യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ തുടങ്ങും. പദ്ധതിയിലെ അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‍തു. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് […]Read More
മൈസൂരു-ബംഗളൂരു-ചെന്നൈ റൂട്ടിലൂടെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കെ.എസ്.ആർ.ബംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്യും. കഴിഞ്ഞ ദിവസം നടത്തിയ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് ട്രെയിൻ ഓടുക. ചെന്നൈ സെൻട്രൽ-മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20608) ചെന്നൈയിൽ നിന്ന് രാവിലെ 5.50ന് പുറപ്പെടും. തമിഴ്നാട്ടിലെ കാട്പാടിയിൽ 7.23 ന് എത്തും. ഇവിടെ രണ്ട് മിനിറ്റ് സ്റ്റോപ്. കെ.എസ്.ആർ ബംഗളൂരുവിൽ-10.25ന് എത്തും. ഇവിടെ അഞ്ച് മിനിറ്റാണ് സ്റ്റോപ്. മൈസൂരു ജങ്ഷനിൽ ഉച്ചക്ക് 12.30ന് […]Read More
എല്ലാ വര്‍ഷവും നവംബര്‍ 10 ന് ലോക ശാസ്ത്രദിനം ആചരിക്കുന്നു. ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ഒരു ദിനം. ശാസ്ത്രവും സമൂഹവും തമ്മിലിള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് ഈ ദിനാചരണത്തിന്റെ മറ്റൊരു ലക്ഷ്യം. 2001 ല്‍ ആണ് ശാസ്ത്രദിനം ആചരിക്കാന്‍ യുനെസ്‌കോ തീരുമാനിച്ചത്. സമാധാനം നിലനിര്‍ത്താനും വികസനം നേടിയെടുക്കാനും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടിയാണ് യുനെസ്‌കോ ഈ ദിനം ശാസ്ത്രദിനമായി ആചരിക്കുന്നത്. സമാധാനപൂര്‍ണ്ണവും ഐശ്വര്യപൂര്‍ണ്ണവും സമത്വപൂര്‍ണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും […]Read More
ഐഫോൺ 14 ജിയോമാർട്ടിലുമെത്തി. ആപ്പിളിന്റെ ഐഫോൺ 14 സീരിസിലെ ബേസിക് മോഡലായ ഐഫോൺ 14-ന് ജിയോമാർട്ടിൽ 74,900യാണ് വില. പക്ഷേ ഈ വിലയ്ക്ക് ഫോൺ കിട്ടാൻ എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വേണമെന്ന് മാത്രം. നിലവിൽ ഐഫോൺ 14-ന് ഇന്ത്യയിലെ വില 79,900 രൂപയാണ്. ലോകത്തെ പല രാജ്യങ്ങളിലും ഈടാക്കുന്നതിനെക്കാൾ കൂടുതലാണ് ഇന്ത്യൻ വിപണിയിലുള്ളത്. വിപണിയിലേക്ക് ഫോൺ എത്തിയിട്ട് മാസം രണ്ട് കഴിയുന്നതെയുള്ളൂ. ഫോൺ വിപണിയിൽ എത്തിയപ്പോൾ തന്നെ നിരവധി ഓഫറുകളാണ് ഐഫോൺ ആരാധകരെ തേടിയെത്തിയത്. ജിയോയുടെ […]Read More
ജോലി ചെയ്യുന്നവർക്കും സ്വന്തമായി സംരംഭമുള്ളവർക്കുമൊന്നും ജി മെയിൽ ഇല്ലാത്ത ഒരു അവസ്ഥ ചിന്തിക്കാനായെന്ന് വരില്ല. ലോകത്ത് ഏറ്റവും കൂടുതൽപ്പേർ ഉപയോഗിക്കുന്ന ഇ മെയിൽ സംവിധാനമാണ് ജി മെയിൽ. ഇപ്പോഴിതാ ജി മെയിലിലും പുതിയ പുതിയ പരിഷ്കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച് നേരത്തെ ജി മെയിലിന്റെ ഇന്റർഫേസ് മാറ്റിയിരുന്നു. ഈ വർഷം തന്നെ പുതിയ ലേ ഔട്ടിലേക്കും ജി മെയിലിനെ മാറ്റിയിരുന്നു എങ്കിലും പഴയ സൗകര്യം ഇപ്പോഴും ജി മെയിലിൽ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് വന്ന സ്ഥിതിയ്ക്ക് […]Read More
