Health World

മങ്കിപോക്സിന് പുതിയ പേര്

മങ്കിപോക്സിന് പുതിയ പേര് നിർദേശിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). മങ്കിപോക്സിനു പകരം ‘എംപോക്സ്’ എന്ന് ഉപയോഗിക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ തിങ്കളാഴ്ച അറിയിച്ചു. വൈറസിന്‍റെ പേരിലെ വിവേചന സ്വഭാവത്തെ കുറിച്ച് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചതിനുപിന്നാലെയാണ് വൈറസിന്‍റെ പേര് മാറ്റാൻ ഡബ്ല്യു.എച്ച്.ഒ തീരുമാനിച്ചത്. മങ്കിപോക്സ് ഘട്ടംഘട്ടമായി നിർത്തലാക്കുന്നതുവരെ ഒരു വർഷകാലം രണ്ടുപേരുകളും ഒരേസമയം ഉപയോഗിക്കാം -ഡബ്യു.എച്ച്.ഒ വ്യക്തമാക്കി. മങ്കിപോക്സ് എന്ന പേര് വംശീയച്ചുവയുള്ളതാണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് വൈറസിന്‍റെ പേര് മാറ്റുന്നതിനെക്കുറിച്ച് വിദഗ്ധരുമായി ചർച്ച നടത്തിവരികയാണെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് […]Read More

Business

വിപണിയിൽ സ്റ്റാറായി റിലയൻസ്

ആഭ്യന്തര സൂചികകൾ ഇന്ന് റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു. സെൻസെക്‌സ് 211.16 പോയിൻറ് അഥവാ 0.34 ശതമാനം ഉയർന്ന് 62,504.80 ൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ അതിനു മുൻപ് 62,701.4 എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. നിഫ്റ്റി 50 പോയിന്റ് അഥവാ 0.27 ശതമാനം ഉയർന്ന് 18,562.80-ൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും അതിനു മുൻപ് 18,614.25 എന്ന റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ശക്തമായ നേട്ടത്തിന്റെ നേതൃത്വത്തിൽ ആണ് നിഫ്റ്റി പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചത്. സെൻസെക്സ് ഓഹരികളിൽ […]Read More

Education

സ്‌പോട്ട് അഡ്മിഷൻ

2022-23 അധ്യയന വർഷത്തെ സർക്കാർ എൻജിനിയറിങ് കോളേജുകളിലെ ബി.ടെക് കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാപന സ്‌പോട്ട് അഡ്മിഷൻ നവംബർ 30ന് നടത്തും. വിശദ വിവരങ്ങൾ അതത് കോളേജുകളിലെ വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികളുടെ സൗകര്യാർത്ഥം ജി.ഇ.സി ഇടുക്കിയിലെ സ്‌പോട്ട് അഡ്മിഷൻ ആർ.ഐ.റ്റി കോട്ടയത്തും ജി.ഇ.സി വയനാട്ടിലെ സ്‌പോട്ട് അഡ്മിഷൻ ജി.ഇ.സി കണ്ണൂരും വെച്ച് നടത്തും.Read More

Jobs

ടീച്ചർ ഒഴിവ്

സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്-ൽ ഒഴിവുള്ള ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാചലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യതയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിലാസം- ദി ഡയറക്ടർ, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695 […]Read More

Education Information

സൗജന്യ കോഴ്‌സില്‍ സീറ്റൊഴിവ്

പോളിടെക്നിക്കുകളിലൂടെ നടപ്പാക്കുന്ന പരിശീലന പദ്ധതിയായ കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ് ത്രൂ പോളിടെക്നിക്കില്‍ (സി.ഡി.റ്റി.പി) സീറ്റൊഴിവ്. ടേണിങ് ആന്റ് ബേസിക്സ് ഓഫ് സി.എന്‍.സി, അലുമിനിയം ഫാബ്രിക്കേഷന്‍, സര്‍വ്വേയിങ്, ഇലക്ട്രിക്കല്‍ ഹോം അപ്ലയന്‍സ് സര്‍വ്വീസിങ് എന്നീ സൗജന്യ കോഴ്സുകളിലാണ് ഏതാനും സീറ്റൊഴിവുള്ളത്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന, പ്രത്യേകിച്ചും സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍, ശാരീരിക വൈകല്യം സംഭവിച്ചവര്‍ തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ ഒന്നിനുള്ളില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജ് ക്യാമ്പസില്‍ […]Read More

Business

പലിശ ഉയർത്തി ഫെഡറൽ ബാങ്ക്

സ്വകാര്യമേഖലയിലെ വായ്പാദാതാവായ ഫെഡറൽ ബാങ്ക് രണ്ട് കോടിയിലധികം വരുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തി. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ നിരക്കുകൾ 2022 നവംബർ 28 മുതൽ പ്രാബല്യത്തിൽ വരും. ഏഴ് ദിവസം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 4.25 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1000 രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ പരമാവധി 7.92 ശതമാനം പലിശ […]Read More

General

ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-695 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് […]Read More

Education Information

ബിരുദ കോഴ്സ് ഇനിമുതൽ നാലു വർഷം

സംസ്ഥാനത്ത് ദശാബ്ദങ്ങളായുള്ള ഡി​ഗ്രി സംവിധാനത്തിന്റെ ഘടന ഇപ്പോൾ മാറ്റുകയാണ്. മൂന്ന് വർഷത്തെ ഡി​ഗ്രി കോഴ്സ് ഇനി മുതൽ 4 വർഷമായിരിക്കും. നാലു വർഷം കൃത്യമായി തന്നെ പൂർണ്ണമാക്കണമെന്നില്ല. ഡി​ഗ്രി മൂന്നു വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകും. പക്ഷേ നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡി​ഗ്രി ആയിരിക്കും നൽകുക. അതായത് നാലാം വർഷത്തിൽ ​ഗവേഷണത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. നാലുവർഷത്തെ ഓണേഴ്സ് ഡി​ഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്നാണ് ഇപ്പോഴത്തെ […]Read More

Health

ചൂടുകുരു അകറ്റാം; അരി കഴുകിയ വെള്ളത്തില്‍ കുളി ശീലമാക്കൂ!

ചൂട് കാലമായാല്‍ പിന്നെ നിരന്തരം ഓരോ രോഗങ്ങള്‍ അലട്ടുന്നത് പതിവാണ്. പുറത്തു പോകുമ്പോഴും അല്ലെങ്കില്‍ അമിതമായി ചൂടേൽക്കുമ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചൂടുകുരു. കുട്ടികളൊന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പിടിപെടുന്ന ഒന്നാണ് ചൂടുകുരു. ഇതിന് പ്രതിവിധി വീട്ടില്‍ തന്നെയുണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ലായെന്നതാണ് വാസ്തവം. അരി കഴുകിയ വെള്ളത്തില്‍ കുളിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ചൂടുക്കുരുവിനോട് ബൈ പറയാന്‍ ഇതിലും ലളിതമായ മാര്‍ഗമില്ല. കുളിച്ചതിന് ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉപയോഗിക്കുന്ന വസ്ത്രം വെയിലത്ത് ഉണക്കിയ ശേഷം ഉപയോഗിക്കുന്നതാണ് […]Read More

Jobs

ഒഡെപെക്ക് മുഖേന സൗദിയിലേക്ക് അവസരം

സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒഫ്താൽമോളജിസ്റ്റുമാരെയും ഇന്റേർണൽ മെഡിസിൻ ഡോക്ടർമാരെയും നിയമിക്കുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ recruit@odepc.in എന്ന മെയിലിലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.Read More