സാധാരണയായി അമ്പലങ്ങളിൽ ദൈവങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നത് പൂക്കളും എണ്ണയും നെയ്യും ഒക്കെ പോലെയുള്ള വിശിഷ്ടങ്ങളായ വസ്തുക്കളാണ്. എന്നാൽ, മധ്യപ്രദേശിലെ ഒരു അമ്പലത്തിൽ സ്ഥിതി നേരെ തിരിച്ചാണ് സിഗരറ്റും മദ്യവും ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇവിടെ ഭക്തർ പൂജയ്ക്കായി സമർപ്പിക്കുന്നത്. പൂജക്ക് ശേഷം ഇവയെല്ലാം ഭക്തർക്ക് തന്നെ പ്രസാദമായി തിരികെ നൽകുകയും ചെയ്യുന്നു. കേൾക്കുമ്പോൾ അതിശയകരമായി തോന്നുന്നുണ്ടെങ്കിലും സംഗതി സത്യമാണ്. മധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള ഭഗതിപുരയിലെ 56 ഭൈരവ ക്ഷേത്രത്തിലാണ് ഇത്തരത്തിൽ വിചിത്രമായ ഒരു ചടങ്ങ് നടക്കുന്നത്. എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് […]Read More
ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഈ ആഴ്ചയിലെ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര ഓഹരി വിപണി നഷ്ടത്തിൽ ആരംഭിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി 100 പോയിൻറ് ഇടിഞ്ഞ് 18,200 ലെവലിലും ബിഎസ്‌ഇ സെൻസെക്സ് 450 പോയിന്റിന് മുകളിൽ താഴ്ന്ന് 61,209 ലെവലിലും വ്യാപാരം നടത്തി.Read More
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഇടിഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വർണ്ണവില മാറാതെ ഇരുന്നെങ്കിലും ശനിയാഴ്ച 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38800 രൂപയാണ്.Read More
ഫിഫ ലോകകപ്പ് ചരിത്രത്തിൽ അറബ് ലോകം ആതിഥ്യം വഹിച്ച ആദ്യ ടൂർണമെൻറ് ആഘോഷമാക്കാൻ ബീൻ സ്പോർട്സ്. ടൂർണമെൻറിലെ 22 മത്സരങ്ങൾ പൂർണമായും സൗജന്യമായി സംപ്രേക്ഷണം ചെയ്യുമെന്ന് ബീൻ സ്പോർട്സ് അറിയിച്ചു. മിഡിലീസ്റ്റിലും ഉത്തരാഫ്രിക്കയിലുമുള്ള പ്രേക്ഷകർക്ക് ഈ ആനുകൂല്യം ഉപയോഗിക്കാം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിൽ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് സൗജന്യ സംപ്രേക്ഷണത്തിന് തുടക്കം കുറിക്കുക. മേഖലയിലെ 24 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് വരുന്ന ഫുട്ബാൾ ആരാധകർക്ക് ടൂർണമെൻറിലെ ആവേശകരമായ പോരാട്ടങ്ങൾ ആസ്വദിക്കാൻ വഴിയൊരുക്കുന്നതാണ് […]Read More
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ പ്രത്യേക യാത്രാനിരക്ക് പ്രഖ്യാപിച്ചു. ഇക്കണോമി ക്ലാസിന് 149 ഒമാൻ റിയാൽ മുതലും ബിസിനസ് ക്ലാസിന് 309 റിയാൽ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. എല്ലാ നികുതികളും എയർപോർട്ട് ചാർജുകളും ഹാൻഡ് ബാഗേജ് അലവൻസും ഇതിൽ ഉൾപ്പെടും. നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്‌കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസ് നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. 49 റിയാലാണ് ഇതിന്റെ നിരക്ക്. ഷട്ടിൽ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് […]Read More
