Education Information

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ഡിസംബർ രണ്ടിന്

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ഡിസംബറിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 2ന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2024 ജൂലൈ 1ന് ഏതെങ്കിലും അംഗീകൃത സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ പാസായിരിക്കുകയോ വേണം. 2011 ജൂലൈ 2-നും 2013 ജനവരി 1 -നും ഇടയിൽ ജനിച്ചവരായിരിക്കണം. അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ […]Read More

Kerala Sports World

ലോക പൊലീസ് ഗെയിംസ്; കേരളത്തിന് 16 സ്വര്‍ണം

കാനഡയില്‍ നടന്ന ലോക പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത കേരള പോലീസിലെ കായിക താരങ്ങള്‍ക്ക് സുവര്‍ണനേട്ടം. നീന്തല്‍ മത്സരയിനങ്ങളില്‍ കേരള പോലീസിലെ അസിസ്റ്റന്റ് കമാണ്ടന്റ് ആയ സജന്‍ പ്രകാശ് അഞ്ചു സ്വര്‍ണമെഡലും ജോമി ജോര്‍ജ് രണ്ടു സ്വര്‍ണവും ഒരു വെങ്കലവും നേടി. നീന്തല്‍ റിലേ ടീമില്‍ അംഗമായിരുന്ന കേരള പൊലീസിലെ ഗ്രീഷ്മക്കും സ്വര്‍ണമെഡല്‍ ലഭിച്ചു. നീന്തലില്‍ 10 ഇനങ്ങളിലാണ് സജന്‍ പ്രകാശ് മത്സരിക്കാനിറങ്ങിയത്. പത്ത് ഇനത്തിലും സ്വര്‍ണ്ണവുമായാണ് സജന്‍ നീന്തിക്കയറിയത്. ലോങ്ങ് ജമ്പില്‍ […]Read More

Jobs Sports

കോച്ചിന്റെ ഒഴിവ്

കായിക യുവജന കാര്യാലയത്തിൻറെ കീഴിലുള്ള ജി വി എച്ച് എസ് എസ് കുന്നംകുളം, തൃശ്ശൂർ സ്‌പോർട്സ് സ്‌കൂളിൽ ഫുട്ബോൾ ഡിസിപ്ളിനിൽ ഖേലോ ഇന്ത്യ അത്‌ലറ്റ്‌ (കോച്ചിന്റെ) ഒഴിവിലേക്ക് യോഗ്യരായവരെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും www.dsya.kerala.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ചഅപേക്ഷാഫോം കായികയുവജന കാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ, dsyagok@gmail.com എന്ന മെയിൽ മുഖാന്തിരമോ ഓഗസ്റ്റ് 9 ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.Read More

Entertainment

പ്രശസ്‍ത കലാ സംവിധായകൻ ആത്മഹത്യ ചെയ്‍ത നിലയില്‍

ബോളിവുഡ് കലാ സംവിധായകൻ നിതിൻ ദേശായി ആത്മഹത്യ ചെയ്‍തു. മഹാരാഷ്ട്രയിൽ കർജത്തിൽ നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയലാണ് ആത്മഹത്യ ചെയ്‍ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. കർജത്തിൽ തന്‍റെ ഉടമസ്ഥതയിലുള്ള എൻഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത നിതിൻ ദേശായിക്കുണ്ടായിരുന്നു. നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ കലാ സംവിധായകനായ നിതിൻ പ്രൊഡക്ഷൻ ഡിസൈനര്‍ എന്ന നിലയിലും പേരെടുത്തിരുന്നു. ‘ഹം ദിൽ ദേ ചുകേ സനം’, ‘പ്രേം രത്തൻ ധൻ […]Read More

