Education Health

പുതിയ പിജി നഴ്‌സിംഗ് കോഴ്‌സിന് അനുമതി

2023-24 അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നല്‍കിയത്. ഓരോ നഴ്‌സിംഗ് കോളേജിനും 8 വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് […]Read More

Health Jobs World

കാനഡയിലേയ്ക്ക് നഴ്‌സ്‌ റിക്രൂട്ട്മെന്റ്

സംസ്ഥാന സർക്കാരും കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ സർക്കാരും ഒപ്പുവച്ച കരാർ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേർഡ് നഴ്സുമാരുടെ ഒഴിവുകൾ നികത്താൻ ഒരുങ്ങി നോർക്ക റൂട്ട്സ്. ബി.എസ്.സി നഴ്സിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേർഡ് നഴ്‌സ്മാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലേക്ക് മികച്ച നഴ്സിംഗ് തൊഴിലവസരം ലഭിക്കും. 2015 ന് ശേഷം നേടിയ ബി.എസ്.സി ബിരുദവും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ […]Read More

Jobs World

നോര്‍ക്ക വഴി റിക്രൂട്ട്മെന്റിന് അവസരം

യുണൈറ്റഡ് കിംങ്ഡമില്‍ മിഡ് വൈഫറി (നഴ്സിങ് ) തസ്തികയിലേയ്ക്ക് നോര്‍ക്ക വഴി റിക്രൂട്ട്മെന്റിന് അവസരം. ഇതിനായുളള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 01 മുതല്‍ ആരംഭിക്കും. നഴ്സിങില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാ പരി‍ജ്ഞാനം വ്യക്തമാക്കുന്ന I.E.L.T.S / O.E.T എന്നിവയില്‍ യു.കെ സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ജി.എന്‍എം യോഗ്യത നേടിയതെങ്കില്‍ പ്രവര്‍ത്തിപരിചയം ആവശ്യമില്ല. അപേക്ഷകൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, […]Read More

Kerala Sports

ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 ; തിരുവനന്തപുരത്ത്

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയാവും. ബിസിസിഐ ഫിക്സചർ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമാണ് ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പും ട്വന്‍റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക. സെപ്റ്റംബര്‍ 22(മൊഹാലി), സെപ്റ്റംബര്‍ 24(ഇന്‍ഡോര്‍), സെപ്റ്റംബര്‍ 27(രാജ്‌കോട്ട്) എന്നിവിടങ്ങളിലാണ് […]Read More

Events Kerala

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പന തുടങ്ങി

69ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ നേരിട്ടുള്ള ടിക്കറ്റ് വില്‍പന തുടങ്ങി. ആർ.ഡി.ഒ ഓഫിസില്‍ നടന്ന ചടങ്ങിൽ സംവിധായകൻ ഷാഹി കബീർ ഹോട്ടൽ റമദ ജനറൽ മാനേജർ ജോസഫ് കെ. ജേക്കബിന് ടിക്കറ്റ് നല്‍കി വില്‍പന ഉദ്ഘാടനം ചെയ്തു. ഹബീബ് തയ്യിലിനും സംവിധായകൻ ഷാഹി കബീർ വള്ളംകളിയുടെ ടിക്കറ്റ് നല്‍കി. ആഗസ്റ്റ് 12ന് പുന്നമടയില്‍ നടക്കുന്ന വള്ളംകളിയുടെ ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്‌റു പവിലിയന്‍) – 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ (നെഹ്‌റു പവിലിയന്‍) – 2500 രൂപ, റോസ് […]Read More

Sports

ഏഷ്യൻ ​ഗെയിംസ് സോഫ്റ്റ് ബോൾ: ഇന്ത്യൻ ടീമിൽ മൂന്ന്

ചൈനയിൽ വെച്ച് നടക്കുന്ന 19 മത് ഏഷ്യൻ ​ഗെയിംസ് സോഫ്റ്റ് ബോൾ മത്സരത്തിൽ ഇടം നേടി മൂന്ന് മലയാളി വനിതകൾ. പി. അ‍ഞ്ജലി.(മലപ്പുറം), റിന്റാ ചെറിയാൻ (വയനാട്), സ്റ്റെഫി സജി (പത്തനംതിട്ട) എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിന്റെ രണ്ടാം കോച്ചായി കേരള ടീം കോച്ചും ചെമ്പഴന്തി എസ്.എൻ കോളജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുമായ സുജിത് പ്രഭാകറിനേയും നിയമിച്ചു.Read More

