Gulf Transportation

ഡോക്യുമെന്റ് മാനേജ്‌മെന്റ് സെന്റർ തുറന്നു

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമാൻ എയർപോർട്ട് ഡോക്യുമെന്റ് മാനേജ്‌മെന്റ് സെന്റർ തുറന്നു. 787 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കേന്ദ്രത്തിൽ ഡോക്യുമെന്റ് സ്റ്റോറേജും മറ്റ് സൗകര്യങ്ങളുമാണ് ഉൾപ്പെടുന്നത്. കേന്ദ്രം നാഷണൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി ചെയർമാൻ ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ധവയാനിയുടെ രക്ഷാകർതൃത്വത്തിലാണ് തുറന്നത്. പോസ്റ്റ് ഓഫിസ്, രേഖകൾ അടുക്കുന്നതിനും കാണുന്നതിനുമുള്ള ഹാൾ, മീറ്റിങ് റൂം, റിസപ്ഷൻ ഏരിയ, സ്റ്റാഫ് ഓഫിസുകൾ തുടങ്ങിയവ സെന്‍ററിന്‍റെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. നാഷനൽ റെക്കോർഡ്സ് ആൻഡ് ആർക്കൈവ്സ് അതോറിറ്റി […]Read More

Education

ബോഡി ഷെയിമിങ്ങിനെതിരായ ബോധവത്കരണം

ബോഡി ഷെയിമിങ്ങിനെതിരായ ബോധവത്കരണം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഗൗരവമായി പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദേശീയ സെമിനാർ സംഘടിപ്പിക്കും. സ്കൂളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധവത്കരണം നടത്തും. ബോഡി ഷെയിമിങ് വലിയ മാനസിക ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികൾ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടുകയാണെന്നും മന്ത്രി അറിയിച്ചു.Read More

Obituary

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 59 വയസായിരുന്നു. 2012 ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയിരുന്നു. ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ തുടങ്ങിയ നോവലുകൾ എഴുതിയിട്ടുണ്ട്. 2 കഥാസമാഹാരങ്ങളും 7 നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.Read More

Entertainment Gulf

പകുതി നിരക്കിൽ സിനിമ കാണാം

ദേശീയ ദിനം പ്രമാണിച്ച്​ ദുബൈയിലെ തീയറ്ററുകളിൽ 51 ശതമാനം നിരക്കിളവ്​ പ്രഖ്യാപിച്ച്​ റീൽ സിനിമാസ്​. ദുബൈ മാൾ, മറീന മാൾ, ജബൽ അലി റിക്രിയേഷൻ ക്ലബ്ബ്​, റോവ്​ ഡൗൺടൗൺ, സ്​പ്രിങ്​സ്​ സൂഖ്​, പൊയന്‍റേ എന്നിവിടങ്ങളിലെ തീയറ്ററുകളിലാണ്​ നിരക്കിളവ്​ ലഭിക്കുക. ഡിസംബർ ഒന്ന്​ മുതൽ മൂന്ന്​ വരെയാണ്​ ഓഫർ. ഈ ദിവസങ്ങളിൽ രാജ്യത്തെ പൊതു-സ്വാകാര്യ മേഖല സ്ഥാപനങ്ങൾക്ക്​ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. എത്ര സിനിമ വേണമെങ്കിലും ഈ ഓഫറിൽ കാണാം.Read More

Information Jobs

നോര്‍ക്ക യു.കെ കരിയര്‍ ഫെയര്‍ നാളെ സമാപിക്കും

നവംബര്‍ 21 മുതല്‍ എറണാകുളത്ത് നടന്നുവരുന്ന നോര്‍ക്ക യു.കെ കരിയര്‍ ഫെയര്‍ നവംബർ 25ന് സമാപിക്കും. ബ്രിട്ടനില്‍ നിന്നുള്ള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും യു.കെ എന്‍.എച്ച്.എസ്സ് നിരീക്ഷകരുടേയും, നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്. സോഷ്യൽ വർക്കേഴ്സ്, നഴ്സ്, ഡയറ്റീഷ്യൻ, സ്‍പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സീനിയർ കെയറേഴ്സ് എന്നീ മേഖലയിൽ നിന്നായി 285ഓളം പേർ അഭിമുഖത്തിനെത്തി. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ജനറൽ /പീഡിയാട്രിക് / മെന്റൽ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർക്കായി നവംബർ 24ന് നടക്കുന്ന അഭിമുഖത്തിൽ […]Read More