Sports

വിരമിക്കല്‍ പ്രഖ്യാപിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്

അന്താരാഷ്ട്ര് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. നാളെ അവസാനിക്കുന്ന ആഷസ് ടെസ്റ്റോടെ ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ ബ്രോഡ് 167 ടെസ്റ്റില്‍ നിന്ന് 602 വിക്കറ്റ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ്. ഇപ്പോള്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ഒരിന്നിംഗ്‌സ് ബാക്കിനില്‍ക്കേ ബ്രോഡ് 20 വിക്കറ്റ് നേടിയിട്ടുണ്ട്.Read More

Tech

പിഎസ്എൽവി സി 56 വിക്ഷേപിച്ചു

പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്. സിംഗപ്പൂരിന്‍റെ ഏഴ് ഉപഗ്രഹങ്ങളെയാണ് പിഎസ്എൽവിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്. സിംഗപ്പൂർ ഡിഫൻസ് സ്പേസ് ആൻഡ് ടെക്നോളജി ഏജൻസിയുടെ DS-SAR ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. 352 കിലോഗ്രാം ഭാരമുണ്ട് ഈ റഡാർ ഉപഗ്രഹത്തിന്. മറ്റ് ആറ് ഉപഗ്രഹങ്ങളിൽ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റുകളുമാണ്. ഇരുപത്തിനാല് കിലോഗ്രാം […]Read More

Entertainment

ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ ചലച്ചിത്രകാരനാണ് ടി.വി ചന്ദ്രനെന്ന് ജൂറി അഭിപ്രായപ്പെട്ടു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്ന സംവിധായകന്‍ എന്ന വിശേഷണത്തോടെയാണ് ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് ടി.വി ചന്ദ്രന്‍ തെരെഞ്ഞെടുക്കപ്പെട്ടത്. 1975ല്‍ ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി എത്തിയ ടി.വി ചന്ദ്രന്‍ […]Read More

Information Jobs

കേരളത്തിലെ ഏറ്റവും വലിയ ജോബ്ഫെയര്‍

കൊച്ചി നഗരസഭ തൊഴില്‍സഭയും തൊഴില്‍മേളയും സംഘടിപ്പിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ജോബ്ഫെയര്‍ കൊച്ചിയില്‍ എന്ന് വ്യക്തമാക്കിക്കൊണ്ട് മേയർ അഡ്വ. എം അനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി നഗരസഭ 2023 – 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൊഴില്‍സഭയും തൊഴില്‍മേളയും സംഘടിപ്പിക്കുന്നത്. വിവരസാങ്കേതിക മേഖലയില്‍ നിന്നും നൂറിലധികം കമ്പനികളും, അയ്യായിരത്തോളം ഉദ്യോഗാര്‍ത്ഥികളും മേളയിൽ പങ്കെടുക്കുമെന്ന് മേയർ അറിയിച്ചു. എറണാകുളം സെന്‍റ് തെരാസാസ് കോളേജില്‍ 2023 ജൂലൈ 29 ന് ശനിയാഴ്ച്ച നടക്കുന്ന ജോബ് ഫെയര്‍, എറണാകുളം എം എല്‍ […]Read More

Information Jobs

പി.ആര്‍.ഡി. ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം

സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിന് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ അഞ്ചംഗ പാനല്‍ തയ്യാറാക്കുന്നു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/ മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ള ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിയമനം. വൈഫൈ ക്യാമറ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഒരു കവറേജിന് 700 രൂപയും ഒരു ദിവസം പരമാവധി 1700 രൂപയുമാണ് ലഭിക്കുക. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ […]Read More

General

മൺസൂൺ ബംപർ 11 വനിതകൾ പങ്കിടും

മൺസൂൺ ബംപർ വിജയി ആരെന്നതിലെ സസ്പെൻസിന് അവസാനം. മലപ്പുറത്തെ വനിതകൾക്കാണ് ഇക്കുറി മൺസൂൺ ബംപർ അടിച്ചത്. മലപ്പുറത്തെ 11 വനിതകൾ ചേർന്നാകും 10 കോടി പങ്കിടുക. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബംപർ സമ്മാനം അടിച്ചത്. ഇവ‍ർ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു.Read More