Transportation World

വിമാനം ട്രക്കുമായി കൂട്ടിയിടിച്ചു; രണ്ട് മരണം

പറന്നുയരുന്നതിനിടെ വിമാനവും ട്രക്കും കൂട്ടിയിടിച്ച് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ മരിച്ചു. പെറുവിൽ പ്രദേശിക സമയം വൈകീട്ട് 3.25ഓടെയാണ് സംഭവം. ലാറ്റാം വിമാന കമ്പനിയുടെ എൽ.എ 2213 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലിമയിൽ നിന്ന് ജൂലിയാക്കയിലേക്കുള്ള വിമാനം പറന്നുയരുന്നതിനിടെ റൺവെയിൽ അഗ്നിരക്ഷാ സേനയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. 102 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി.Read More

Viral news

സോഷ്യല്‍ മീഡിയ ‘ഇൻഫ്ലുഎൻസർ’മാര്‍ക്ക് നിരീക്ഷണം വരുന്നു

സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധിച്ച് ഉപദേശം നല്‍കുന്ന സോഷ്യല്‍മീഡിയ ഇൻഫ്ലുഎൻസർമാരെ നിരീക്ഷിക്കാന്‍ സെബി. സെക്യൂരിറ്റി എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക്ക് മാര്‍ക്കറ്റ് ടിപ്പുകളും നല്‍കുന്നവര്‍ സെബിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നാണ് സെബി അംഗം എസ്.കെ മൊഹന്തി പറഞ്ഞത്. സെബിയുടെ സാമ്പത്തിക ഉപദേഷ്ടക്കള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശത്തില്‍ തന്നെയാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്യൂന്‍സര്‍മാരും ഉള്‍പ്പെടുക എന്നാണ് വിവരം. ഇത്തരക്കാര്‍ ഇനി സെബിയില്‍ റജിസ്ട്രര്‍ ചെയ്യേണ്ടി […]Read More

Information Jobs

ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി (വനിത) തസ്കികയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സാണ് യോഗ്യത. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നവംബർ 29ന് രാവിലെ 11നു […]Read More

Tourism

സർഫിങ് സ്കൂൾ ബേപ്പൂരിൽ

കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സര്‍ഫിങ് സ്കൂള്‍ ബേപ്പൂരിൽ ആരംഭിക്കുന്നു. സ്കൂളിന്റെ ഉദ്ഘാടനം ഞായറാഴ്ച (നവംബർ 20) പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഗോതീശ്വരം ബീച്ചിൽ നിർവ്വഹിക്കും. ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംരംഭമാണിത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിദഗ്ധ ഏജന്‍സികളെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ പ്രദേശവാസികളായ 10 യുവാക്കള്‍ക്ക് 3 മാസത്തെ അടിസ്ഥാന സര്‍ഫിങ് പരിശീലനം നൽകിയിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ അടിസ്ഥാന സര്‍ഫിങ് പരിശീലനം […]Read More

Information Jobs

മെഗാ ജോബ് ഫെയര്‍ നവംബർ 26 ന്

മലപ്പുറം ജില്ലാ നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ 26-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ 50 പ്രമുഖ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം അവസരങ്ങളിലേക്കാണ് തൊഴിലന്വേഷകരെ ക്ഷണിക്കുന്നത്. കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ ഭക്ഷ്യ സംസ്‌കരണ, ഭക്ഷ്യ പാക്കിംഗ്, വിവര സാങ്കേതികത കമ്പനികളും മേളയുടെ ഭാഗമാവുന്നുണ്ട്. ബി.എസ് സി. ഫുഡ് […]Read More

World

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനിയെന്ന് കരുതപ്പെടുന്ന 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിലെ വീട്ടിൽ വച്ച് അന്തരിച്ചു. പ്രാദേശിക കലൻജിൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥം വരുന്ന “ഗോഗോ” എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. ബുധനാഴ്ചത്തെ ക്ലാസില്‍ പങ്കെടുത്ത ശേഷം പ്രിസില്ല സിറ്റിയെനിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പ്രിസില്ല സിറ്റിയെനിയും അവരുടെ 12 വയസുള്ള സഹപാഠികളും അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന അവസാന വര്‍ഷ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം. സിറ്റിനേയിയുടെ […]Read More