Sports

ഫിഫ ലോകകപ്പ്: റൊണാള്‍ഡോയും നെയ്മറും ഇന്നിറങ്ങും

ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയുടെയും ജര്‍മനിയുടെയും തോല്‍വികളിൽ നിരാശരായിരിക്കുകയാണ് മലയാളികള്‍. ഒട്ടേറെ ആരാധകരുളള ഈ ടീമുകളുടെ തോല്‍വി ലോകകപ്പ് ആവേശം തണുപ്പിക്കുമെന്ന പേടിയിലാണ് ലോകകപ്പ് സംഘാടകരായ ഖത്തര്‍. എന്നാല്‍ ആരാധകരെ വീണ്ടും ആവേശക്കൊടുമുടിയേറ്റാന്‍ കെല്‍പ്പുള്ള രണ്ട് ടീമുകള്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറിന്‍റെ ബ്രസീലും ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നതോടെ ആരാധക ആവേശം തിരിച്ചെത്തുമെന്നാണ് ഫുട്ബോള്‍ ലോകത്തിന്‍റെ പ്രതീക്ഷ. ഇന്ന് രാത്രി 9.30ന് നടക്കുന്ന പോരാട്ടത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ആഫ്രിക്കന്‍ കരുത്തന്‍മാരായ ഘാനയാണ് എതിരാളികള്‍.ഇതിന് മുൻപ് ഒരിക്കലേ ഇരുടീമും ഏറ്റുമുട്ടിയിട്ടുള്ളൂ. […]Read More

Transportation

നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ

അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ എയർ ഇന്ത്യ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകൾ വിപുലീകരിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും എയർ ഇന്ത്യ പുനരാരംഭിക്കും. പുതുതായി വാടകയ്‌ക്കെടുത്ത വിമാനങ്ങൾ ഉപയോഗിച്ച് സർവീസുകൾ വർദ്ധിപ്പിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. മാത്രമല്ല നിലവിലുള്ള വിമാനങ്ങൾ അറ്റകുറ്റ പണികൾ നടത്തി തിരികെ സർവീസ് ആരംഭിക്കും. മുംബൈ-ന്യൂയോർക്ക് സർവീസ് നടത്താൻ B777-200LR വിമാനം ഉപയോഗിക്കും. […]Read More

Sports

പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിച്ച് വനിതാ റഫറി. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായത്. പോളണ്ട് – മെക്സികോ മത്സരത്തിലാണ് സ്റ്റെഫാനി ഫ്രപ്പാര്‍ട്ട് അസിസ്റ്റന്റ് റഫറിയായി സ്റ്റെഫാനി മത്സരം നിയന്ത്രിച്ചത്. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിലെ നാലാമത്തെ റഫറിയായിരുന്നു സ്റ്റെഫാനി. 974 സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 2020ല്‍ മെന്‍സ് ചാംപ്യന്‍സ് ലീഗ് നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായ സ്റ്റെഫാനി മാറിയിരുന്നു. 38കാരിയായ സ്റ്റെഫാനി ഫ്രെഞ്ച് ലീഗ് 1ലും യൂറോപ്പാ ലീഗിന്‍റെ […]Read More

Information Jobs

അധ്യാപക ഒഴിവ്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ ഹിസ്റ്ററി ഓഫ് ആർട്സ് ആൻഡ് ഏസ്തറ്റിക്സ് എന്ന വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുളള വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 28ന് രാവിലെ 11ന് നടത്തും. കാലടി മുഖ്യക്യാമ്പസിലെ പെയിന്റിംഗ് വിഭാഗത്തിൽ നടത്തുന്ന ഇന്റർവ്യൂവിൽ നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.Read More

Education Information

യു. ജി. സി. നെറ്റ് മത്സര പരീക്ഷയ്ക്കുളള സൗജന്യ

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. നെറ്റ് മത്സര പരീക്ഷയ്ക്കുളള ജനറൽ പേപ്പറിന്റെ പരിശീലന പരിപാടിയുടെ ഓഫ് ലൈൻ ക്ലാസ്സുകൾ 01.12.2022 മുതൽ ആരംഭിക്കുന്നു. രജിസ്ട്രേഷനായി വിളിക്കേണ്ട നമ്പർ 8078857553, 9847009863, 9656077665.Read More