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് നവംബർ 30 മുതലും തിരുവനന്തപുരം-ദമ്മാം സർവീസ് 2022 ഡിസംബർ 1 മുതലും ആരംഭിക്കും. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് (IX 573) ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 05.35ന് പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ (IX 574) ബഹ്‌റൈനിൽ നിന്ന് രാത്രി 09.05ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 04.25ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരം-ദമ്മാം വിമാനം (IX 581) ചൊവ്വ, […]Read More
എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തർ ലോകകപ്പിനൊരുക്കിയിരിക്കുന്നത്. അവയിൽ ഒരെണ്ണം മാത്രമേ, പഴയത് മുഖംമിനുക്കിയിട്ടുള്ളൂ. ശേഷിച്ചവയിൽ ആറെണ്ണം തീർത്തും പുതിയതായി മരുഭൂമിയിൽ പൊങ്ങിയുയർന്നപ്പോൾ, റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം നിലവിലെ കളിമുറ്റം പൊളിച്ച് പുതുക്കിപ്പണിയുകയായിരുന്നു. 8 സ്റ്റേഡിയവും വ്യത്യസ്ത രീതിയിലാണ് പണികഴിച്ചിരിക്കുന്നത്. അൽ ബെയ്ത് സ്റ്റേഡിയം:-ദോഹയിൽനിന്ന് ഏറ്റവും അകലെയുള്ള കളിമുറ്റമാണ് അൽ ബെയ്ത് സ്റ്റേഡിയം. ദൂരക്കാഴ്ചയിൽ അതിവിശാലമായ മരുഭൂമിയിൽ വലിച്ചുകെട്ടിയൊരു ടെന്റ് പോലെ തോന്നിപ്പിക്കുന്നു. അരികിലെത്തുന്തോറും വിസ്മയമായിമാറുന്ന നിർമാണം. ദോഹയിൽനിന്ന് 46 കിലോമീറ്റർ അകലെയാണ് ഈ കളിമുറ്റം. 60,000 […]Read More
ക്ലിയോപാട്രയുടെ ശവകുടീരത്തിനായുള്ള പര്യവേഷണത്തിനിടയിലായിരുന്നു ഡൊമിനിക്കന്‍ റിപബ്ളിക്കിലെ സാന്റോ ഡൊമിന്‍ഗോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സംഘം ‘ജ്യോമിതീയ വിസ്മയം’ എന്ന് വിളിക്കാവുന്ന തരത്തില്‍ മാസ്മരികമായി തുരങ്കം കണ്ടെത്തിയത്. പുരാതന നഗരമായ തപോസിരിസ് മാഗ്നയിലെ കാലപ്പഴക്കം മൂലം ഏറെയും തകര്‍ന്ന് കാണപ്പെടുന്ന ഒരു ക്ഷേത്രത്തിനടിയില്‍ നിന്നാണ് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 13 മീറ്റര്‍ താഴ്ചയില്‍ പാറയില്‍ കൊത്തിയെടുത്ത തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന് ഏകദേശം 1,305 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ഉയരവുമുണ്ട്. ആല്‍ബസ്റ്റാര്‍ കൊണ്ട് നിര്‍മിച്ച രണ്ട് തലകള്‍ ക്ഷേത്രത്തിന്റെ […]Read More
‘അക്ഷരശ്രീ’ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തുല്യതാ പഠിതാക്കളുടെ പ്രവേശനോത്സവത്തിന്റെയും പരിശീലന ക്ലാസ്സുകളുടെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക, സാമൂഹിക തുല്യത ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘അക്ഷരശ്രീ’. സാക്ഷരത, നാലാംതരം, ഏഴാം തരം, പത്താം തരം ഹയര്‍സെക്കന്ററി തുല്യത ക്ലാസുകളാണ് ‘അക്ഷരശ്രീ’ പദ്ധതിപ്രകാരം നടത്തുന്നത്. 650 പേർ പദ്ധതിയിലൂടെ പത്താം തരം തുല്യത പാസ്സായിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 7200 പേർക്ക് വിജയം […]Read More
കേരള ലോട്ടറിയുടെ ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുത്തു കഴിഞ്ഞു. 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 110398 എന്ന നമ്പറിനാണ്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം(അവസാന അഞ്ചക്കത്തിന്). ഇത്തവണ അച്ചടിച്ചത് 39 ലക്ഷം ടിക്കറ്റുകളാണ്. ഇവയിൽ 37 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞു.ഒന്നാം സമ്മാനം :- JC 110398രണ്ടാം സമ്മാനം :- JD 255007Read More