Events Gulf

ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കാം; ഫാമിലി പാക്ക് നാളെ മുതല്‍

ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജ് കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാന്‍ മികച്ച അവസരം. ഗ്ലോബല്‍ വില്ലേജിലെ പ്രവേശനത്തിന് ഞായറാഴ്ച (നവംബര്‍ 20) മുതല്‍ ഫാമിലി പാക്ക് ടിക്കറ്റ് ലഭ്യമാകും. 150 ദിര്‍ഹം വിലയുള്ള ഫാമിലി പാക്കില്‍ എട്ടു പ്രവേശന ടിക്കറ്റ്, ഒരു പ്രീമിയം പാര്‍ക്കിങ് വൗച്ചര്‍, ഗ്ലോബല്‍ വില്ലേജിലെ എല്ലാ വിനോദാകര്‍ഷണങ്ങളിലും പ്രവേശനം സാധ്യമാകുന്ന 120 വണ്ടര്‍ പോയിന്റുകളുള്ള വണ്ടര്‍ പാസ് എന്നിവയാണ് ഫാമിലി പാക്കിലൂടെ ലഭ്യമാകുന്നത്. തെരഞ്ഞെടുത്ത സൂം സ്റ്റോറുകളിലാണ് ഫാമിലി പാക്ക് ടിക്കറ്റുകള്‍ ലഭിക്കുക. […]Read More

General

ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം

ഇന്ന് നവംബര്‍ 19- അന്താരാഷ്ട്ര പുരുഷ ദിനം. പുരുഷന്മാർക്കായി ഇങ്ങനെയൊരു ദിനം ഉണ്ടെന്ന് പോലും പലര്‍ക്കും അറിയില്ല. ലോകത്ത് 60 രാജ്യങ്ങളോളം ഈ ദിനം ആഘോഷിക്കുന്നുണ്ട്. സമൂഹത്തിന് പുരുഷന്മാർ നൽകുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിനം കൊണ്ടാടുന്നത്. ഒപ്പം പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനും ഈ ദിനം പ്രാധാന്യം നൽകുന്നുണ്ട്. 1999 മുതലാണ്‌ യുനെസ്കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്. അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം […]Read More

Events Gulf

ദുബൈ റൺ നാളെ

ആരോഗ്യമുള്ള സമൂഹം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി ദുബൈ റൺ ഞായറാഴ്ച പുലർച്ചെ നടക്കും. 5, 10 കിലോമീറ്ററുകളിലായി ദുബൈ ഷെയ്ഖ് സായിദ് റോഡിലാണ് ദുബൈ നിവാസികൾ ഓടാനിറങ്ങുന്നത്. ഇതോടെ, ഞായറാഴ്ച പുലർച്ചെ ഷെയ്ഖ് സായിദ് റോഡിൽ ഗതാഗതനിയന്ത്രണമുണ്ടാകും. നേരത്തേ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. ഇവർക്കുള്ള ബിബ് വിതരണം നേരത്തേ തുടങ്ങിയിരുന്നു. ഇനിയും വാങ്ങാത്തവർ ഇന്നുതന്നെ ബിബ് വാങ്ങണം. ഇബ്നു ബത്തൂത്ത മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെന്‍റർ ദേര എന്നിവിടങ്ങളിലാണ് ബിബ് വിതരണം […]Read More

Information

മാധ്യമ അവാർഡിന് എൻട്രി ക്ഷണിച്ചു

കോടിയേരി ബാലകൃഷ്ണന്‍റെ സ്മരണക്കായി ഏർപ്പെടുത്തുന്ന മാധ്യമ അവാർഡിന് സംസ്ഥാനത്തെ ദൃശ്യമാധ്യമ പ്രവർത്തകരിൽ നിന്ന് എൻട്രികൾ ക്ഷണിച്ചു. തലശ്ശേരി പ്രസ് ഫോറം, പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറി, തലശ്ശേരി ടൗൺ സർവിസ് സഹകരണ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അവാർഡ്. 2022 ജനുവരി ഒന്നു മുതൽ ഒക്ടോബർ 31 വരെ സംപ്രേഷണം ചെയ്ത ജനശ്രദ്ധ നേടിയ വാർത്തകളാണ് പരിഗണിക്കുന്നത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എൻട്രികൾ പെൻഡ്രൈവിൽ അതത് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ നവംബർ 30നകം […]Read More