നെടുമങ്ങാട് – വട്ടപ്പാറ റോഡില്‍ വാളിക്കോട് മുതല്‍ വേങ്കോട് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ നടക്കേണ്ടതിനാല്‍ നവംബര്‍ 21 മുതല്‍ മുപ്പത് വരെയുള്ള ദിവസങ്ങളില്‍ പ്രവൃത്തികള്‍ തീരുന്നതുവരെ ഈ വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വട്ടപ്പാറയില്‍ നിന്നും നെടുമങ്ങാട്ടേക്ക് വരുന്ന വാഹനങ്ങള്‍ വേങ്കോട് – മുളമുക്ക് – പത്താംകല്ല് വഴി നെടുമങ്ങാട്ടേക്കും നെടുമങ്ങാട് നിന്നും വട്ടപ്പാറയിലേക്ക് പോകുന്ന വാഹനങ്ങള്‍ വാളിക്കോട് – മുളമുക്ക് – വേങ്കോട് വഴി വട്ടപ്പാറയിലേക്കും തിരിച്ചുവിടുന്നതാണെന്നും പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ […]Read More
നിലവില്‍ സംരംഭം തുടങ്ങി അഞ്ചുവര്‍ഷത്തില്‍ താഴെയുള്ളതോ പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ കഴിയാത്തതോ ആയ സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ ആറു മുതല്‍ 14 വരെ കളമശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് ഈ റെസിഡന്‍ഷ്യല്‍ പ്രോഗ്രാം നടക്കുന്നത്. പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് കാപിറ്റല്‍ മാനേജ്‌മെന്റ്, ടൈം ആന്‍ഡ് സ്‌ട്രെസ് […]Read More
സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന എം എസ്സ് ഓഫീസ്, പേപ്പര്‍ബാഗ് മേക്കിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ഓഫീസില്‍ നിന്ന് നേരിട്ടും ceds.kerala.gov.inഎന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം നവംബര്‍ 19 ന് മുമ്പായി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ലഭ്യമാക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. […]Read More
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ. ഇക്കണോമി ക്ലാസിന് 149 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 309 റിയാൽ മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഈ നിരക്കുകളിൽ ഉൾപ്പെടും. നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്‌കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. 49 റിയാലായിരിക്കും ഇതിന് ചാർജായി ഈടാക്കുക. ഷട്ടിൽ […]Read More
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള S0150/23 ജാഗ്രത സമിതി പ്രോജക്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടത്തുന്ന, വിവാഹ നിശ്ചയം കഴിഞ്ഞവര്‍ക്കും നവവധുവരന്‍മാര്‍ക്കുമുള്ള ‘കൈകോര്‍ത്ത്’ മാരിറ്റല്‍ കൗണ്‍സിലിങ്ങിന് അപേക്ഷ ക്ഷണിച്ചു. ഫാമിലി ബഡ്ജറ്റിങ്, റീപ്രൊഡക്ടീവ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി പ്ലാനിങ്, സൈബര്‍ സേഫ്റ്റി, വിമന്‍സ് വെല്‍ഫെയര്‍ ലെജിസ്ലേച്ചര്‍, റെസ്‌പോണ്‍സിബിള്‍ പാരന്റിങ്, സ്‌കീംസ് ആന്‍ഡ് സര്‍വീസസ്, സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് എടുക്കുന്നു. പങ്കെടുക്കാന്‍ […]Read More
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ ഹാർഡ്‌വെയർ ആന്‍ഡ് നെറ്റ്‌വർക്ക് മെയിന്റനന്‍സ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിങ് ആന്‍ഡ് ഡെവലപ്‌മെന്റ്, ഗ്രാഫിക് ഡിസൈനിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടോ 0471 2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ഹെഡ് അറിയിച്ചു.Read More
സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് നേട്ടം. എൽഡിഎഫിന്റെ ആറ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു. കീരപ്പാറ പഞ്ചായത്തിൽ ഇടതിന് ഭരണം നഷ്ടമായി. പറവൂർ നഗരസഭ ബിജെപി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 13, എൽഡിഎഫ് 11, ബിജെപി 4, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ്നില.Read More
ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണി ഇടിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറിലധികം ഇടിഞ്ഞ് 18,100 ലും ബിഎസ്ഇ സെൻസെക്‌സ് 450 പോയിന്റ് ഇടിഞ്ഞ് 61,000 ലും വ്യാപാരം ആരംഭിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 935 ഓഹരികൾ മുന്നേറ്റം നടത്തുന്നു, 1035 ഓഹരികൾ ഇടിഞ്ഞു, 139 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയിൽ ഇന്ന് സിപ്ല, ദിവിസ് ലാബ്‌സ്, എച്ച്‌യുഎൽ, ഭാരതി എയർടെൽ, ഇൻഡസ്‌ഇൻഡ് ബാങ്ക് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് […]Read More
പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക റൂട്ട്‌സ്- കാനറാ ബാങ്ക് വായ്പാ മേള നവംബര്‍ 10, 11 തീയതികളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്ക് മേളയില്‍ പങ്കെടുക്കാവുന്നതാണ്. വായ്പാ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 10ന് രാവിലെ 10 മണിക്ക് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും.തിരുവനന്തപുരത്തെ ചാലയിലെ പവര്‍ ഹൗസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്ക് റീജണല്‍ ഓഫീസിലാണ് തിരുവനന്തപുരത്തെ വായ്പാ മേളയും സംസ്ഥാനതല ഉദ്ഘാടനവും നടക്കുക. ചടങ്ങില്‍ കാനറാ […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ്ണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 440 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 37880 രൂപയാണ്.Read More