന് ഈജിപ്തിലെ ഷറം ഏല്‍ ഷെയ്ഖ് നഗരത്തില്‍ ഇന്നലെ തുടങ്ങി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കാനുള്ള അന്താരാഷ്ട്രാ ചട്ടക്കൂടില്‍ ചര്‍ച്ചകള്‍ നടത്താമെന്ന് സമ്പന്നരാജ്യങ്ങള്‍ സമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ ലോകത്തിലെ നൂറിലധികം രാഷ്ട്രനേതാക്കളും കാലാവസ്ഥാ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പങ്കെടുക്കുന്നു. ആഗോള താപനം നിയന്ത്രിക്കുന്നതിനെ […]Read More

Health

അരക്കെട്ടില്‍ വലുപ്പവും ഹൃദയാഘാത സാധ്യതകളും

വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ്, അമിതവണ്ണം തുടങ്ങിയവ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുവയാണ്. അരക്കെട്ടിന്‍റെ വലുപ്പം ഓരോ ഇഞ്ച് വര്‍ധിക്കുമ്പോഴും ഹൃദയാഘാത സാധ്യത 10 ശതമാനം കൂടുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്. കുടവയറുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 3.21 മടങ്ങ് അധികമാണ്. അമിതഭാരമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ ഹൃദ്രോഗ പ്രശ്നം വരാനുള്ള സാധ്യത 2.65 മടങ്ങ് അധികമാണെന്നും പഠനം പറയുന്നു. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ […]Read More

Health

ഹൃദയത്തെ സംരക്ഷിക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇവ

ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ഹൃദയത്തെ സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം…കാബേജ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. . വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്ബ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. ആപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു […]Read More

Health

പ്രകൃതിദത്തമായ ശീതളപാനീയം; അത്ഭുത ഗുണങ്ങള്‍ നിറഞ്ഞ ഇളനീര്‍

ഇളനീര്‍ മികച്ച ഒരു എനര്‍ജി ഡ്രിങ്ക് എന്നാണ് അറിയപ്പെടുന്നത്. പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിന്‍ സി, കാത്സ്യം, ഫൈബറുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇളനീര്‍. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാന്‍ ഇളനീരിന് കഴിയും. നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍. കുറഞ്ഞ കലോറിയും സ്വാഭാവികമായ എന്‍സൈമുകളും ധാതുക്കളും ചേര്‍ന്ന ഈ പാനീയത്തിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്. 100 മില്ലിലിറ്റര്‍ ഇളനീരില്‍ ഏതാണ്ട് അഞ്ചുശതമാനം പഞ്ചസാരയുണ്ട്. ഗ്ലൂക്കോസും ഫ്രക്ടോസും ഏതാണ്ട് തുല്യ […]Read More

Viral news

കൗതുകമായി തേങ്ങ

പ​ള്ളു​രു​ത്തിയിൽ അ​ഞ്ച് ക​ണ്ണു​ക​ളും ഉ​ള്ളി​ൽ മൂ​ന്ന്​ അ​റ​ക​ളു​മു​ള്ള തേ​ങ്ങ കൗ​തു​ക​മാ​കു​ന്നു. മ​നാ​ശേ​രി​യി​ൽ ചെ​റു​വീ​ട്ടി​ൽ ജോ​സ​ഫ് ക​ട​യി​ൽ നി​ന്നും വാ​ങ്ങി​യ തേ​ങ്ങ പൊ​ളി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് മൂ​ന്ന് അ​റ​ക​ൾ ഉ​ള്ളി​ൽ ക​ണ്ട​ത്. ഈ ​സ​മ​യ​മാ​ണ് അ​ഞ്ച്​ ക​ണ്ണു​ക​ളും തേ​ങ്ങ​യി​ലു​ള്ള കാ​ര്യം ശ്ര​ദ്ധി​ച്ച​ത്. കു​ലു​ക്കി നോ​ക്കി തേ​ങ്ങ വാ​ങ്ങി​യ​പ്പോ​ൾ മ​റ്റ് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​ല്ലെ​ന്ന് ജോ​സ​ഫ് പ​റ​ഞ്ഞു.Read More