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ മത്സരത്തിനെത്തുന്ന വിദ്യാർഥികളുടെ വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണങ്ങൾ തയാറായി. ജി.സി.ഡി.എയുടെയും കൊച്ചി കോർപ്പറേഷന്റെയും ഉടമസ്ഥതയിലുള്ള പാർക്കിങ് സൗകര്യമാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. പ്രവൃത്തി പരിചയ മേളയുടെ വേദിയായ തേവര എസ്.എച്ച് സ്കൂളിൽ പങ്കെടുക്കുവാൻ വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ -ബി.ഒ.ടി. പാലം റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തേവര എസ്.എച്ച് സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളെയും ഉപകരണങ്ങളും ഇറക്കിയതിനു ശേഷമായിരിക്കും വാഹനങ്ങൾ പോകേണ്ടത്. തേവരയിൽ നിന്നും കുണ്ടന്നൂർ – ബി.ഒ.ടി […]Read More
15 വർഷങ്ങൾക്ക് ശേഷം എറണാകുളം ജില്ലയിലെത്തുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന് എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ് അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു കൊടി ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 5000 ലധികം വിദ്യാർഥികള്‍ എത്തും. വിദ്യാർഥികൾക്ക് പുറമെ അധ്യാപകരും […]Read More
അമേരിക്കയിൽ 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലവും വന്ന് തുടങ്ങി. മാസാചുസെറ്റ്സിൽ മൗര ഹേലിയും മേരിലാൻഡിൽ വെസ് മൂറും ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. മാസാചുസെറ്റ്സിലെ ആദ്യ വനിത ഗവർണറും രാജ്യത്തെ ആദ്യ ലെസ്ബിയൻ ഗവർണറുമാണ് മൗര ഹേലി. മേരിലാൻഡ് സംസ്ഥാനത്തെ ആദ്യ ആഫ്രോ–അമേരിക്കൻ ഗവർണറാണ് വെസ് മൂർ. ഇരുവരും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളാണ്.Read More
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജം. ഈ മാസം 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. ഏകദേശം 5,000 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ 2 നിര്‍മ്മിച്ചത്. ഉദ്ഘാടനത്തോടെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള വിമാനത്താവളത്തിന്റെ ശേഷി ഇരട്ടിയാകും. പ്രതിവര്‍ഷം 5- 6 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ ശേഷിയില്‍ നിന്ന് 2.5 കോടിയുടെ വര്‍ധനയാണ് കണക്കാക്കുന്നത്. കൂടാതെ ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇരട്ടിയാകുന്നതോടെ യാത്രക്കാര്‍ക്ക് നടപടിക്രമങ്ങള്‍ക്കായി അധികം കാത്തിരിക്കേണ്ടി […]Read More
ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ഇന്ന് മുതൽ ജീവനക്കാരെ പിരിച്ചുവിടും. സോഷ്യൽ മീഡിയ ഭീമന്റെ വരുമാനത്തിലെ കനത്ത ഇടിവ് കാരണം ചെലവ് ചുരുക്കാൻ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്. പിരിച്ചു വിടുന്ന ജീവനക്കാരെ ഇന്ന് രാവിലെ മുതൽ അറിയിക്കും.ജീവനക്കാരുമായി മെറ്റാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് സംസാരിച്ചതായാണ് റിപ്പോർട്ട്. ചെലവുകൾ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബർ അവസാനം തന്നെ സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിയമനങ്ങൾ മെറ്റാ ഇതിനു മുൻപ് തന്നെ കുറച്ചിരുന്നു. 2023-ൽ ആളുകളുടെ […]Read More