Kerala

സംസ്ഥാനത്ത് മദ്യവില കൂടും

മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും.Read More

Kerala

വില വർദ്ധിപ്പിക്കാൻ മിൽമക്ക് സർക്കാരിന്റെ അനുമതി

സംസ്ഥാനത്ത് മിൽമ പാലിന് ആറ് രൂപ കൂട്ടാൻ തീരുമാനം. വില വർധിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകി. എന്നുമുതൽ കൂട്ടുമെന്ന കാര്യം മിൽമ ചെയർമാന് തീരുമാനിക്കാം. പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാൻ സർക്കാർ മിൽമക്ക് അനുമതി നൽകിയത്.Read More

Gulf

സൗദി ഫുട്ബോൾ ടീമിന്റെ വിജയം ആഘോഷിച്ച് സൗദി ലുലു

ഖത്തര്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്‍റീനയെ കുപ്പുകുത്തിച്ചത് ആഘോഷമാക്കി സൗദി അറേബ്യ. ലുലു ഗ്രൂപ്പും സൗദി അറേബ്യയുടെ ആഘോഷത്തിനൊപ്പം പങ്കുചേരുകയാണ്. സൗദി ഫുട്ബാൾ ടീം നേടിയ ഐതിഹാസിക വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് ലുലു ഹൈപ്പർ മാർക്കറ്റ് സൗദി ശാഖകളിൽ 14 ഫോർഡ് എസ്‍യുവി കാറുകളാണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനാർഹരെ തെരഞ്ഞെടുക്കുക.Read More

Tech

പുതിയ ഫീച്ചറുമായി വാട്സാപ്പ്

ഡെസ്‌ക്‌ടോപ്പിലെ വാട്ട്സ്ആപ്പ് പതിപ്പില്‍ പുതിയ സ്‌ക്രീൻ ലോക്ക് ഫീച്ചർ പരീക്ഷിക്കുകയാണ് മെറ്റയിപ്പോൾ. നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കൾക്ക് സ്ക്രീൻ ലോക്ക് ഉപയോഗിക്കാനാകും. ഇതിനായി ഫിംഗര്പ്രിന്റോ പിന്നോ സെറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. പക്ഷേ ഡെസ്‌ക്‌ടോപ്പിൽ വാട്ട്‌സ്ആപ്പ് ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇത്തരമൊരു സുരക്ഷാ ഫീച്ചർ ലഭ്യമല്ല. വാബെറ്റ് ഇൻഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സിസ്റ്റത്തിനടുത്ത് ഉപയോക്താവ് ഇല്ലാതെയിരിക്കുന്ന സമയത്ത് വാട്ട്സ്ആപ്പിൽ അനധികൃത ആക്‌സസ് നടക്കാൻ ഇടയുണ്ട്. ഇത് പരിഹരിക്കാൻ പാസ്‌വേഡ് സജ്ജീകരണമെന്ന പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. ഇതുവരെ ഉപയോക്താക്കൾക്ക് […]Read More

Education

സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ ഉന്നമനവും ശാരീരിക വളർച്ചയും ലക്ഷ്യമിട്ട് ‘പുലർകാലം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. എട്ട് മുതൽ 12വരെ ക്ലാസ്സുകളിലുള്ള കുട്ടികൾ പദ്ധതിയുടെ ഭാഗമായി മാറും. കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 75 വിദ്യാലയങ്ങളിലാണ് ഈ വർഷം പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷത്തോടു കൂടി 117 വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ ഭാഗമായി യോഗ, മെഡിറ്റേഷൻ, എയറോബിക്സ് തുടങ്ങിയവയിലുള്ള പരിശീലനം ഈ വർഷം ആരംഭിക്കും. ഓരോ വിദ്യാലയത്തിലേക്കും ചുമതലക്കാരായ അധ്യാപകർക്ക് നിരന്തര പരിശീലനവും […]Read More

Business

സെൻസെക്സ് പോയിൻറ് ഉയർന്നു

ശക്തമായ ആഗോള സൂചനകൾക്കിടയിൽ ഇന്ന് ആഭ്യന്തര വിപണി നേട്ടത്തിൽ ആരംഭിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി 20 പോയിൻറ് ഉയർന്ന് 18,250 ലെവലിന് മുകളിലും ബിഎസ്ഇ സെൻസെക്സ് 100 പോയിൻറ് ഉയർന്ന് 61,519 ലെവലിലും വ്യാപാരം നടത്തി. നിഫ്റ്റി ഫ്യൂച്ചറുകൾ 69 പോയിന്റ് അല്ലെങ്കിൽ 0.3 ശതമാനം ഉയർന്ന 18377 ലെവലിൽ വ്യാപാരം നടത്തിയതിനാൽ ആഭ്യന്തര ഇക്വിറ്റികൾക്ക് നല്ല തുടക്കം ലഭിച്ചു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ ഇന്ന് 0.3 ശതമാനം വരെ നേട്ടമുണ്ടാക്കിയതിനാൽ സമാനമായ പ്രതിരോധം […]Read More

Tech

ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉപയോഗിക്കുന്നവരാണോ; പണി വരുന്നുണ്ട്

ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി പണം അയക്കുന്നവർക്ക് മുന്നറിയിപ്പ്. ഉടനെ തന്നെ ഈ പേയ്മെന്റ് ആപ്പുകൾ എല്ലാം തന്നെ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തിയേക്കാം. നിലവിൽ ഇത്തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത പേയ്‌മെന്റുകൾ നടത്താൻ കഴിയും. എന്നാൽ ഉടനെ ഈ സൗകര്യം അവസാനിക്കും എന്നാണ് റിപ്പോർട്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ), ഇടപാട് പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതിനുള്ള വിഷയത്തിൽ […]Read More

Entertainment

തീയറ്റർ വർക്ക് ഷോപ്പ് തിരുവനന്തപുരത്ത്

അന്യം നിന്നു പോകുന്ന നാടക സംസ്കാരം തിരികെ കൊണ്ടു വരുന്നതിന് വേണ്ടി നടൻ അലൻസിയറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തീയറ്റർ വർക്ക് ഷോപ്പ് ഡിസംബർ 1 മുതൽ 7 വരെ തിരുവനന്തപുരം പുത്തൻതോപ്പ് ഭരത​ഗ്രഹത്തിൽ വെച്ച് നടക്കും. നാടക, സിനിമ മേഖലയിലെ പ്ര​ഗത്ഭരോടൊപ്പം അപ്പൻ, ചതുരം ടീം അം​ഗങ്ങളും വിവിധ ദിവസങ്ങളിൽ ക്ലാസുകൾ എടുക്കും. വർക്ക് ഷോപ്പിന് ശേഷം തിരഞ്ഞെടുക്കുന്നവരെ വച്ചുകൊണ്ടു നാടക സംഘവും രൂപീകരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഈ മാസം 28 ന് മുൻപ് ഈ […]Read More

Health

അഞ്ചാം പനി പടരുന്നു; രോഗം മൂർച്ഛിച്ചാൽ മരണം

മലപ്പുറം കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു. വാക്‌സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസ്സിൽ മുകളിൽ ഉള്ള കുട്ടികൾക്കും രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്. പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗം ഉള്ളവർ മാസ്‌ക് ധരിക്കണമെന്നും വാക്‌സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മിക്‌സോ വൈറസ് […]Read More

Business

സ്വർണ്ണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ്ണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് കുറഞ്ഞിട്ടുള്ളത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38600 രൂപയാണ്.Read More