Entertainment

ഉലകനായകന് ഇന്ന് പിറന്നാൾ

ഉലകനായകന് ഇന്ന് പിറന്നാൾ. സിനിമയില്‍ എതിരാളികളില്ലാത്ത പ്രതിഭാവിലാസമാണ് കമൽഹാസന്റേത്. ചലച്ചിത്രമേഖലയുടെ എല്ലാ രംഗത്തും ഒരേപോലെ മികവു തെളിയിച്ച അപൂര്‍വ്വ വ്യക്തിത്വമാണ് കമലഹാസൻ. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ഇദ്ദേഹം ഒരു സകലകാല വല്ലഭനാണ്. ആ കമൽഹാസന് ഇന്ന് (November 7)ന് 68 തികയുകയാണ്. ബാലനടന്‍ എന്ന നിലയില്‍ ആറാമത്തെ വയസ്സില്‍ ആണ് ഇദ്ദേഹം അഭിനയം ആരംഭിച്ചത്. മാതൃഭാഷ തമിഴെങ്കിലും മലയാളിയെന്ന് അദ്ദേഹം പലപ്പോഴും സ്വയം വിശേഷിപ്പിച്ചു. പെറ്റമ്മയും പോറ്റമ്മയുമായാണ് […]Read More

Business

റബർ മേഖല പ്രതിസന്ധിയിൽ

റ​ബ​ർ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി പാ​ൽ വി​ല ഇ​ടി​യു​ന്നു. 180 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന റ​ബ​ർ പാ​ലി​ന് ഇ​പ്പോ​ൾ ക​ർ​ഷ​ക​ന് 100 രൂ​പ പോ​ലും ല​ഭി​ക്കു​ന്നി​ല്ല. റ​ബ​ർ പാ​ൽ സം​ഭ​രി​ച്ച് വി​ൽ​പ്പ​ന​ക്ക് വെ​ച്ചി​രു​ന്ന ക​ർ​ഷ​ക​ർ ഇ​തോ​ടെ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ഗ്ലൗ​സ് അ​ട​ക്ക​മു​ള്ള മെ​ഡി​ക്ക​ൽ വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണം വ​ർ​ധി​ച്ച​തോ​ടെ റ​ബ​ർ പാ​ലി​ന് വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ൻ​ഡാ​യി​രു​ന്നു. നി​ല​വി​ൽ റ​ബ​ർ ഷീ​റ്റി​ന്റെ വി​ല​യി​ടി​വ് വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ജ​നു​വ​രി​യോ​ടെ സ്ഥി​തി​യി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​കു​മെ​ന്നാ​ണ് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. […]Read More

Events Sports

ലുലു ഫുട്ബോള്‍ ലീഗിന് ആവേശത്തുടക്കം

തിരുവനന്തപുരം തലസ്ഥാനത്ത് ഇനി കാല്‍പന്താവേശത്തിന്‍റെ ദിനങ്ങള്‍. ഫുട്ബോള്‍ താരങ്ങളായ സി കെ വിനീതും, റിനോ ആന്‍റോയും ചേര്‍ന്ന് ലുലു ഫുട്ബോള്‍ ലീഗ് കിക്ക് ഓഫ് ചെയ്തതോടെ പതിനഞ്ച് ദിവസം നീളുന്ന മത്സരങ്ങള്‍ക്ക് തുടക്കമായി. ട്രാവൻകൂർ റോയൽസ് ഫുട്ബോൾ ക്ലബുമായി ചേർന്ന് നടത്തുന്ന ലീഗില്‍ 32 ടീമുകളാണ് മാറ്റുരയ്ക്കുക. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സി കെ വിനീത്, റിനോ ആന്‍റോ, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ […]Read More

Health

റിക്രൂട്ട്മെന്റ് ഫെസ്റ്റ്

ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടം നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളം താജ് ഗെയ്റ്റ്‌വേ ഹോട്ടലിൽ നടക്കും. ഡോക്ടര്‍മാര്‍, വിവിധ സ്‌പെഷാലിറ്റികളിലേയ്ക്ക് നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലയിൽ തൊഴിൽ തേടുന്നവർക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ സംബന്ധിച്ചും, തൊഴിൽ […]Read More

Crime

പേരയ്ക്ക മോഷ്ടിച്ചതിനു യുവാവിനെ തല്ലിക്കൊന്നു

ഉത്തര്‍ പ്രദേശില്‍ പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പേരക്ക തോട്ടത്തില് നിന്നും ഒരു പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് ദളിത് യുവാവായ ഓം പ്രകാശിനെ വടി കൊണ്ട് തല്ലിച്ചതച്ചത്. പൊലീസാണ് സംഭവ സ്ഥലത്ത് എത്തി ഓം പ്രകാശിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അതിനോടകം ഓം പ്രകാശ് മരിച്ചിരുന്നു. സംഭവത്തില്‍ ഭീംസെന്‍, ബന്‍വാരി ലാല്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. തോട്ടം ഉടമയും ബന്ധുവുമാണ് അറസ്റ്റിലായിട്ടുള്ളത്.Read More