Education

സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് 28 വരെ കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇ.സി., ഇ.ഇ., ഐ.ടി., എം.ഇ., പ്രിന്റിംഗ് ടെക്‌നോളജി ബ്രാഞ്ചുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം. ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനത്തിനും അവസരമുണ്ട്. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ട വഴി പ്രവേശനം നേടാം. സെമസ്റ്ററിന് 20000 രൂപയാണ് ട്യൂഷന്‍ ഫീസ്. ഫോണ്‍ 9567172591Read More

Jobs

പ്രൊഫസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എക്കണോമിക്‌സ് പഠനവകുപ്പില്‍ പ്രൊഫസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2018-ലെ യു.ജി.സി. നിയമാവലി പ്രകാരം യോഗ്യരായ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെയും സര്‍വകലാശാലകളിലെയും പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.Read More

Information

സ്റ്റൈപെൻറ്റിനു അപേക്ഷിക്കാം

നാടൻ കലകളിൽ പരിശീലനം നേടുന്ന 10 മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (01.01.2022ന് 10 വയസ് തികഞ്ഞിരിക്കണം) കേരള ഫോക് ലോർ അക്കാഡമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് മാത്രമേ ഈ ആനുകല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. മുൻകാലങ്ങളിൽ സ്റ്റൈപ്പന്റ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അർഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. അപേക്ഷയുടെ ലിങ്ക് www.keralafolklore.org യിൽ […]Read More

Education

സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് ഗ്രേഡിംഗ്

സംസ്ഥാനത്ത് സ്കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരുന്നത് ഗൗരവമായി ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നേരത്തെ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ച ഗ്രേഡിംഗാണ് വീണ്ടും നടപ്പാക്കാനുള്ള സർക്കാർ നീക്കം. പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ മാറ്റുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളേജുകളിലെ നാക് അക്രഡിറ്റേഷൻ മാതൃകയിൽ സ്കൂളുകൾക്ക് ഗ്രേഡിംഗ് നേരത്തെ ആലോചിച്ചതാണ്. എസ് സിഇആർടിക്ക് ചുമതല നൽകിയെങ്കിലും വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് പരിഷ്ക്കരണം മാറ്റിവെക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് മികവുകളും കണക്കിലെടുത്ത് സ്കൂളുകൾക്ക് വിവിധ തരം ഗ്രേഡുകൾ നൽകലായിരുന്നു […]Read More

Tech

പണം പോകുന്ന വഴി അറിയില്ല, മെയിൽ ഓപ്പൺ ചെയ്യുമ്പോൾ

ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്. ജിമെയിൽ വഴി എങ്ങനെയൊക്കെയാണ് തട്ടിപ്പ് നടക്കുന്നതെന്നും അതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും ഗൂഗിൾ വിശദമാക്കുന്നുണ്ട്. ഗിഫ്റ്റ് കാർഡുകൾ എന്ന പേരിലാണ് മെയിലുകൾ വരുന്നത്. ഇവ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകി. ചില സ്പാം മെയിലുകളിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കുന്നുണ്ട്. കൂടാതെ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇത്തരം ചതിക്കുഴികളിൽ വീണുപോകരുതെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിച്ചും പലരുടെ ഇൻബോക്സിൽ മെയിൽ വന്നേക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ […]Read More

Health

വണ്ണം കുറയ്ക്കാന്‍ മാഗിയോ

വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് മാഗി കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. അതിനുള്ള ഉത്തരം പങ്കുവയ്ക്കുകയാണ് ഡയറ്റീഷ്യനായ സിമറാത് കതൂരിയ. തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ ആണ് ഇവര്‍ ഇക്കാര്യം പറയുന്നത്.  ഒരു നേരം മാഗി കഴിക്കുമ്പോള്‍ 205 കലോറിയാണ് ലഭിക്കുക. കൂടാതെ 9.9 ഗ്രാം പ്രോട്ടീനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മാഗിയിലുള്ള കാര്‍ബോഹൈട്രേറ്റിന്‍റെ അളവ് 131 ആണ്. കലോറി വളരെ കുറവായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാഗി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് പറയുകയാണ് ഡയറ്റീഷ്യന്‍. […]Read More

Business

സെൻസെക്‌സ് പോയിന്റ് ഇടിഞ്ഞു

സമ്മിശ്ര ആഗോള സൂചനകൾക്കും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും ഇടയിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇന്ന് താഴ്ന്ന നിലയിലാണ് ആരംഭിച്ചത്. പ്രധാന സൂചികകളായ സെൻസെക്‌സ് 69 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 62,203ലും നിഫ്റ്റി 18 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 18,466ലും വ്യാപാരം ആരംഭിച്ചു. നിഫ്ടിയിൽ ഇന്ന്, സിപ്ല, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, അദാനി എന്റർപ്രൈസസ്, പവർഗ്രിഡ് എന്നിവ നഷ്ടത്തിലാണ്. 1.23 ശതമാനം വരെ ഈ ഓഹരികൾ ഇടിഞ്ഞു. അതേസമയം, എച്ച്ഡിഎഫ്സി ലൈഫ്, […]Read More

Health

മഞ്ഞുകാലത്തെ സന്ധി വേദന; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് തണുപ്പടിച്ചാല്‍ തന്നെ ശരീരവേദന ഉണ്ടാകാം. സന്ധിവേദനയാണ് പലരും പ്രധാനമായി പറയുന്നത്. ഇത്തരത്തിലുള്ള കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന തുടങ്ങിയവയൊക്കെ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും എല്ലിന് ബലക്ഷയം സംഭവിക്കാം. ‘ജോയിന്റ് പെയ്ന്‍’ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വ്യായാമമില്ലായ്മ എല്ലുകളുടെ ആരോഗ്യത്തെ വശളാക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ദിവസവും കൃത്യമായി വ്യായാമം ചെയ്യണം. വ്യായാമമില്ലായ്മ ശരീര ഭാരം കൂടാനും […]Read More

Entertainment

നാടക് രണ്ടാം സംസ്ഥാന സമ്മേളനം നാളെ

കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് നാളെ (25.11.22) തിരുവനന്തപുരത്ത് തുടക്കം. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് നാളെ (25.11.22) രാവിലെ 11 മണിക്ക് ടാഗോർ തിയേറ്ററിൽ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ മുൻ അധ്യക്ഷ കീർത്തി ജെയിൻ മുഖ്യപ്രഭാഷണം നടത്തും. വഴുതക്കാട് ടാഗോർ തിയേറ്ററിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ […]Read More

Information Jobs

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജര്‍മ്മനിയിലേയ്ക്ക് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേയ്ക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്നും അഭിമുഖത്തിനുശേഷം തിരഞ്ഞെടുത്ത 580 പേരുള്‍പ്പെടുന്ന റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org യില്‍ ലഭ്യമാണ്. ജര്‍മ്മന്‍ ഭാഷാ പരിജ്ഞാനമുളളവരെയുള്‍പ്പെടുത്തിയുളള ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെ 632 നഴ്‌സിങ്ങ് പ്രൊഫഷണലുകളാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. നവംബര്‍ 2 മുതല്‍ 11 വരെ തിരുവനന്തപുരത്തായിരുന്നു അഭിമുഖം. കഴിഞ്ഞ മെയ്മാസത്തില്‍ അഭിമുഖം പൂര്‍ത്തിയായ ആദ്യഘട്ട […]Read More