Viral news World

ട്വിറ്ററിന്‍റെ ‘കിളി ‘പോയി, പകരം X

ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് തുടക്കമിട്ട് ഇലോൺ മസ്കും സംഘവും. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. ‘കിളി’ പോയ ട്വിറ്റർ ഇനി ‘എക്സ്’ എന്ന് അറിയപ്പെടും. ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നാണ് ഇതോടെ ഇല്ലാതാവുന്നത്. ഏവര്‍ക്കും പരിചിതമായ നീല കിളിയുടെ ലോഗോയും ട്വിറ്ററെന്ന പേരും ഇനിയില്ല. വെബ്സൈറ്റിൽ നിന്ന് കിളിയും പേരും പുറത്തായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ […]Read More

Entertainment

യുവനടി നൂറിന് ഷെരിഫ് വിവാഹിതയായി

മലയാളത്തിന്റെ യുവനടി നൂറിന്‍ ഷെരീഫിന്‍റെ വിവാഹം കഴിഞ്ഞു. വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരൻ. ഏറെക്കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും ഇന്ന് തിരുവനന്തപുരത്ത് വെച്ച് വിവാഹതരായത്. ബീന കണ്ണന്‍ ഡിസൈന്‍ ചെയ്ത ലൈറ്റ് പിങ്ക് ഫ്ലോറൽ ലെഹങ്കയിലാണ് നൂറിന്‍ എത്തിയത്. ദമ്പതികൾക്ക് ആശംസ അറിയിച്ച് കൊണ്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിവാഹത്തിൽ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യർ, ശരണ്യ മോഹൻ, രജീഷ വിജയൻ, അഹാന […]Read More

Sports

കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ: സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം

കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യത്തിന്. പുരുഷ ഡബിൾസ് ഫൈനൽ, ലോക ഒന്നാം നമ്പർ ഇന്തോനേഷ്യൻ ജോഡികളായ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ അട്ടിമറിച്ചാണ് ഏഷ്യൻ ചാമ്പ്യൻമാരുടെ ജയം. പുരുഷ ഡബിൾസിൽ ആദ്യമായാണ് ഇന്ത്യ ഈ കിരീടം നേടുന്നത്. സ്കോർ 17-21, 21-13, 21-14. ഫൈനൽ മത്സരത്തിൽ വാശിയേറും പോരാട്ടമായിരുന്നു സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം പുറത്തെടുത്തത്. ആദ്യ സെറ്റ് 17-21ന് നഷ്ടപ്പെടുത്തിയ ഇന്ത്യൻ ജോഡികൾ, രണ്ടാം സെറ്റിൽ അതിശക്തമായ തിരിച്ചുവരവ് നടത്തി […]Read More

Events

കടൽ കടന്നെത്തിയ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു

ഇത് ​ഗൗരി എസ് നായർ, പ്രായം 15, എന്നാൽ ഈ പ്രായത്തേക്കാൾ കവിഞ്ഞ പ്രതിഭയാണ് ​ഗൗരിയുടെ ചിത്രങ്ങൾക്ക്. അതു കൊണ്ട് തന്നെയാണ് കടലുകൾ താണ്ടി തന്റെ ചിത്രം പ്രദർശിപ്പിക്കാനായി ​ഗൗരി തലസ്ഥാനത്ത് എത്തിയത്. അമേരിക്കയിൽ നോർത്ത് കരോലിനയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗൗരി. ചെറുപ്പം മുതലേ വരകളുമായി ചങ്ങാത്തം കൂടിയ ഗൗരി അവിടത്തെ നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചാം വയസിൽ സാമാന്യം നല്ലൊരു സെൽഫ് പോട്രെയ്റ് വരച്ചു മാതാപിതാക്കളെ വിസ്മയിപിച്ച ഗൗരി, താരതമ്യേന ബുദ്ധിമുട്ടാർന്ന കൊളാജുകൾ […]Read More